ജൂലൈ 5 ലെ ബജറ്റ് പ്രഖ്യാപനത്തിനുശേഷം ബെഞ്ച്മാർക്ക് സൂചികകളിൽ ഏകദേശം 10 ശതമാനം നഷ്ടം സംഭവിച്ചു. അതിസമ്പന്നർക്ക് നികുതി സർചാർജ് ഏർപ്പെടുത്തിയതിനെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഏകദേശം 40 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിനത്തിലൂടെ ഉയർന്ന നികുതി അടയ്ക്കേണ്ടി വരുന്നത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ മികച്ച സമയം ഇതാണോയെന്ന് പരിശോധിക്കാം.
വിറ്റഴിയ്ക്കൽ
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഓഹരികൾ നിരന്തരം വിറ്റൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് ആഭ്യന്തര സൂചികകളെ കാര്യമായി തന്നെ ബാധിച്ചു. കൂടുതൽ നികുതി നൽകേണ്ടി വരുന്നതിന് പകരം ഓഹരികൾ വിൽക്കാനാണ് നിക്ഷേപകർ ശ്രമിക്കുന്നത്. ജൂലൈ മാസത്തിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ 16,870 കോടി രൂപയുടെ അറ്റവിൽപ്പനയാണ് നടത്തിയിരിക്കുന്നത്. ഇതേ വിൽപ്പന സമ്മർദ്ദമാണ് ഓഗസ്റ്റിലും തുടരുന്നത്.
ഇന്നലത്തെ വിൽപ്പന
ഓഗസ്റ്റ് ആദ്യ ദിവസം 1,085 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് നടന്നത്. ഓഹരി വിപണിയിൽ കൂടുതൽ ഇടിവിനുള്ള സാധ്യതകൾ കാണുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. നികുതി സർചാർജ് മാത്രമല്ല എഫ്പിഐകൾ വിൽക്കാൻ കാരണം. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഓഹരി വിറ്റഴിക്കലിന് കാരണമാണെന്ന് നിക്ഷേപകർ പറയുന്നു.
വാഹന വിൽപ്പനയിൽ ഇടിവ്
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ ജൂലൈ മാസത്തിലെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തി. മിനി കാറുകളുടെ അതായത് ആൾട്ടോ, പഴയ വാഗൺആർ എന്നിവയുടെ വിൽപ്പന 69.3 ശതമാനം ഇടിഞ്ഞ് 11,577 യൂണിറ്റായി. കോംപാക്റ്റുകളുടെ (സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഇഗ്നിസ്, സെലെറിയോ, പുതിയ വാഗൺആർ) വിൽപ്പന 22.7 ശതമാനം ഇടിഞ്ഞ് 57,512 യൂണിറ്റായി കുറഞ്ഞു. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് റിപ്പോർട്ട് അനുസരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ വാഹന വിൽപ്പന 15 ശതമാനം ഇടിഞ്ഞ് 40,142 യൂണിറ്റായി. ട്രാക്ടർ വിൽപ്പന 12 ശതമാനം ഇടിഞ്ഞ് 19,992 യൂണിറ്റുമായി.
ഓട്ടോ മേഖലയിലെ ഇടിവ്
വാഹന വിൽപ്പന മന്ദഗതിയിലാകുന്നത് വാഹന വായ്പകളിലും ഇടിവുണ്ടാക്കും. ഇത് എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള റീട്ടെയിൽ ബാങ്കുകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്‌സ്, ഹോണ്ട കാർസ് എന്നിവയുടെ വിൽപ്പനയും ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഹോണ്ട വാഹന വിൽപ്പനയിൽ 48 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഹരി വാങ്ങാൻ മികച്ച സമയമോ?
വിപണിയിൽ 5 ശതമാനം കൂടി ഇടിവുണ്ടായാൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് കൂടുതൽ നേട്ടമുണ്ടാക്കാം. നിലവിലെ സ്ഥിതിയിൽ ഓഹരികൾ വാങ്ങാൻ വരട്ടെ. കാരണം സെൻസെക്സ് ഓഹരി വിലകൾ ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ കൂടുതൽ ഇടിവിനായി കാത്തിരിക്കുന്നതാണ് നല്ലതെന്ന് നിരീക്ഷകർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications