ഇനി വായ്പയെടുക്കാൻ ദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങേണ്ട. സെപ്റ്റംബർ മാസം മുതൽ ബാങ്കുകൾ 'PSB Loans in 59 Minutes' എന്ന പോർട്ടൽ വഴി ഒരു മണിക്കൂറിനുള്ളിൽ വ്യക്തിഗത വായ്പയ്ക്ക് അംഗീകാരം നൽകി തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ 25 ലധികം പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവിടങ്ങളിൽ ഈ പദ്ധതി വഴി വായ്പ ലഭ്യമാണ്.
പിഎസ്ബി ലോൺസ് ഇൻ 59 മിനിറ്റ്സ്
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പെട്ടെന്ന് വായ്പ അനുവദിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് 'പിഎസ്ബി ലോൺസ് ഇൻ 59 മിനിറ്റ്'. 2018ലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വായ്പയെടുക്കുന്നവർക്ക് ബാങ്കും അവർക്ക് താത്പര്യമുള്ള സേവനവും തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളും ഈ സംവിധാനത്തിലൂടെ ലഭിക്കും.
മികച്ച വായ്പ തിരഞ്ഞെടുക്കാം
അപേക്ഷകർക്ക് വിവിധ ബാങ്കുകൾ നൽകുന്ന പലിശനിരക്ക് താരതമ്യം ചെയ്യാനും വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അന്തിമ തീരുമാനമെടുക്കാനും കഴിയും. വായ്പ ലഭിക്കുന്നതിന് വായ്പക്കാർക്ക് ആ പ്രത്യേക ബാങ്കിൽ അക്കൗണ്ടും ആവശ്യമില്ല. അപേക്ഷകർക്ക് 15 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭിക്കും.
യോഗ്യത
20 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ശമ്പളക്കാരനും 59 മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുന്ന വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. പിഎസ്ബി ലോൺസ് ഇൻ 59 മിനിറ്റ്സ് എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വായ്പ തുക നിർണ്ണയിക്കാൻ സാധാരണയായി ബാങ്കുകൾ അപേക്ഷകന്റെ പ്രതിമാസ വരുമാനവും വായ്പ തിരിച്ചടവ് ചരിത്രവും പരിഗണിക്കും.
ആവശ്യമായ രേഖകൾ
കഴിഞ്ഞ മൂന്ന് വർഷത്തെ ആദായനികുതി റിട്ടേൺ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഐടിആർ ഫോം 1, ഐടിആർ ഫോം 2 എന്നിവ PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ അവരുടെ വരുമാനത്തിന്റെ വിശദാംശങ്ങൾ പോർട്ടലിൽ നൽകാൻ കഴിയും. ഐടിആർ ഫയൽ ചെയ്യേണ്ട ആവശ്യമില്ലാത്തവർക്കും ഇത് ബാധകമാണ്. പിഡിഎഫ് ഫോർമാറ്റിലുള്ള കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ആവശ്യമാണ്. കഴിഞ്ഞ ആറുമാസമായി വായ്പക്കാരന് സാധുവായ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഇല്ലെങ്കിൽ, വായ്പ അനുവദിക്കില്ല. ശമ്പളം ലഭിക്കുന്ന വ്യക്തികൾ ശമ്പള അക്കൗണ്ടിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
- അപേക്ഷകർ പോർട്ടൽ സന്ദർശിച്ച് പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- തുടർന്ന് അപേക്ഷന്റെ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ജനറേറ്റുചെയ്യും. ഒടിപി നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
- അതിനുശേഷം വായ്പ ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- വായ്പയെടുക്കുന്നയാൾക്ക് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന തുക, പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ് എന്നിവ താരതമ്യം ചെയ്ത് അതനുസരിച്ച് വായ്പ തിരഞ്ഞെടുക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
