നിങ്ങളുടെ ഭവന വായ്പ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് മാറ്റണോ? ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്ന് പല ബാങ്കുകളും ഭവന വായ്പാ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ ചില ബാങ്കുകൾ വ്യത്യസ്ത കാരണങ്ങളാൽ പലിശ നിരക്കുകൾ കുറച്ചില്ലെന്നും വരാം. എന്നാൽ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് നിങ്ങൾക്ക് നിങ്ങളുടെ ബാങ്കിലെ ഭവന വായ്പ കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കുകളിലേയ്ക്ക് മാറ്റാവുന്നതാണ്. ഇത് എങ്ങനെയെന്ന് അറിയേണ്ടേ?

 

ഭവന വായ്പാ ട്രാൻസ്ഫർ

ഭവന വായ്പാ ട്രാൻസ്ഫർ

പുതിയ വായ്പക്കാർക്കാണ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ താരതമ്യം ചെയ്ത് മികച്ച ഡീൽ നേടാനുമുള്ള ഓപ്ഷനുണ്ട്. എന്നാൽ നിലവിലുള്ള ഭവനവായ്പ വായ്പക്കാർക്കും അവരുടെ നിലവിലെ വായ്പാ പലിശ നിരക്ക് പരിശോധിച്ച് മറ്റ് ബാങ്കുകളിലേയ്ക്ക് വായ്പ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. എന്നിരുന്നാലും, എല്ലാ വായ്പക്കാർക്കും ഭവന വായ്പ കൈമാറ്റം ചെയ്യാൻ സാധിക്കില്ല. ഭവന വായ്പ ട്രാൻസ്ഫർ ചെയ്യുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

വായ്പ 2016 ഏപ്രിലിന് മുമ്പുള്ളതാണോ?

വായ്പ 2016 ഏപ്രിലിന് മുമ്പുള്ളതാണോ?

പ്രൈം ലെൻഡിംഗ് നിരക്ക് അല്ലെങ്കിൽ അടിസ്ഥാന നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണോ നിങ്ങളുടെ വായ്പ എന്ന് ആദ്യം പരിശോധിക്കണം. അതായത് 2016 ഏപ്രിലിനു മുമ്പുള്ള ഭവന വായ്പകൾ പ്രൈം ലെൻഡിംഗ് നിരക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം വായ്പകൾ മറ്റ് ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല. നിലവിൽ എം‌സി‌എൽ‌ആർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കാണ് ബാങ്കുകൾ കണക്കാക്കുന്നത്.

ലാഭകരമേത്?

ലാഭകരമേത്?

വായ്പ മാറ്റാൻ ഉദ്ദേശിക്കുന്ന ബാങ്കിലെ പലിശ നിരക്ക് നിലവിലേതിനേക്കാൾ കുറവാണെന്ന് ഉറപ്പു വരുത്തുക. കുറഞ്ഞത് 1% ൽ കൂടുതൽ എങ്കിലും പലിശ നിരക്കിൽ കുറവുണ്ടായിരിക്കണം. പലിശ നിരക്ക് മാത്രം പരി​ഗണിച്ചാൽ പോരാ വായ്പ പുതിയ ബാങ്കിലേയ്ക്ക് മാറ്റുന്നതിനുള്ള ഫീസ് കൂടി കണക്കു കൂട്ടേണ്ടതുണ്ട്. ബാങ്കുകൾ സാധാരണ ഇത്തരം ഇടപാടുകൾക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കാറുണ്ട്. അവ എത്രയെന്ന് കൃത്യമായി അന്വേഷിച്ച് അറിയുക. ചില ബാങ്കുകൾ പ്രീ-പേയ്‌മെന്റ് പിഴയും ഈടാക്കാറുണ്ട്. ഇവയെല്ലാം കണക്കു കൂട്ടി മാത്രമേ ലാഭകരമാണോയെന്ന് കണ്ടെത്താവൂ.

പ്രതീക്ഷിക്കുന്ന മൊത്തം ലാഭം

പ്രതീക്ഷിക്കുന്ന മൊത്തം ലാഭം

പ്രതീക്ഷിക്കുന്ന മൊത്തം സമ്പാദ്യം കണ്ടെത്തുന്നതിന്, കുടിശ്ശികയുള്ള വായ്പ തുകയും ശേഷിക്കുന്ന വായ്പ കാലാവധിയും കണ്ടെത്തുക. ശേഷിക്കുന്ന കാലാവധി ഉയർന്നതാണെങ്കിൽ (10 വർഷം എന്ന് കരുതുക), പലിശനിരക്കിൽ 1% കുറവുണ്ടാകുന്നത് കാര്യമായ സമ്പാദ്യത്തിന് കാരണമാകും. നിങ്ങളുടെ വായ്പ തിരിച്ചടവ് ഷെഡ്യൂൾ പരിശോധിക്കുകയാണെങ്കിൽ, വായ്പ തിരിച്ചടവിന്റെ പ്രാരംഭ ഘട്ടത്തിൽ നിങ്ങളുടെ ഇഎംഐ പേയ്‌മെന്റിന്റെ ഭൂരിഭാഗവും പലിശയിലേയ്ക്കാണ് പോകുന്നത്. എന്നാൽ അവസാന വർഷങ്ങളിൽ പലിശ ഘടകം കുറവും മൂലധനം ഉയർന്നതുമായിരിക്കും. ഇക്കാര്യം കൂടി വായ്പ ട്രാൻസ്ഫർ ചെയ്യുമ്പോൾ പരി​ഗണിക്കുക.

ബാങ്കുമായി ബന്ധപ്പെടുക

ബാങ്കുമായി ബന്ധപ്പെടുക

നിങ്ങളുടെ വായ്പ ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഭവനവായ്പ നിരക്ക് കുറയ്ക്കുന്നതിന് നിലവിലെ ബാങ്ക് അധിക‍ൃതരുമായി സംസാരിക്കുക. തുടർന്ന് വായ്പ മാറ്റാനുള്ള കാരണങ്ങൾ വ്യക്തമാക്കുക. എന്നിട്ടും ബാങ്ക് നിരക്ക് കുറയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പലിശ കുറഞ്ഞ മറ്റൊരു ബാങ്കിനെക്കുറിച്ച് ചിന്തിക്കാം. പുതിയ ബാങ്കിലേയ്ക്ക് വായ്പ മാറ്റിയാലും പലിശ നിരക്ക് കുറയ്ക്കാൻ കുറച്ച് കാലതാമസം എടുത്തേക്കാം.

malayalam.goodreturns.in

English summary

How To Transfer Home Loan To Another Bank?

You can transfer your home loan to low interest rate banks.
Story first published: Tuesday, June 25, 2019, 14:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X