പാന്‍ കാര്‍ഡിലെ അഡ്രസ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡിലെ നിലവിലെ അഡ്രസ് മാറ്റാനും തിരുത്താനും ഓണ്‍ലൈനായും അല്ലാതെയും സംവിധാനമുണ്ട്. നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) ഇ ഗവേണന്‍സ് വെബ്‌സൈറ്റായ tin.nsdl.com വഴി ഇതിന് അപേക്ഷ നല്‍കാം. അഡ്രസില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇന്‍കം ടാക്‌സ് വകുപ്പ് തയ്യാറാക്കിയ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കിലാണ് (ടിന്‍) ഈ സൗകര്യം ലഭ്യമാവുക.

1

അഡ്രസ് മാറ്റത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍:-

1. പാന്‍ കാര്‍ഡിലെ അഡ്രസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് റിക്വസ്റ്റ് ഫോര്‍ ന്യൂ പാന്‍ കാര്‍ഡ് ഓര്‍/ആന്റ് ചെയ്ഞ്ചസ് ഓര്‍ കറക്ഷന്‍ ഇന്‍ പാന്‍ ഡാറ്റാ ഫോം (പുതിയ പാന്‍ കാര്‍ഡിനോ, പാന്‍ വിവരങ്ങളില്‍ തിരുത്തലോ മാറ്റങ്ങളോ വരുത്തുന്നതിനോ ഉള്ള അപേക്ഷ) പൂരിപ്പിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്. ഇതിലെ കോളങ്ങള്‍ പൂരിപ്പിച്ച ശേഷം അഡ്രസ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ എന്നതിന്റെ ഇടതു ഭാഗത്തുള്ള ബോക്‌സില്‍ ശരി അടയാളപ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷയാണെങ്കില്‍ അത് ടിക്ക് ചെയ്ത രീതിയിലാവും ഉണ്ടാവുക.

 

2

2. അഡ്രസ് വീട്ടിലെ അഡ്രസാണോ ഓഫീസ് അഡ്രസാണോ എന്ന് വ്യക്തമാക്കണം. വ്യക്തികളോ അവിഭക്ത ഹിന്ദു കുടുംബമോ അല്ലാത്ത അപേക്ഷകര്‍ കത്തിടപാടുകള്‍ക്കുള്ള അഡ്രസായി ഓഫീസ് അഡ്രസാണ് കാണിക്കേണ്ടത്.

3. മറ്റേതെങ്കിലും അഡ്രസാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്കില്‍ വിശദ വിവരങ്ങള്‍ മറ്റൊരു പേപ്പറില്‍ എഴുതി അപേക്ഷാ ഫോറത്തോടൊപ്പം അറ്റാച്ച് ചെയ്യണം.

4. മാറുന്ന അഡ്രസിന് തെളിവ് കാണിക്കല്‍ അനിവാര്മയാണ്. അഡ്രസ് പ്രൂഫ് ഇല്ലാതെ അതില്‍ മാറ്റം വരുത്താനാവില്ല. തിരുത്തേണ്ട അഡ്രസ് ഉള്ള ഏതെങ്കിലും രേഖകള്‍ ഇതിന്റെ കൂടെ അറ്റാച്ച് ചെയ്യണം.

 

3

5. ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എന്‍എസ്ഡിഎല്ലിന്റെ ഏതെങ്കില്‍ ടിന്‍ ഫെസിലിറ്റേഷന്‍ സെന്ററിലോ, പാന്‍ സെന്ററിലോ നല്‍കിയാല്‍ മതി. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ആക്‌നോളജ്‌മെന്റ് റസീറ്റില്‍ ഫോട്ടോ പതിച്ച് ഒപ്പുവച്ച ശേഷം ആവശ്യമായ മറ്റ് രേഖകള്‍ സഹിതം അയക്കണം. ഇന്‍കം ടാക്‌സ് സര്‍വീസസ് യൂനിറ്റ്, അഞ്ചാം നില, മന്ത്രി സ്റ്റെര്‍ലിംഗ്, പ്ലോട്ട് നമ്പര്‍-341, സര്‍വേ നമ്പര്‍- 997/8, മോഡല്‍ കോളനി, ഡീപ് ബംഗ്ലാവ് ചൗക്കിന് സമീപം, പൂനെ-411016 എന്ന അഡ്രസിലാണ് അയക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X