ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു, ഇനി സ്റ്റാറ്റസ് എങ്ങനെ അറിയാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലപരിധി ഓഗസ്റ്റ് 31 -ന് അവസാനിക്കും. മൊത്തം വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള വ്യക്തികള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നുണ്ട്. 60 -നും 80 -നുമിടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെയാണ് നികുതിരഹിത വരുമാന പരിധി. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയും നികുതിയൊടുക്കാതെ വരുമാനം നേടാം.

 

ആദായ നികുതി റിട്ടേൺ

പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നികുതി. അഞ്ച് മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ നികുതി നിരക്ക് ഇരുപതു ശതമാനമായി ഉയരും. ഇതേസമയം, പത്തു ലക്ഷം രൂപയിലേറെ വരുമാനമുള്ളവര്‍ 30 ശതമാനം നികുതിയാണ് ഒടുക്കേണ്ടത്. നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിഴയോടു കൂടി മാത്രമേ റിട്ടേണ്‍ പിന്നീട് സമര്‍പ്പിക്കാനാവൂ.

സ്ഥിരീകരിക്കും

ഇതിനകം രാജ്യത്തെ വലിയ ശതമാനം നികുതിദായകരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചെന്നാണ് നിഗമനം. റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ ആദായ നികുതി വകുപ്പ് ഓരോ അപേക്ഷയിലും പ്രാഥമിക പരിശോധന നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കും. സാധാരണയായി അപേക്ഷ സ്ഥിരീകരിക്കുന്ന പക്ഷം ആദായ നികുതി റിട്ടേണ്‍ സ്റ്റാറ്റസ് സ്ഥിരീകരണം പൂര്‍ത്തിയാക്കിയതായി രേഖപ്പെടുത്താറുണ്ട്. ശേഷം ബാക്കി നടപടികളും പൂര്‍ണമായാല്‍ മാത്രമാണ് റിട്ടേണ്‍ സ്റ്റാറ്റസ് 'ഐടിആര്‍ പ്രോസസ്ഡ്' എന്നു കാണിക്കുക.

നോട്ടീസ് ലഭിക്കും

റിട്ടേണില്‍ നല്‍കിയ വരുമാന കണക്കുകളും അടച്ച ആദായ നികുതിയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോയെന്നാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുക. പരിശോധന കഴിഞ്ഞാല്‍ 143 (1) സെക്ഷന്‍ പ്രകാരം ബന്ധപ്പെട്ട വ്യക്തികള്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കും. പൊരുത്തക്കേടുകളുണ്ടെങ്കില്‍ കൂടുതല്‍ അടയ്‌ക്കേണ്ട നികുതിയും, ഇനി അടച്ച നികുതി കൂടുതലാണെങ്കില്‍ ലഭിക്കാന്‍ പോകുന്ന റീഫണ്ട് തുകയെ കുറിച്ചും നോട്ടീസ് വ്യക്തമാക്കും.

ഇതേസമയം വ്യക്തികള്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണിന്റെ തല്‍സ്ഥിതി അറിയാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണിന്റെ തല്‍സ്ഥിതി അറിയേണ്ടതെങ്ങനെയെന്ന് ചുവടെ പരിശോധിക്കാം.

എട്ട് ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇവയാണ്

ആദായ നികുതി റിട്ടേണ്‍ രസീത് നമ്പര്‍ ഉപയോഗിച്ച്

1. ആദായ നികുതി റിട്ടേണ്‍ രസീത് നമ്പര്‍ ഉപയോഗിച്ച്

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിങ് വെബ്‌സൈറ്റ് മുഖേനയാണ് ആദായ നികുതി റിട്ടേണ്‍ നില അറിയാനുള്ള അവസരം. ഇതിനായി ഹോം പേജില്‍ ഇടതുഭാഗത്ത് സര്‍വീസസ് ടാബിന് കീഴില്‍ ITR STATUS എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. ITR STATUS ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ പാന്‍ കാര്‍ഡ് നമ്പറും ആദായ നികുതി റിട്ടേണ്‍ നമ്പറും ആവശ്യപ്പെടുന്ന പേജിലേക്കാണ് ഉപയോക്താവ് എത്തുക. ഈ പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി 'SUBMIT' ക്ലിക്ക് ചെയ്താല്‍ റിട്ടേണ്‍ നില തല്‍ക്ഷണം അറിയാം.

ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച്

2. ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച്

ആദായ നികുതി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിന്‍ വിവരങ്ങള്‍ വെച്ചും റിട്ടേണ്‍ നില പരിശോധിക്കാന്‍ അവസരമുണ്ട്. ഇ-ഫയലിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഡാഷ്‌ബോര്‍ഡില്‍ View Returns / Forms' എന്ന ഓപ്ഷന്‍ ഇതിനായി ക്ലിക്ക് ചെയ്യണം. തുടര്‍ന്നുള്ള പേജില്‍ ആദായ നികുതി റിട്ടേണ്‍ എന്ന് തിരഞ്ഞെടുത്ത് Submit ബട്ടണ്‍ അമര്‍ത്തിയാല്‍ റിട്ടേണ്‍ നില അറിയാം.

English summary

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു, ഇനി സ്റ്റാറ്റസ് എങ്ങനെ അറിയാം?

How To Check ITR Status Online. Read in Malayalam.
Story first published: Wednesday, August 28, 2019, 17:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X