എല്ലാ തരത്തിലുള്ള പണമിടപാടുകളും ഓൺലൈനിൽ നടക്കുന്ന കാലമാണ് ഇന്ന്. സാങ്കേതിക പുരോഗതി ബാങ്കിംഗ് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ടെങ്കിലും തട്ടിപ്പുകാർക്ക് പണം തട്ടാൻ ഏറ്റവും മികച്ച മാർഗം കൂടിയാണിത്. അതുകൊണ്ട് നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകൾ നടന്നാൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.
കോൾ
നിങ്ങളുടെ എടിഎം കാർഡ് നഷ്ട്ടപ്പെടുകയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകൾ നിങ്ങളുടെ അക്കൗണ്ടിൽ നടക്കുകയോ ചെയ്താൽ ഉടൻ എസ്ബിഐയുടെ താഴെ പറയുന്ന ടോൾ ഫ്രീ നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
- 1-800-425-3800
- 1-800-11-2211
ഓൺലൈൻ
ഓൺലൈനായും നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനായുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.
സ്റ്റെപ് 1
- എസ്ബിഐ വെബ്സൈറ്റ് സന്ദർശിച്ച് കംപ്ലൈന്റ്സ് ആൻഡ് കോംപ്ലിമെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- അതിനുശേഷം രജിസ്റ്റർ കംപ്ലെയ്ന്റ് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക
- തുടർന്ന് ഉപഭോക്തൃ പരാതി ഫോമിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും
സ്റ്റെപ് 2
ഉപഭോക്തൃ പരാതി ഫോമിൽ താഴെ പറയുന്ന കാര്യങ്ങൾ പൂരിപ്പിക്കുക
- അക്കൗണ്ട് നമ്പർ
- പേര്
- ബ്രാഞ്ച് കോഡ്
- മൊബൈൽ നമ്പർ
- കസ്റ്റമർ ടൈപ്പ്
- ഇ-മെയിൽ ഐഡി
- 500 വാക്കിൽ കവിയാതെ പരാതി എന്നിവ വിവരിക്കുക
സ്റ്റെപ് 3
- കാപ്ച കോഡ് നൽകുക
- സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് കംപ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്
ഉപഭോക്താവ് ഉത്തരവാദിയാകുന്നത് എപ്പോൾ?
ഉപഭോക്താവ് അവരുടെ പാസ്‍വേഡ് പോലുള്ള വിവരങ്ങൾ മറ്റ് ആരോടെങ്കിലുമായി പങ്ക് വച്ചാണ് അനധികൃത ഇടപാട് നടത്തുന്നതെങ്കിൽ പണം നഷ്ട്ടപ്പെടുന്നതിന് ബാങ്ക് ഉത്തരവാദിയല്ല. എന്നാൽ ബാങ്കിൽ പരാതിപ്പെട്ടതിന് ശേഷവും തട്ടിപ്പ് നടന്നാൽ ബാങ്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
