ഇന്ത്യയില്‍ ഫിക്സഡ് ഡിപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപമാണ് ആളുകള്‍ക്ക് ഏറെ പ്രിയം. മറ്റുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെയേറെ സുരക്ഷിതമാണ് എന്നതാണ് സ്ഥിരനിക്ഷേപത്തെ ഇത്രയേറെ പ്രിയങ്കരമാക്കുന്നത്. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലാവധിയിലേക്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ സാധ്യമാണ്. മാത്രമല്ല, കൃത്യമായ വരുമാനം എഫ്ഡികള് ഉറപ്പുനല്കുന്നുമുണ്ട്.
എഫ്ഡിയില് നിന്ന് ലോണെടുക്കാം
എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ മറ്റൊരു പ്രധാന ആകര്‍ഷണം നിക്ഷേപം പിന്‍വലിക്കാതെ തന്നെ അതില്‍ നിന്ന് അടിയന്തര ഘട്ടങ്ങളില്‍ വായ്പയെടുക്കാം എന്നതാണ്. മറ്റ് പഴ്സണല്‍ ലോണിനേക്കാള്‍ പലിശ നിരക്ക് വളരെ കുറവാണ് എഫ്ഡി ലോണിന്. എഫ്ഡിയില് നിന്ന് ലോണ്‍ എടുത്താലും നിക്ഷേപത്തിനുള്ള പലിശ ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
എത്ര വരെ ലോണ്‍ ലഭിക്കും?
കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് വായ്പ അനുവദിക്കുന്നത്. സത്യത്തില്‍ ഓവര്‍ ഡ്രാഫ്റ്റ് എന്ന രീതിയിലാണ് ഇത് നല്‍കുന്നത്. സാധാരണഗതിയില്‍ നിക്ഷേപത്തിന്റെ 70 മുതല്‍ 90 ശതമാനം വരെ വായ്പയായി ലഭിക്കും. ഇക്കാര്യത്തില്‍ കൃത്യമായ മാനദണ്ഡമില്ലാത്തതിനാല്‍ ചില ബാങ്കുകള്‍ ഇതിനേക്കാള്‍ കൂടുതല്‍ തുകയും ലോണായി നല്‍കാറുണ്ട്.
കുറഞ്ഞ പലിശ നിരക്ക്
നിലവില്‍ 14 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പഴ്സണല്‍ ലോണ്‍ ലഭിക്കുന്നത്. എന്നാല്‍ ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ തുച്ഛമാണ് സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയുടേത്. സാധാരണ ഗതിയില്‍ നിക്ഷേപത്തിന്റെ രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ് പലിശയായി ഈടാക്കാറ്. വായ്പാ തുകയുടെ കാര്യത്തിലെന്ന പോലെ പലിശയുടെ കാര്യത്തില്‍ ബാങ്കുകള്‍ക്കിടയില്‍ വ്യത്യസ്ത നിരക്കാണുള്ളത്.
പ്രൊസസിംഗ് ഫീസ് ഇല്ല
മറ്റ് പഴ്സണല്‍ ലോണുകളിലേത് പോലെ സ്ഥിരനിക്ഷേപത്തിന് മേലുള്ള വായ്പയില്‍ പ്രൊസസിംഗ് ഫീസായി നിശ്ചിത സംഖ്യ ഈടാക്കുന്ന പരിപാടി സാധാരണഗിതിയില്‍ ഇല്ല എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത. എന്നാല്‍ ചില ബാങ്കുകള്‍ നാമമാത്രമായ തുക ഈ ഇനത്തില്‍ ഈടാക്കുന്നുണ്ട്.
വായ്പാ തിരിച്ചടവ് കാലാവധി
സ്ഥിര നിക്ഷേപത്തിന്റെ കാലാവധി എത്രയാണോ അതുതന്നെയാണ് അതിന്മേലുള്ള വായ്പ തിരിച്ചടക്കുന്നതിനുള്ള കാലാവധിയും. ഇവ തിരിച്ചടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഭവന വായ്പയുടെ നടപടിക്രമങ്ങള്‍ക്ക് സമാനമാണ്. ബാങ്കുകള്‍ തീരുമാനിക്കുന്ന ഇഎംഐ അടച്ചുതീര്‍ക്കുന്ന രീതിയാണിത്. വായ്പ കാലാവധിക്കു മുമ്പേ ക്ലോസ് ചെയ്താല്‍ മറ്റ് വായ്പകളിലേതു പോലെ എന്തെങ്കിലും പിഴ ഈടാക്കുന്ന രീതി ഇതിനില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
