എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ സ്വകാര്യ ബാങ്കിംഗ് പോര്‍ട്ട്ഫോളിയോയില്‍ നിരവധി ലാഭ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അത്തരം ഒരു പദ്ധതിയാണ് ടാക്‌സ് സേവിംഗ്‌സ് സ്‌കീം 2006. ഇത് ഒരുതരം സ്ഥിര നിക്ഷേപം അല്ലെങ്കില്‍ ടേം ഡെപ്പോസിറ്റ്.രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അര്‍ഹതയുണ്ടെന്ന് എസ്ബിഐയുടെ വെബ്സൈറ്റായ sbi.co.in പറയുന്നു. ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നതിന് ഒരു വ്യക്തിക്ക് ആദായനികുതി സ്ഥിരം അക്കൗണ്ട് നമ്പറും (പാന്‍) ആവശ്യമാണ്.

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീമിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ:


തുക

ഒരു വ്യക്തിക്ക് കുറഞ്ഞത1,000 രൂപ അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളും നിക്ഷേപിക്കാം. എന്നാല്‍ ഇതിലെ പരമാവധി നിക്ഷേപം ഒരു വര്‍ഷം 1,50,000 രൂപയാണെന്ന് എസ്ബിഐ പറയുന്നുണ്ട്

കാലാവധി

എസ്ബിഐ സേവിംഗ്‌സ് സ്‌കീം 2006 ലെ ഏറ്റവും കുറഞ്ഞ കാലാവധി അഞ്ച് വര്‍ഷമാണ്, അത് പരമാവധി 10 വര്‍ഷം വരെ പോകാം.

ജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയും; കയ്യില്‍ കിട്ടുന്ന ശമ്പളം കൂടുംജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയും; കയ്യില്‍ കിട്ടുന്ന ശമ്പളം കൂടും

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

പലിശ നിരക്ക്

സ്‌കീമിന് പലിശനിരക്ക്, സ്ഥിര നിക്ഷേപത്തിന് തുല്യമാണ്. ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഓഗസ്റ്റ് 26 മുതല്‍ പ്രാബല്യത്തില്‍ വരുത്തി. എസ്ബിഐ ചില്ലറ നിക്ഷേപത്തിന്റെ പലിശനിരക്ക് 2 കോടി യും പൊതുജനങ്ങള്‍ക്ക് 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവുമാണ്. മെച്യുരിറ്റി കാലയളവില്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്.


പെട്ടന്നുള്ള പിന്‍വലിക്കല്‍

എസ്ബിഐയുടെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകന് ടേം ഡെപ്പോസിറ്റ് സ്വീകരിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പിന്‍വലിക്കാനാവില്ല.


മറ്റ് സൗകര്യങ്ങള്‍

എസ്ബിഐയുടെ പദ്ധതി ഒരു ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആദായനികുതി നിയമം 1961 ലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ എസ്ബിഐയുടെ പദ്ധതിയില്‍ നാമനിര്‍ദ്ദേശം ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

Read more about: sbi എസ്ബിഐ
English summary

എസ്ബിഐ ടാക്‌സ് സേവിംഗ്‌സ് സ്‌കീം: യോഗ്യത, പലിശ നിരക്ക് വിശദാംശങ്ങള്‍ ഇങ്ങനെയാണ്

SBI Tax Savings Scheme Eligibility Interest Rate And Other Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X