വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കാം ഈസിയായി; വിജയലക്ഷ്മി പോർട്ടൽ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    വിദ്യാഭ്യാസ ലോണെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇനി ബാങ്കുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനായി അപേക്ഷിക്കാനുള്ള എളുപ്പ വഴിയാണ് വിദ്യാലക്ഷ്മി പോർട്ടൽ. വിദ്യാലക്ഷ്മി പോർട്ടലിലൂടെ ലോണിന് അപേക്ഷിക്കേണ്ട നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

    എന്താണ് വിദ്യാലക്ഷ്മി പോർട്ടൽ?

    വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പോർട്ടൽ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

    വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ?

    വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും. 101ഓളം വായ്പാ പ​ദ്ധതികളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. അപേക്ഷാ നടപടിക്രമങ്ങൾ ഇതാ..

    സ്റ്റെപ് 1

    • www.vidyalakshmi.co.in എന്ന വിദ്യാലക്ഷ്മി വെബ്സൈറ്റ് തുറക്കുക
    • രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കുക
    • ഇതിനായി തുറന്നു വരുന്ന പേജിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി മുതലായ വ്യക്തിഗത വിശദാംശങ്ങൾ നൽകുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിന് ബോക്സിൽ ടിക് ചെയ്ത് 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

    സ്റ്റെപ് 2

    രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിങ്ങൾക്കൊരു ആക്ടിവേഷൻ ലിങ്ക് ലഭിക്കും. ഈ ലിങ്ക് തുറക്കുക. ഇപ്പോൾ നിങ്ങളുടെ ഇമെയിൽ
    തുടർന്ന് നിങ്ങളുടെ ഇ-മെയിൽ ഐഡി, പാസ്വേഡ്, കാപ്ച എന്നിവ നൽകുക

    സ്റ്റെപ് 3

    • വായ്പാ ആപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ച് നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഇതിനായി 'Search for Loan Scheme' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. മൂന്ന് ബാങ്കുകളിൽ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കൂ. 
    • വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ടാബിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാ ഫോം പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

    സ്റ്റെപ് 4

    ആവശ്യമായ എല്ലാ വിവരങ്ങളും നൽകികൊണ്ട് ഒരു പൊതുവായ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോറം (CELAF) പൂരിപ്പിക്കുക. ഫോം പൂരിപ്പിക്കുന്ന സമയത്ത് നിങ്ങളുടെ വരുമാന തെളിവുകൾ, ഐ.ഡി പ്രൂഫുകൾ, ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ കൈയിൽ സൂക്ഷിക്കുക. വായ്പ തുക, വരുമാനം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ നിർദേശങ്ങളും വായിച്ച് മനസ്സിലാക്കിയിട്ട് വേണം ഫോം പൂരിപ്പിക്കാൻ.

    malayalam.goodreturns.in

    English summary

    Follow step by step process to apply for loan from Vidyalakshmi website

    If you are planning to take education loan then government's Vidyalakshmi website might be a better option for you. Instead of going through the tedious process of applying and visiting banks to get one, this website can help you out.
    Story first published: Saturday, April 13, 2019, 15:21 [IST]
    Company Search
    Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
    Thousands of Goodreturn readers receive our evening newsletter.
    Have you subscribed?

    Find IFSC

    Get Latest News alerts from Malayalam Goodreturns

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more