A Oneindia Venture

മക്കളെ കാശിന്റെ വില അറിഞ്ഞ് വളർത്തൂ; കുട്ടികൾക്ക് തുടങ്ങാൻ ഉ​ഗ്രൻ നിക്ഷേപ പദ്ധതി‌

കുട്ടികളെ സമ്പാദ്യ ശീലമുള്ളവരാക്കി വളർത്തേണ്ടത് മാതാപിതാക്കളുടെ കർത്തവ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി എസ്ബിഐ ആരംഭിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

നിക്ഷേപ പരിധി

നിക്ഷേപ പരിധി

കുട്ടികളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് പരിധികളുണ്ട്. കുട്ടികൾ അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത്. മൊബൈൽ ബാങ്കിം​ഗിലൂടെയുള്ള പ്രതിദിനം ഇടപാടിന്റെ പരിധി 2,000 രൂപയാണ്. ബിൽ പേയ്മെന്റുകൾ, ടോപ്പ്-അപ്പുകൾ എന്നിവ സഹിതമാണിത്. ആകെ ഒരു ദിവസത്തെ ഇടപാട് 5,000 രൂപയിൽ കൂടാൻ പാടില്ല

മാതാപിതാക്കൾക്കൊപ്പം

മാതാപിതാക്കൾക്കൊപ്പം

പ്രായപൂർത്തിയാകാത്ത കുട്ടികൾ മാതാപിതാക്കളുടെോ രക്ഷിതാവിന്റെയോ ഒപ്പം സംയുക്തമായിട്ടാണ് അക്കൗണ്ട് തുറക്കേണ്ടത്. അതായത് ജോയിന്റ് അക്കൗണ്ടായിരിക്കും.

അനുവദിച്ചിട്ടുള്ള ഇടപാടുകൾ

അനുവദിച്ചിട്ടുള്ള ഇടപാടുകൾ

താഴെ പറയുന്ന പരിമിത ഇടപാടുകളാണ് മൗനർ അക്കൗണ്ട് ഹോൾ‍ഡർക്ക് അനുവദിച്ചിട്ടുള്ളത്.

  • ബിൽ പേയ്മെന്റ്,
  • സ്ഥിര നിക്ഷേപങ്ങൾ
  • റിക്കറിം​ഗ് ഡിപ്പോസിറ്റ്
  • നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT)
  • ഡിമാൻഡ് ഡ്രാഫ്റ്റ്
അക്കൗണ്ട് തുറക്കാൻ സമർപ്പിക്കേണ്ട രേഖകൾ

അക്കൗണ്ട് തുറക്കാൻ സമർപ്പിക്കേണ്ട രേഖകൾ

  • പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
  • മാതാപിതാക്കളുടെ ആധാർ
  • മാതാപിതാക്കളുടെ പാൻ കാർഡ്
  • ഫോം 60
  • കുട്ടിയ്ക്ക് ആധാർ ലഭിച്ചിട്ടില്ലെങ്കിൽ അപേക്ഷിച്ചതിന്റെ എൻ‍റോൾമെന്റ് സമർപ്പിക്കണം
മൈനർ അക്കൗണ്ടിന്റെ പ്രത്യേകതകൾ

മൈനർ അക്കൗണ്ടിന്റെ പ്രത്യേകതകൾ

കുട്ടികൾക്കുള്ള സേവിം​ഗ്സ് അക്കൗണ്ടിലും താഴെ പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്

  • ഇന്റർനെറ്റ് ബാങ്കിംഗ്
  • മൊബൈൽ ബാങ്കിംഗ്
ചെക്ക് ബുക്ക്

ചെക്ക് ബുക്ക്

10 ചെക്ക് ലീഫുകളുകളാണ് മൈനറിന്റെ പേരിൽ മാതാപിതാക്കൾക്ക് നൽകുന്നത്. കൂടാതെ കുട്ടിയുടെ ഫോട്ടോ പതിച്ച എസ്ബിഐ എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ലഭിക്കും. പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ബ്രാൻഡഡ് പാസ്ബുക്കും സൗജന്യമായി ലഭിക്കുന്നതാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

കുട്ടികളുടെ സേവിം​ഗ്സ് അക്കൗണ്ടിനു സാധാരണ സേവിം​ഗ്സ് അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ് ലഭിക്കുക. അക്കൗണ്ടിൽ നോമിനേഷൻ സൗകര്യവും ലഭ്യമാണ്.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X