നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും നികുതിയില്‍ ലാഭിക്കാനുമുള്ള 5 വഴികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പണപ്പെരുപ്പവും ആദായനികുതിയും പലപ്പോഴും ആളുകളുടെ സമ്പാദ്യവും നിക്ഷേപവും കുറയ്ക്കുന്നു. ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച്, നിങ്ങളുടെ ആദായനികുതിയില്‍ ലാഭിക്കുകയും നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക പണം ലാഭിക്കാവുന്നതാണ്. വ്യക്തികള്‍ക്കും എച്ച് യു എഫുകള്‍ക്കും ലഭ്യമായ നികുതി ലാഭിക്കല്‍ ഓപ്ഷനുകള്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമാണ്.

 

രാജ്യത്ത് നാല് ലക്ഷം കോടിയുടെ ഓഹരി വില്‍പനക്കയ്‌ക്കെത്തുന്നു

ഐ-ടി നിയമത്തിലെ സെക്ഷന്‍ 80 സിയില്‍ വിവിധ നിക്ഷേപങ്ങളും ചെലവുകളും ഉള്‍പ്പെടുന്നു - നിങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ പരിധി വരെ കിഴിവുകള്‍ നേടാം.

1. ഭവനവായ്പ

1. ഭവനവായ്പ

നിങ്ങളും പങ്കാളിയും കൂടി ഒരു പുതിയ വീട് വാങ്ങിയിട്ട് നിങ്ങള്‍ അതിന്റെ ഭവന വായ്പ തിരിച്ചടയ്ക്കുകയാണെങ്കില്‍, നിങ്ങള്‍ രണ്ടുപേര്‍ക്കും രണ്ട് ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്. കൂടാതെ, 2019 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ 45 ലക്ഷം വരെ സ്റ്റാമ്പ് ഡ്യൂട്ടി വിലയുള്ള ഒരു റെസിഡന്‍ഷ്യല്‍ വീട് വാങ്ങുന്നതിനായി എടുത്ത ഭവനവായ്പയുടെ പലിശയ്ക്കായി 1.5 ലക്ഷം വരെ നികുതിയിളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം കൈവശമുള്ള വീടിന്റെ സ്വത്തിന്, 2 ലക്ഷത്തിന് കിഴിവ് ക്ലെയിം ചെയ്ത ശേഷം, ഇപ്പോള്‍ 1.5 ലക്ഷം രൂപ വരെ അധിക കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിന് ഭവന വായ്പ അനുവദിക്കുന്ന സമയത്ത് ഒരു വ്യക്തിക്ക് മറ്റ് പാര്‍പ്പിട സ്വത്തുക്കള്‍ ഉണ്ടായിരിക്കരുത്.

2. എച്ച്ആര്‍എയും ഭവനവായ്പയും കിഴിവും

2. എച്ച്ആര്‍എയും ഭവനവായ്പയും കിഴിവും

നിങ്ങള്‍ ഒരു ഭവനവായ്പ എടുത്ത് ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ഒരേസമയം ഭവനവായ്പയ്ക്കും ഭവന വാടക അലവന്‍സിനും (എച്ച്ആര്‍എ) ആദായനികുതി കിഴിവ് അവകാശപ്പെടാം. രണ്ട് കിഴിവുകളും ഒരേസമയം ക്ലെയിം ചെയ്യുന്നതിന്, ഭവനവായ്പ ഉപയോഗിച്ച് ധനസഹായം ചെയ്ത വീട് മറ്റൊരു നഗരത്തിലായിരിക്കണം, നിങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന നഗരത്തിലാവരുത്. ഒരുമിച്ച് ക്ലെയിം ചെയ്താല്‍, നിങ്ങള്‍ക്ക് ആദായനികുതിയില്‍ രണ്ട് ലക്ഷം രൂപ വരെ ലാഭിക്കാം.

3. എച്ച്ആര്‍എ

3. എച്ച്ആര്‍എ

നിങ്ങളുടെ തൊഴിലുടമ നിങ്ങള്‍ക്ക് എച്ച്ആര്‍എ നല്‍കിയില്ലെങ്കില്‍, അടച്ച വാടകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സിജി പ്രകാരം പ്രതിമാസം 5,000 രൂപ വരെ കിഴിവ് നിങ്ങള്‍ക്ക് അവകാശപ്പെടാം. എന്നിരുന്നാലും, ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിന്, ജീവനക്കാരനും അവരുടെ പങ്കാളിക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും ഒരു വീട് ഉണ്ടായിരിക്കണം. ഈ കിഴിവ് ആദായനികുതിയില്‍ ലാഭിക്കാനും നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

4. മെഡിക്കല്‍ ഇന്‍ഷുറന്‍സ്

4. മെഡിക്കല്‍ ഇന്‍ഷുറന്‍സ്

നിങ്ങള്‍ക്കോ ?പങ്കാളിക്കോ വേണ്ടി നിങ്ങള്‍ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് 25,000 രൂപ വരെ കിഴിവ് അവകാശപ്പെടാം. നിങ്ങളോ പങ്കാളിയോ 60 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍, നിങ്ങള്‍ക്ക് 50,000 രൂപ കിഴിവ് അവകാശപ്പെടാം. നിങ്ങളുടെ മാതാപിതാക്കള്‍ക്കായി നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ മാതാപിതാക്കള്‍ 60 വയസ്സിനു മുകളിലാണെങ്കില്‍ 25,000 രൂപ അല്ലെങ്കില്‍ 50,000 രൂപ വരെ ആദായനികുതി കിഴിവ് നിങ്ങള്‍ ലഭിക്കും

5. എല്‍ടിസിജി ടാക്‌സ് ബെനിഫിറ്റ്

5. എല്‍ടിസിജി ടാക്‌സ് ബെനിഫിറ്റ്

നിങ്ങള്‍ നിങ്ങളുടെ വീട് വില്‍ക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ദീര്‍ഘകാല മൂലധന നേട്ടത്തിന് 20% പ്ലസ് ഇന്‍ഡെക്‌സേഷനും നികുതി നല്‍കുമ്പോള്‍ ഹ്രസ്വകാല മൂലധന നേട്ടത്തിന് സ്ലാബ് നിരക്കില്‍ നികുതി ചുമത്തുന്നു, ഏറ്റവും ഉയര്‍ന്നത് 30% ആണ്, അതായത് വില്‍ക്കുന്നതിന് മുമ്പ് നിങ്ങളുടെ വീടില്‍ നിന്ന് നിങ്ങള്‍ക്ക് 10% വരെ ലാഭിക്കാം.നിങ്ങളുടെ നികുതി ലാഭിക്കല്‍ നിക്ഷേപം ആസൂത്രണം ചെയ്യാനുള്ള ഏറ്റവും നല്ല സമയം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ്‌

English summary

5 ways you can save on tax and boost your savings

5 ways you can save on tax and boost your savings
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X