നിങ്ങളുടെ ആദായ നികുതി റിട്ടേൺ സമർപ്പിച്ച ശേഷമാകും ചിലപ്പോൾ നിശ്ചിത തുക ആദായ നികുതി അടയ്ക്കേണ്ടതുണ്ടെന്ന് കണ്ടെത്തുന്നത്. നികുതി ദായകന് ഓൺലൈനായും ഓഫ്‌ലൈനായും ആദായ നികുതി അടയ്ക്കാവുന്നതാണ്. ചെല്ലാൻ 280 പൂരിപ്പിച്ച് ബാങ്കുകളിൽ സമർപ്പിച്ചും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴി ഓൺലൈനായും നികുതി തുക നിക്ഷേപിക്കാം. എന്നാൽ ഓൺലൈൻ വഴി ആദായനികുതി അടയ്ക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം.
ചെല്ലാൻ
ചെല്ലാൻ നമ്പർ ഐടിഎൻഎസ് 280 ആണ് ആദായനികുതി അടയ്ക്കുന്നതിന് ഉപയോഗിക്കുന്നത്. അടയ്‌ക്കാനുള്ള ആദായനികുതി അടച്ചതിനു ശേഷം മാത്രമേ നിങ്ങൾക്ക് ഐടിആർ സമർപ്പിക്കാൻ കഴിയൂ. ഓഫ്‌ലൈനിൽ ആദായനികുതി അടയ്‌ക്കുകയാണെങ്കിൽ, ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് ചെല്ലാൻ നമ്പർ 280 ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം.
പൂരിപ്പിക്കേണ്ടത് എങ്ങനെ?
നികുതി തുക, മൂല്യനിർണ്ണയ വർഷം, വിലാസം, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക. ബാങ്ക് ശാഖയുടെ 7 അക്ക ബിഎസ്‌ആർ കോഡ്, ചെല്ലാൻ സമർപ്പിക്കുന്ന തീയതി, ചെല്ലാൻ സീരിയൽ നമ്പർ എന്നിവയും കൃത്യമായി പൂരിപ്പിക്കണം. നിങ്ങളുടെ ആദായനികുതി റിട്ടേണിലും ഈ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
ഓൺലൈനായി ആദായനികുതി എങ്ങനെ അടയ്ക്കാം?
- ഓൺലൈനായി ആദായനികുതി അടയ്‌ക്കാൻ, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക.
- തിരഞ്ഞെടുത്ത "ഇ-പേ ടാക്സ്" ഓപ്ഷനിൽ നിന്ന് ക്വിക്ക് ഐടിആർ ഫയലിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് ഐടിആർ ഫോം പൂരിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക്കായി നിങ്ങൾക്ക് ഇപേ ഓപ്ഷൻ ലഭിക്കും.
- ഈ ലിങ്കുകൾ നിങ്ങളെ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും. അവിടെ ചെല്ലാൻ നമ്പർ. / ഐടിഎൻഎസ് 280 തിരഞ്ഞെടുക്കുക.
- തുടർന്ന്, "type of payment" തിരഞ്ഞെടുത്ത് Self Assessment Tax ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
വിശദാംശങ്ങൾ നൽകുക
- എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക
- പാൻ നമ്പറും മറ്റ് വിശദാംശങ്ങളും നിങ്ങൾ പണമടയ്ക്കുന്ന മൂല്യനിർണ്ണയ വർഷവും തിരഞ്ഞെടുക്കുക.
- പേയ്‌മെന്റ് നടത്താൻ നിങ്ങൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മോഡുകൾ തിരഞ്ഞെടുക്കാം.
പേയ്മെന്റ് പൂർത്തിയായാൽ
പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ ചെല്ലാൻ കൗണ്ടർഫോയിൽ പ്രദർശിപ്പിക്കും. നികുതി അടച്ച തുക, ബാങ്ക് ശാഖയുടെ ബിഎസ്ആർ കോഡ്, ചെല്ലാൻ നിക്ഷേപിച്ച തീയതി, ചെല്ലാൻ സീരിയൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഇതിൽ ഉണ്ടാകും. ഒരു രേഖയായി ഈ ഫോം സൂക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഐടിആർ ഫോമിൽ ഈ വിശദാംശങ്ങൾ പൂരിപ്പിച്ച് പരിശോധിച്ചുറപ്പിച്ച ശേഷം ഫോം സമർപ്പിക്കാം.
malayalam.goodreturns.in
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications