A Oneindia Venture

അഡ്രസ് പ്രൂഫ് ഇല്ലാതെ ഓണ്‍ലൈനായി ആധാര്‍ അഡ്രസ് മാറ്റാന്‍ കഴിയും; എങ്ങനെ?

താമസം മാറിയ ശേഷം ഓണ്‍ലൈനായി ആധാര്‍ കാര്‍ഡിലെ അഡ്രസ് തിരുത്താന്‍ എളുപ്പമാണ്; യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്ന അഡ്രസ് പ്രൂഫുകളില്‍ ഏതെങ്കിലുമൊന്ന് കൈവശമുണ്ടെങ്കില്‍. എന്നാല്‍ അഡ്രസ് പ്രൂഫ് ഒന്നും ഇല്ലെങ്കില്‍ ആധാര്‍ അഡ്രസില്‍ ഓണ്‍ലൈനായി മാറ്റം വരുത്തല്‍ സാധ്യമാണോ? സാധ്യമാണ്. അതിന് ചില ഫോര്‍മാലിറ്റികള്‍ ഉണ്ടെന്നു മാത്രം.

നിങ്ങളുടെ വീട്ടുകാരോ കുടുംബക്കാരോ സുഹൃത്തുകളോ കെട്ടിട ഉടമയോ ആരെങ്കിലും അഡ്രസ് സാക്ഷ്യപ്പെടുത്തണം. ഇവരിലാരെങ്കിലും തങ്ങളുടെ അഡ്രസ് പ്രൂഫ് ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവര്‍ക്ക് ഒരു അഡ്രസ് വാലിഡേഷന്‍ ലെറ്റര്‍ അയക്കും. അതുപയോഗിച്ച് ഓണ്‍ലൈനായി അഡ്രസ് അപ്‌ഡേറ്റ് ചെയ്യാം.

1

ഇതിനുള്ള വഴികളെന്തൊക്കെയാണെന്ന് പരിശോധിക്കാം:

1. https://ssup.uidai.gov.in/ssup/ എന്ന ലിങ്ക് ഉപയോഗിച്ച് ആധാറിന്റെ വെബ്‌സൈറ്റില്‍ ലോഗോണ്‍ ചെയ്യുക. ആരാണോ നിങ്ങളുടെ അഡ്രസ് വെരിഫൈ ചെയ്യുന്നത് അയാളുടെ ആധാര്‍ നമ്പര്‍ നല്‍കുക.

2. ഇതിനു ശേഷം അപേക്ഷകന് ഒരു സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും.

3. ഈ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഡ്രസ് വെരിഫൈ ചെയ്യുന്നയാളിന്റെ മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കും.

 

2

4. ഇദ്ദേഹം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് തന്റെ ആധാര്‍ നമ്പര്‍ നല്‍കി ലോഗോണ്‍ ചെയ്ത ശേഷം അഡ്രസ് ഉപയോഗിക്കാനുള്ള അനുമതി നല്‍കണം.

5. തുടര്‍ന്ന് അഡ്രസ് വെരിഫൈ ചെയ്യുന്നയാള്‍ക്ക് അത് ഉപയോഗിക്കാന്‍ സമ്മതമാണെന്ന് കാണിച്ച് അപേക്ഷകന്റെ മൊബൈലിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും.

6. ഇതിനു ശേഷം നേരത്തേ ലഭിച്ച സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന്‍ വീണ്ടും വെബ്‌സൈറ്റ് ലോഗോണ്‍ ചെയ്താല്‍ അതില്‍ പുതിയ അഡ്രസിന്റെ പ്രിവ്യൂ കാണാനാവും. എല്ലാം ഓകെയാണെങ്കില്‍ സബ്മിറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യണം.

 

3

7. വിജയകരമായി അപേക്ഷ സമര്‍പ്പിക്കപ്പെട്ട് 30 ദിവസത്തിനകം യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഡ്രസ് വെരിഫൈ ചെയ്യുന്നയാള്‍ക്ക് അഡ്രസ് വാലിഡേഷന്‍ ലെറ്റര്‍ അയക്കും. ഒരു രഹസ്യ കോഡ് അടങ്ങിയതായിരിക്കും കത്ത്.

8. അപേക്ഷകന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് അഡ്രസ് എന്ന ഭാഗം ഈ രഹസ്യ കോഡ് ഉപയോഗിച്ച് ലോഗോണ്‍ ചെയ്യണം.

9. പുതിയ അഡ്രസ് പരിശോധിച്ച് തെറ്റൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷകന് അന്തിമ അപേക്ഷ സബ്മിറ്റ് ചെയ്യാം. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

10. സബ്മിറ്റ് ചെയ്താല്‍ ലഭിക്കുന്ന അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചുവയ്ക്കുന്നത് നല്ലതാണ്.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X