ലോൺ അടച്ച് തീരും മുമ്പ് കാർ വിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും? ബാക്കി ലോൺ തുക നിങ്ങൾ തന്നെ അടയ്ക്കേണ്ടി വരുമോ? അതോ കാർ വാങ്ങുന്നയാൾ ബാക്കി തുക അടയ്ക്കുമോ? ഇങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടായേക്കാം. എങ്കിൽ ഇതാ അതിന് ഉത്തരം. കാർ വിൽക്കുന്നതിനൊപ്പം നിങ്ങളുടെ കാർ ലോണും പുതിയ ഉടമയ്ക്ക് കൈമാറാനുള്ള സൗകര്യം ബാങ്കുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ എങ്ങനെ ലോൺ കൈമാറാം? എന്തൊക്കെയാണ് നടപടി ക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
വായ്പ ഉടമ്പടി പരിശോധിക്കുക
മറ്റൊരു വ്യക്തിക്ക് വായ്പ കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ വായ്പാ രേഖകളുടെ വിശദാംശങ്ങൾ വിശദമായി പരിശോധിക്കുക. നിങ്ങളുടെ വായ്പ മറ്റൊരു വ്യക്തിക്ക് കൈമാറാൻ കഴിയുമോ എന്ന് വായ്പ രേഖയിൽ പരാമർശിച്ചിട്ടുണ്ടാകും. വായ്പാ രേഖയിൽ ഈ വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വായ്പയെടുത്ത നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഈ ഓപ്ഷൻ ലഭ്യമാണോയെന്ന് പരിശോധിക്കുക.
കാർ വാങ്ങുന്നയാളുടെ വിശ്വാസ്യത വിശകലനം ചെയ്യുക
കാർ ലോൺ ഏറ്റെടുക്കാൻ പോകുന്ന കാർ വാങ്ങുന്നയാൾക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുണ്ടെന്ന് ഉറപ്പു വരുത്തുക. സ്ഥിരമായ വരുമാനം, ആരോഗ്യകരമായ ക്രെഡിറ്റ് ചരിത്രം, വരുമാന തെളിവുകൾ, റസിഡൻസ് പ്രൂഫ് മുതലായ എല്ലാ സഹായ രേഖകളും ഉള്ള വ്യക്തിക്കായിരിക്കണം ലോൺ കൈമാറേണ്ടത്. നിങ്ങളിൽ നിന്ന് കാർ വാങ്ങുന്ന വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററി ബാങ്ക് മൂല്യനിർണ്ണയം നടത്തി മാത്രമേ വായ്പ കൈമാറാൻ അനുവദിക്കൂ. അതായത് തിരിച്ചടവ് ശേഷിയിലും ചരിത്രത്തിലും ബാങ്ക് സംതൃപ്തരായാൽ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.
കാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറുക
നിലവിലുള്ള ഉടമ വായ്‌പ്പയ്‌ക്കൊപ്പം കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും വാങ്ങുന്നയാൾക്ക് കൈമാറണം. ആർടിഒ ഓഫീസിലെത്തിയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറൽ നടപടികൾ ചെയ്യേണ്ടത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് കൈമാറാൻ അവ നിങ്ങളെ സഹായിക്കും. കൈമാറ്റ പ്രക്രിയയ്ക്ക് ആർടിഒ ചാർജ് ഈടാക്കും. പരിശോധനകൾ നടത്തി മറ്റ് ഡോക്യുമെന്റേഷൻ പ്രക്രിയകളും പൂർത്തിയായാൽ പുതിയ ഉടമയ്ക്ക് അവരുടെ പേരിൽ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
മോട്ടോർ ഇൻഷുറൻസ് പോളിസി കൈമാറുക
നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസിയും കാർ വാങ്ങുന്നയാളുടെ പേരിലേയ്ക്ക് കൈമാറ്റം ചെയ്യണം. നിങ്ങൾ ഇനി ഇൻഷുറൻസ് പ്രീമിയം അടയ്‌ക്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കാർ രജിസ്ട്രേഷനും വായ്പയും മറ്റൊരാൾക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും കാറിന്റെ ഇൻഷുറൻസ് പോളിസിയും നിങ്ങൾ അടയ്ക്കേണ്ട ആവശ്യമില്ല. ഇതിനാണ് കൈമാറ്റം നടത്തുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും ഇൻഷുറർക്ക് സമർപ്പിക്കുക. ഇൻഷുററുടെ അംഗീകാരം ലഭിച്ച ശേഷം, നിങ്ങളുടെ പോളിസി കാർ വാങ്ങുന്നയാളുടെ പേരിലേയ്ക്ക് കൈമാറ്റം ചെയ്യാം.
കാർ വാങ്ങുന്നയാൾ ചെയ്യേണ്ടതെന്ത്?
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നയാൾ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഉപയോഗിച്ച കാറിനായി അനുവദിക്കുന്ന വായ്പയ്ക്ക് നൽകേണ്ട പലിശ നിരക്ക് ഒരു പുതിയ കാറിനായി അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്കിനേക്കാൾ കൂടുതലാണ്. മാത്രമല്ല വായ്പ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് പരമാവധി 5 വർഷത്തെ കാലാവധി മാത്രമേ ലഭിക്കുകയുള്ളൂ. തിരിച്ചടവ് കാലാവധി കാറിന്റെ പഴക്കത്തെയും ആശ്രയിച്ചിരിക്കും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
