സംരംഭകർക്ക് വായ്പ ലഭിക്കണമെങ്കിൽ നൂലാമാലകൾ നിരവധിയാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായാണ് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടി ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന ഓൺലൈൻ സംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ചത്. ഈ ഓൺലൈൻ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..
59 മിനിറ്റിൽ ഒരു കോടി വായ്പ
വെറും 59 മിനുട്ടിനുള്ളിൽ ഒരു ലക്ഷം മുതൽ 1 കോടി വരെ വായ്പ എന്നതാണ് ഈ ഓൺലൈൻ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറുകിട സംരംഭങ്ങൾക്ക് വായ്പ ലഭിക്കുന്നതിന് വേണ്ടി ഒരു പൊതു ഓണ്‍ലൈൻ പോർട്ടൽ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ പോർട്ടൽ
https://www.psbloansin59minutes.com/home എന്ന പോർട്ടലിലൂടെയാണ് വായ്പ സാധ്യമാക്കുന്നത്. ഈ പോർട്ടൽ വഴി 59 മിനിറ്റിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപവരെയുള്ള വായ്പയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
വായ്പ ലഭിക്കുന്നത് എങ്ങനെ?
സിഡ്ബി വഴിയും പൊതുമേഖല ബാങ്കുകൾ വഴിയുമാണ് വായ്പ ലഭ്യമാകുക. വായ്പയുടെ പ്രോസസിംഗിനും മറ്റുമായി 2025 ദിവസമെടുക്കുന്ന അവസ്ഥ മാറ്റി കേവലം 59 മിനിറ്റിനുള്ളിൽ ലഭ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. തത്വത്തിൽ അംഗീകാരം ലഭിച്ച് 78 ദിവസത്തിനുള്ളിൽ സംരംഭകന്‍റെ അക്കൗണ്ടിൽ വായ്പ തുക എത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
നടപടിക്രമങ്ങൾ
https://www.psbloansin59minutes.com/home ഈ സൈറ്റിൽ കയറി പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി രജിസ്ട്രേഷൻ നടത്തുക. തുടർന്നുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ജിഎസ്ടി, ഐടി റിട്ടേണ്‍, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വായ്പ നൽകുന്നത്.
പ്രോസസിങ് ചാർജ്
പ്രോസസിംഗ് ഫീസൊന്നും നൽകേണ്ടതില്ല എന്നാണ് പ്രഖ്യാപനമെങ്കിലും. ഒരു കോടി രൂപ വരെ വായ്പ നൽകുമ്പോൾ പ്രോസസിങ് ചാർജ് എന്ന നിലയിൽ 1,180 രൂപ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നുണ്ടെന്നാണ് ചില വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടി.
വിവരാവകാശത്തിലൂടെ ലഭിച്ച വിവരങ്ങൾ
ഓൾ കേരള ജി.എസ്.ടി. പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്് ജേക്കബ് സന്തോഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടി പ്രകാരം എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 21 ബാങ്കുകളാണ് വായ്പ നൽകാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ സിഡ്ബിയും ഉൾപ്പെടും. എന്നാൽ അപേക്ഷയെല്ലാം തന്നെ സിഡ്ബിയിലേക്കാണ് പോകുന്നത്. എന്നാൽ, സിഡ്ബി ഇതിനായി ‘കാപിറ്റൽ വേൾഡ്' എന്ന കൺസൾട്ടിങ് സ്ഥാപനത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകരുടെ ക്രെഡിറ്റ് പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നത് കാപിറ്റൽ വേൾഡ് എന്ന സ്ഥാപനമാണെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
