എസ്ബിഐ ഉപഭോക്താവാണോ? ഫോൺ ബാങ്കിം​ഗ് സേവനത്തിന് ഉടൻ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളുടെ എണ്ണത്തിലും ആസ്തിയുടെ വലിപ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്ക് ഇടപാടുകൾ എളുപ്പത്തിലാക്കുന്ന ഫോൺ ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന ഫോൺ ബാങ്കിംഗ് സേവനങ്ങൾ വളരെ ഉപയോഗപ്രദമാണ്. എസ്‌ബി‌ഐ ഫോൺ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എസ്‌ബി‌ഐ ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പറുകൾ എസ്‌ബി‌ഐ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

യൂസർ ഐഡിയും പാസ്‌വേഡും

യൂസർ ഐഡിയും പാസ്‌വേഡും

എസ്‌ബി‌ഐ ഫോൺ ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ഉപഭോക്താവിന് ഒരു യൂസർ ഐഡിയും പാസ്‌വേഡും ആവശ്യമാണ്. ഉപഭോക്താവിന്റെ അക്കൗണ്ട് നമ്പറാണ് യൂസർ ഐഡി. സ്റ്റേറ്റ് ബാങ്കിന്റെ ഫോൺ ബാങ്കിംഗ് കേന്ദ്രവുമായി ബന്ധപ്പെടുകയോ, എസ്‌ബി‌ഐ എടി‌എം സന്ദർശിക്കുകയോ, അല്ലെങ്കിൽ എസ്‌ബി‌ഐ ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്താൽ പാസ്‌വേഡ് ഉണ്ടാക്കാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് 6 അക്ക ഫോൺ ബാങ്കിംഗ് പാസ്‌വേഡ് ലഭിക്കും.

കോൾ

കോൾ

ടോൾ ഫ്രീ നമ്പറായ 1800-11-22-11 അല്ലെങ്കിൽ 1800-425-3800 എന്ന നമ്പറിലോ വിളിച്ച് കോൺടാക്റ്റ് സെന്റർ വഴി എസ്‌ബി‌ഐ ഫോൺ ബാങ്കിംഗ് പാസ്‌വേഡ് സൃഷ്ടിക്കാൻ കഴിയും. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (ഐവിആർ) വഴി ശരിയായ ഓപ്ഷനുകൾ തിരഞ്ഞെടുത്താൽ മതി. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് വേണം വിളിക്കാൻ.

എസ്ബിഐ എടിഎം

എസ്ബിഐ എടിഎം

എടിഎം സ്ക്രീനിൽ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് എസ്ബിഐ എടിഎം വഴി ഫോൺ ബാങ്കിംഗ് പാസ്‌വേഡ് സൃഷ്ടിക്കാം. എടിഎം പിൻ നൽകി "ഫോൺ ബാങ്കിംഗ് രജിസ്ട്രേഷൻ" തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി 'ശരി' തിരഞ്ഞെടുക്കുക.

എസ്‌ബി‌ഐ ബ്രാഞ്ച്

എസ്‌ബി‌ഐ ബ്രാഞ്ച്

എസ്‌ബി‌ഐയുടെ ഹോം ബ്രാഞ്ച് സന്ദർശിച്ച് ശരിയായി പൂരിപ്പിച്ച ഫോൺ ബാങ്കിംഗ് അപേക്ഷാ ഫോം സമർപ്പിച്ചുകൊണ്ട് എസ്‌ബി‌ഐ ഫോൺ ബാങ്കിംഗ് രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യാവുന്നതാണ്.

malayalam.goodreturns.in

Read more about: sbi എസ്ബിഐ
English summary

എസ്ബിഐ ഉപഭോക്താവാണോ? ഫോൺ ബാങ്കിം​ഗ് സേവനത്തിന് ഉടൻ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

Consider the following steps to register for a phone banking service that makes bank transactions easier for SBI customers. Read in malayalam.
Story first published: Thursday, August 15, 2019, 14:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X