നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കാൻ ചില വഴികൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോട്ടോർ ഇൻഷുറൻസ് മേഖലയിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർ‌ഡി‌എഐ) ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുമായി ഐആർ‌ഡി‌എഐ ഉടൻ മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തെ ബന്ധിപ്പിക്കും. ഇവ രണ്ടും ലിങ്കുചെയ്യുന്നത് പരിശോധിക്കുന്നതിനും ശുപാർശ ചെയ്യുന്നതിനും റെഗുലേറ്റർ ഒരു വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വെഹിക്കിൾ ആക്റ്റ് ഭേദഗതി കാരണം ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ ഇതിനകം വർദ്ധിച്ചതിനാൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഇൻഷുറൻസ് പ്രീമിയവും കൂടും. അതിനാൽ പ്രീമിയം തുക കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

ഓൺലൈൻ പോളിസി ഷോപ്പിംഗ്

ഓൺലൈൻ പോളിസി ഷോപ്പിംഗ്

വ്യത്യസ്ത കാർ ഇൻഷുറൻസ് ഉൽ‌പ്പന്നങ്ങളെക്കുറിച്ചും ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനും മികച്ച മാർ​ഗമാണ് ഓൺലൈൻ പോളിസി ഷോപ്പിംഗ്. എന്നിരുന്നാലും, ഉൽപ്പന്നത്തെക്കുറിച്ച് നന്നായി അറിയാമെങ്കിൽ മാത്രം ഓൺലൈനിൽ നിന്ന് പോളിസി വാങ്ങുക. പോളിസി ഹോൾഡർമാർക്ക് ആവശ്യമായ കവറേജ് നൽകാത്ത പോളിസി വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇൻഷുററുടെ വെബ്‌സൈറ്റിൽ നിന്ന് പോളിസി ഓൺലൈനായി വാങ്ങാവുന്നതാണ്. കുറഞ്ഞ ചെലവിൽ പരമാവധി കവർ വാഗ്ദാനം ചെയ്യുന്ന പോളിസി ഇതുവഴി തിരഞ്ഞെടുക്കാം.

നോ-ക്ലെയിം ബോണസ് (എൻ‌സി‌ബി)

നോ-ക്ലെയിം ബോണസ് (എൻ‌സി‌ബി)

പോളിസി പ്രകാരം ഒരു വർഷത്തിനുള്ളിൽ ചെറിയ അപകടങ്ങൾക്ക് ചെറിയ ക്ലെയിമുകൾ നടത്തുന്നില്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ഒരു ക്ലെയിം ബോണസ് (എൻ‌സി‌ബി) നൽകുമെന്ന് പോളിസി ഉടമകൾ അറിഞ്ഞിരിക്കണം. നോ-ക്ലെയിം ബോണസ് ഓരോ കമ്പനിയിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും തുടർച്ചയായ 5 ക്ലെയിം രഹിത വർഷങ്ങളിൽ ഇത് 50 ശതമാനം വരെ പോകാം. എന്നിരുന്നാലും ഇടയ്ക്ക് ക്ലെയിം ഉപയോ​ഗപ്പെടുത്തിയാൽ ഈ ബോണസ് പിന്നീട് ലഭിക്കില്ല. ഇത് വീണ്ടും ഉയർന്ന ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് സുരക്ഷിതമായി വാഹനമോടിച്ച് ചെറിയ ക്ലെയിമുകൾ നടത്താതെ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഭാരം കുറയ്ക്കാൻ സാധിക്കും.

ബാങ്കിന്റെയോ ഇന്‍ഷുറന്‍സ് കമ്പനിയുടെയോ സേവനത്തില്‍ നിങ്ങള്‍ തൃപ്തനല്ലേ? എന്നാല്‍ സാമ്പത്തിക ഓംബുഡ്സ്മാന്‍മാരോട് പരാതിപ്പെടാനുള്ള വഴി ഇതാബാങ്കിന്റെയോ ഇന്‍ഷുറന്‍സ് കമ്പനിയുടെയോ സേവനത്തില്‍ നിങ്ങള്‍ തൃപ്തനല്ലേ? എന്നാല്‍ സാമ്പത്തിക ഓംബുഡ്സ്മാന്‍മാരോട് പരാതിപ്പെടാനുള്ള വഴി ഇതാ

പോളിസി കാലഹരണപ്പെടൽ

പോളിസി കാലഹരണപ്പെടൽ

നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കൃത്യസമയത്ത് അടയ്ക്കുകയും നിങ്ങളുടെ പോളിസി നഷ്ടപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പോളിസി പുതുക്കൽ സമയപരിധി ഇൻഷുറർക്ക് നഷ്ടമായാൽ സാധാരണയായി ഇൻഷുറൻസ് കമ്പനികൾ വാഹനം പരിശോധിക്കും. ചിലപ്പോൾ, ഈ പരിശോധനയിലൂടെ, ഇൻ‌ഷുറർ‌മാർ‌ ഉയർന്ന പ്രീമിയം ഈടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിന്, നിങ്ങളുടെ പ്രീമിയം കൃത്യസമയത്ത് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുകയും പോളിസി കാലഹരണപ്പെടാതിരിക്കാൻ സമയബന്ധിതമായി പോളിസി പുതുക്കുകയും വേണം.

ലൈഫ് ഇന്‍ഷുറന്‍സിലെ പുതിയ 5 മാറ്റങ്ങളും നിയമങ്ങളും ഇവയാണ്ലൈഫ് ഇന്‍ഷുറന്‍സിലെ പുതിയ 5 മാറ്റങ്ങളും നിയമങ്ങളും ഇവയാണ്

ആഡ്-ഓണുകൾ

ആഡ്-ഓണുകൾ

സാധാരണ ഇൻഷുറൻസ് പരിരക്ഷയുള്ള ആഡ്-ഓണുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കുമെന്നും ഉയർന്ന ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് നിങ്ങളെ തടയുമെന്നും പോളിസി ഉടമകൾ അറിഞ്ഞിരിക്കണം. പ്രധാനപ്പെട്ട ആഡ്-ഓണുകളായ സീറോ ഡിപ്രീസിയേഷൻ, എഞ്ചിൻ പരിരക്ഷണം മുതലായവ, ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന പ്രീമിയം അടയ്ക്കുന്നത് ഒഴിവാക്കാൻ പോളിസി ഉടമകളെ സഹായിക്കും. ആഡ്-ഓണുകൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി മാത്രം തിര‍ഞ്ഞെടുക്കുക.

കാൻസർ ഇനി നിങ്ങളെ ഒരിയ്ക്കലും കടക്കാരാക്കില്ല; പണത്തിന് വഴി തേടുന്നവർ അറിയാൻകാൻസർ ഇനി നിങ്ങളെ ഒരിയ്ക്കലും കടക്കാരാക്കില്ല; പണത്തിന് വഴി തേടുന്നവർ അറിയാൻ

malayalam.goodreturns.in

English summary

നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കാൻ ചില വഴികൾ ഇതാ

Here are some ways to reduce your car insurance premium. Read in malayalam.
Story first published: Monday, September 9, 2019, 11:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X