എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിൽ പോകാതെ തന്നെ പണം ഉടനടി കൈമാറ്റം ചെയ്യാവുന്ന സംവിധാനമാണ് എസ്ബിഐ ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ. പണം കൈമാറ്റം ചെയ്യുന്നതിന്, പണം ആവശ്യമായ ആളുടെ മൊബൈൽ നമ്പർ, പേര്, വിലാസം എന്നീ കാര്യങ്ങൾ മാത്രം അയയ്ക്കുന്നയാൾ അറിഞ്ഞാൽ മതി. ഇൻസ്റ്റന്റ് മണി ട്രാൻസ്ഫറിനെക്കുറിച്ച് ഉപഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
പണം പിൻവലിക്കാം
ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ വഴി ആവശ്യക്കാരന് ഡെബിറ്റ് കാർഡ് ഉപയോഗിച്ചും അല്ലാതെയും എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവര പ്രകാരം ഐഎംടി ഒരു തവണ ക്രിയേറ്റ് ചെയ്താൽ പിന്നീട് റദ്ദാക്കാൻ കഴിയില്ല. ഗുണഭോക്താവ് ട്രാൻസ്ഫർ ചെയ്യുന്ന മുഴുവൻ തുകയും ഒരു ഇടപാടിലൂടെ തന്നെ പിൻവലിക്കണം.
ഐഎംടി ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ?
എസ്ബിഐ നെറ്റ് ബാങ്കിംഗിലൂടെ ഐഎംടി ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇതിനായി പ്രൊഫൈൽ സെക്ഷനിൽ നിന്ന് മാനേജ് ബെനിഫിഷ്യറി ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ നിന്ന് IMT ബെനിഫിഷ്യറി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രാവിലെ ആറു മുതൽ രാത്രി എട്ട് വരെ പുതിയ ഉപഭോക്താവിനെ ആഡ് ചെയ്യാവുന്നതാണ്. ആഡ് ചെയ്ത് 4 മണിക്കൂറിനകം ആക്ടിവേറ്റ് ആകുകയും ചെയ്യും.
ഇടപാട് പരിധി
100 രൂപയാണ് ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക. ഒരു ഇടപാടിൽ പരമാവധി അയയ്ക്കാവുന്ന തുക 10000 രൂപയാണ്. എന്നാൽ ഒരു മാസം 25000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. ഒരു കലണ്ടർ മാസത്തിൽ അയയ്ക്കാവുന്ന പരമാവധി തുക 50,000 രൂപയാണ് 10 പേർക്കാണ് ഒരു മാസം പണം അയയ്ക്കാൻ സാധിക്കൂ.
ഐഎംടി സർവ്വീസ് ചാർജും കാലാവധിയും
പണം അയയ്ക്കുന്ന ആളിൽ നിന്ന് ഒരു ഇടപാടിന് 25 രൂപയാണ് ബാങ്ക് ഈടാക്കുന്നത്. ഗുണഭോക്താക്കളിൽ നിന്ന് നിരക്കുകളൊന്നും ഈടാക്കില്ല. പണം രണ്ട് ദിവസത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ അയയ്ക്കുന്ന ആളുടെ അക്കൗണ്ടിലേയ്ക്ക് തിരികെ ലഭിക്കും. എന്നാൽ സർവ്വീസ് ചാർജ് മടക്കി നൽകില്ല.
പണം പിൻവലിക്കേണ്ടത് എങ്ങനെ?
- ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ വഴി ലഭിക്കുന്ന പണം തിരികെ ലഭിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
- ഒരു എസ്ബിഐ എടിഎമ്മിലെത്തുക
- എടിഎം സ്ക്രീനിന്റെ വലതു ഭാഗത്ത് താഴെയായുള്ള ഐഎംടി ലോഗോയിൽ ക്ലിക്ക് ചെയ്യുക
- പണം ലഭിക്കേണ്ടയാളുടെ മൊബൈൽ നമ്പർ, അയയ്ക്കുന്ന ആളുടെ കോഡ്, മൊബൈലിൽ ലഭിച്ച എസ്എംഎസ് കോഡ്, തുക എന്നിവ നൽകുക.
- സ്ഥിരീകരണത്തിനായി YES അല്ലെങ്കിൽ NO തിരഞ്ഞെടുക്കുക
- എടിഎമ്മിൽ നിന്ന് പണം ശേഖരിക്കുക
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
