റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യുന്നവര്‍ അവരുടെ നിക്ഷേപങ്ങളുടെയെല്ലാം കണക്കെടുത്തുവയ്ക്കുന്നത് നല്ലതാണ്. അത്യാവശ്യ ഘട്ടത്തില്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന ഫണ്ടുകളിലൊന്നാണ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. റിട്ടയര്‍മെന്റിന് ശേഷമുള്ള ആവശ്യത്തിന് മാത്രമല്ല, വിവാഹം, ചികില്‍സ, മക്കളുടെ വിദ്യാഭ്യാസം, സ്ഥലം വാങ്ങല്‍, ഹൗസിംഗ് ലോണ്‍ ക്ലോസ് ചെയ്യല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും പിഎഫ് നിക്ഷേപം സഹായകമാവും.
പിഎഫ് കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) 2017-18 ലെ പിഎഫ് പലിശ 8.55 ശതമാനമായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശ ഉടന്‍ തന്നെ ക്രെഡിറ്റാവുമെന്നാണ് സൂചന. പിഎഫ് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ നാല് വഴികളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് മുന്നോട്ടുവയ്ക്കുന്നത്. എസ്എംഎസ്, മിസ്ഡ് കോള്‍, ഇപിഎഫ്ഒ വെബ്സൈറ്റ്, ഉമംഗ് ആപ്പ് എന്നിവയിലൂടെ എളുപ്പത്തില്‍ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യാം.
എസ്എംഎസ്
യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉള്ളവരും അത് ഇപിഎഫ്ഒ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുള്ള അംഗങ്ങള്‍ക്കാണ് എസ്എംഎസ് വഴി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് EPFOHO UAN ENG എന്ന് എസ്എംഎസ് ബോക്സില്‍ ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് അയക്കാം.
മിസ്ഡ് കോള്‍
നേരത്തേ പറഞ്ഞ പോലെ മൊബൈല്‍ നമ്പര്‍ ഇപിഎഫ്ഒ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 01122901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താലും പിഎഫ് അക്കൗണ്ടില്‍ എത്ര ബാലന്‍സ് ഉണ്ടെന്ന് അറിയാം. മിസ്ഡ് കോളിന് മറുപടിയായി ഒരു എസ്എംഎസ്സാണ് ലഭിക്കുക. അതില്‍ അക്കൗണ്ട് വിവരങ്ങളെല്ലാം അടങ്ങിയിരിക്കും.
ഇപിഎഫ്ഒ വെബ്സൈറ്റ്
www.epfindia.gov.in എന്ന ഇപിഎഫ്ഒ വെബ്സൈറ്റില്‍ കയറി ഔവര്‍ സര്‍വീസസ് എന്ന വിഭാഗത്തിലെ ഫോര്‍ എംപ്ലോയീസ് എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന പുതിയ പേജില്‍ മെംബര്‍ പാസ്ബുക്ക് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പറും പാസ് വേഡും ചോദിക്കും. അവ നല്കി ലോഗ് ഓണ്‍ ചെയ്താല്‍ നിങ്ങളുടെയും സ്ഥാപനത്തിന്റെയും ക്രോണ്ട്രിബ്യൂഷനും അതുവരെയുള്ള പലിശയും കാണാനാവും.
ഉമംഗ് ആപ്ലിക്കേഷന്‍
ഇപിഎഫ്ഒ വെബ്സൈറ്റില്‍ നിന്നെന്ന പോലെ അവരുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഉമംഗ് ആപ്പ് (UMANG) വഴിയും പിഎഫ് പാസ്ബുക്കിലെ വിവരങ്ങള്‍ ലഭിക്കും. ആപ്പില്‍ യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ല്കിയാല് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഒടിപി ലഭിക്കും. അതുപയോഗിച്ച് പിഎഫ് പാസ്ബുക്ക് ആക്സസ് ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
