സുകന്യ സമൃദ്ധി യോജന പോലുള്ള ദീർഘകാല നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പ് നിന്നു പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മാസം നിക്ഷേപ തുക അടയ്ക്കാൻ ഇല്ലാതെ വരികയോ, പണം നിക്ഷേപിക്കാൻ മറന്നു പോകുകയോ ഒക്കെ വഴി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപങ്ങൾ നിന്നു പോകാൻ സാധ്യതുണ്ട്. എന്നാൽ സാഹചര്യങ്ങളിൽ നിങ്ങൾ അടച്ച പണത്തിന് എന്തു സംഭവിക്കുമെന്ന് നോക്കാം.
കുറഞ്ഞത് 15 വർഷം
അക്കൗണ്ട് ആരംഭിച്ച്, ചുരുങ്ങിയത് 15 വർഷമെങ്കിലും നിക്ഷേപം നടത്തിയാൽ മാത്രമേ അക്കൗണ്ട് ആക്ടീവായി കണക്കാക്കൂ. 21-ാമത്തെ വർഷം പണം പലിശ സഹിതം പണം തിരികെ ലഭിക്കും.
അക്കൗണ്ട് പുതുക്കുന്നത് എങ്ങനെ?
ഇടയ്ക്ക് വച്ച് നിന്നു പോയ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതിന് പോസ്റ്റ് ഓഫീസ്, അല്ലെങ്കിൽ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. ഇവിടെ നിന്ന് അക്കൗണ്ട് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നൽകുക. കൂടാതെ ഓരോ വർഷവും ചുരുങ്ങിയത് 250 രൂപയും പിഴയായി 50 രൂപയും ചേർത്ത് അടയ്ക്കുക.
കാലാവധിയ്ക്ക് മുമ്പ് പണം പിൻവലിക്കാമോ?
പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ തുക പിൻവലിക്കാവുന്നതാണ്. ജീവന് ഭീഷണിയായ രോഗത്തിന് വേണ്ടിയുള്ള ചികിത്സാ സഹായം, അനുകമ്പയുടെ അടിസ്ഥാനത്തിലുള്ള മറ്റ് കാരണങ്ങൾ എന്നിവ പരിഗണിച്ച് പണം പിൻവലിക്കാം. പണം പിൻവലിക്കാൻ കഴിയുന്ന അടുത്ത ഘട്ടം പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോഴാണ്. ഫണ്ട് അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ പിൻവലിക്കാവൂ. പരമാവധി 50 ശതമാനം വരെ തുക ഉന്നത വിദ്യാഭ്യാസത്തിനും മറ്റും പിൻവലിക്കാം.
നിക്ഷേപ പരിധി
പരമാവധി 1.50 ലക്ഷം രൂപ വരെ ഒരു വർഷം നിക്ഷേപിക്കാൻ സാധിക്കും. ഒരു മാസത്തിലോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിലോ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയുമില്ല.
പലിശ നിരക്ക്
മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ പോലെ തന്നെ സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ പലിശ നിരക്കും നിശ്ചിത ഇടവേളകളിൽ മാറും. ജനുവരി - മാർച്ച് ത്രൈമാസത്തിലെ പലിശ നിരക്ക് 8.5 ശതമാനമാണ്.
പത്ത് വയസ് വരെ ചേരാം
പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നത് വരെ ഏതു പ്രായത്തിലും അവരെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേര്‍ക്കാം. പത്തു വയസ് വരെ രക്ഷിതാവിനും, പത്തു വയസിന് മേല്‍ പെണ്‍കുട്ടിക്കും അക്കൗണ്ട് കൈകാര്യം ചെയ്യാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
