വിദ്യാഭ്യാസ ലോണെടുക്കാൻ ഇനി ബാങ്കുകൾ കയറി ഇറങ്ങേണ്ട; സർക്കാർ നിങ്ങളെ സഹായിക്കും, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാഭ്യാസ ലോണെടുക്കാനും വിവിധ ലോണുകളെപ്പറ്റി അറിയാനും ഇനി ബാങ്കുകൾ കയറിയിറങ്ങേണ്ട. സർക്കാരിന്റെ വിദ്യാലക്ഷ്മി പോർട്ടൽ വിദ്യാഭ്യാസ ലോൺ സംബന്ധിച്ച നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകും. മാത്രമല്ല ലോൺ നടപടികൾ വളരെ എളുപ്പമാക്കുകയും ചെയ്യും. അറിയേണ്ട കാര്യങ്ങൾ.

വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പോർട്ടൽ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ?

വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ?

വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും.

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങൾ

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങൾ

വിദ്യാലക്ഷ്മി പോർട്ടലിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ താഴെ പറയുന്നവയാണ്.

  1. വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ
  2. വിദ്യാഭ്യാസ വായ്പ അപേക്ഷാ ഫോമുകൾ ലഭിക്കും
  3. വിദ്യാഭ്യാസ വായ്പകൾക്കായി വിവിധ ബാങ്കുകളിൽ അപേക്ഷിക്കാനുള്ള സൗകര്യം
  4. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പരാതികൾ, സംശയങ്ങൾ എന്നിവ ബാങ്കുകളെ അറിയിക്കാൻ സാധിക്കും
  5. ഗവണ്മെൻറ് സ്കോളർഷിപ്പുകൾക്കായുള്ള വിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട ലിങ്കുകളും വിദ്യാലക്ഷ്മി പോർട്ടൽ വഴി ലഭ്യമാകും
ബാങ്കുകൾക്കും ജോലി എളുപ്പം

ബാങ്കുകൾക്കും ജോലി എളുപ്പം

പോർട്ടൽ വഴി ബാങ്കുകളുടെ നടപടിക്രമങ്ങളും എളുപ്പമാകും. താഴെ പറയുന്നവയാണ് ബാങ്കുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ.

  1. വിദ്യാഭ്യാസ വായ്പാ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ബാങ്കുകൾക്കും ലഭിക്കും
  2. വായ്പയുടെ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനും ബാങ്കുകൾക്ക് സാധിക്കും
അപേക്ഷാ നടപടികൾ

അപേക്ഷാ നടപടികൾ

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി അപേക്ഷൻ ആദ്യം തന്നെ വിദ്യാലക്ഷ്മി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതിനു ശേഷം ആവശ്യമായ എല്ലാ വിവരങ്ങളും നൽകികൊണ്ട് ഒരു പൊതുവായ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോറം (CELAF) പൂരിപ്പിക്കണം. ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകന് ആവശ്യത്തിന് അനുസരിച്ചുള്ള വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും.

എത്ര ബാങ്കുകളിൽ അപേക്ഷിക്കാം?

എത്ര ബാങ്കുകളിൽ അപേക്ഷിക്കാം?

വിദ്യാലക്ഷ്മി പോർട്ടൽ വഴി ഒരു വിദ്യാർത്ഥിയ്ക്ക് അപേക്ഷിക്കാവുന്ന ബാങ്കുകളുടെ എണ്ണത്തിന് പരിധിയുണ്ട്. ഒരാൾക്ക് പരമാവധി മൂന്ന് ബാങ്കുകളിൽ മാത്രമേ അപേക്ഷിക്കാനാകൂ.

അപേക്ഷിക്കാവുന്ന ബാങ്കുകൾ

അപേക്ഷിക്കാവുന്ന ബാങ്കുകൾ

വിദ്യാലക്ഷ്മി പോർട്ടൽ വഴി വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കാവുന്ന ബാങ്കുകൾ താഴെ പറയുന്നവയാണ്.

  • ആക്സിസ് ബാങ്ക്
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
  • ബാങ്ക് ഓഫ് ബറോഡ
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • എച്ച്ഡിഎഫ്സി ബാങ്ക്
  • ഐഡിബിഐ ബാങ്ക്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • കാനറ ബാങ്ക്
  • ബാങ്ക് ഓഫ് ഇന്ത്യ
  • കോർപ്പറേഷൻ ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • ആർബിഎൽ ബാങ്ക്
  • ന്യൂ ഇന്ത്യ ബാങ്ക്
  • അലഹബാദ് ബാങ്ക്
  • ആന്ധ്ര ബാങ്ക്
  • കാരൂർ വൈശ്യ ബാങ്ക്
  • സിൻഡിക്കേറ്റ് ബാങ്ക്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൊതുവായ വിദ്യാഭ്യാസ വായ്പ അപേക്ഷാ ഫോം തെറ്റുകൾ കൂടാതെ പൂരിപ്പിക്കേണ്ടതാണ്.
  • അപേക്ഷാ ഫോമിൽ മൊബൈൽ നമ്പർ കൃത്യമായി നൽകുക. നിങ്ങളുടെ വായ്പാ അപേക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റുമായി ബാങ്കുകൾ ഈ നമ്പറിലാകും നിങ്ങളെ ബന്ധപ്പെടുക.
  • 15 ദിവസത്തിനകം ബാങ്കുകളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകിയിരിക്കണം. ഇല്ലെങ്കിൽ അപേക്ഷ അസാധുവാകും.

malayalam.goodreturns.in

English summary

Seeking education loan? Check out government's Vidyalakshmi portal

Vidya Lakshmi is a first of its kind portal for students seeking education loan. This portal has been developed under the guidance of the Department of Financial Services, (Ministry of Finance), Department of Higher Education (Ministry of Human Resource Development) and Indian Banks Association (IBA). The portal has been developed and is maintained by NSDL e-Governance Infrastructure Limited.
Story first published: Saturday, April 6, 2019, 12:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X