നിങ്ങളുടെ ആധാർ കാർഡ് എസ്ബിഐ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ബാങ്ക് അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ ഒരു നിർബന്ധവുമില്ല, പക്ഷേ, സർക്കാർ സഹായത്തോടെയുള്ള സബ്സിഡികൾ നേടുന്നതിനും മറ്റ് നിരവധി സംസ്ഥാന പരിപാടികളുടെ പ്രയോജനം നേടുന്നതിനും ആധാർ നിർബന്ധമാണ്. അഞ്ച് മാർഗങ്ങളിലൂടെ ആധാർ കാർഡ് ലിങ്കുചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപയോക്താക്കളെ അനുവദിക്കുന്നു. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
എസ്‌ബിഐ കോർപ്പറേറ്റ് വെബ്‌സൈറ്റ്
എസ്‌ബിഐ കോർപ്പറേറ്റ് വെബ്‌സൈറ്റായ www.sbi.co.in ന്റെ ഹോം പേജിൽ നൽകിയിരിക്കുന്ന ‘Link your AADHAAR Number with your bank account' എന്ന ഓപ്ഷനിൽ ഉപയോക്താക്കൾക്ക് ക്ലിക്കു ചെയ്യാം. ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്‌ബിഐ അക്കൗണ്ടുമായി ലിങ്കുചെയ്യുന്ന ആധാറിന്റെ സ്റ്റാറ്റസ് ബാങ്ക് ഉപഭോക്താക്കളെ അറിയിക്കും.
എസ്‌ബിഐ നെറ്റ് ബാങ്കിംഗ് പോർട്ടൽ
എസ്‌ബിഐ നെറ്റ് ബാങ്കിംഗ് പോർട്ടലായ www.onlinesbi.com തുറന്നതിന് ശേഷം സ്‌ക്രീനിന്റെ ഇടത് പാനലിൽ ദൃശ്യമാകുന്ന ‘My Accounts' എന്നതിന് കീഴിലുള്ള ‘Link your Aadhaar number' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം, അക്കൗണ്ട് നമ്പർ തിരഞ്ഞെടുത്ത് ആധാർ നമ്പർ നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്കു ചെയ്യുക.
എസ്‌ബിഐ എനിവെയർ ആപ്ലിക്കേഷൻ
എസ്‌ബിഐ എനിവെയർ ആപ്ലിക്കേഷനിൽ പ്രവേശിച്ച ശേഷം, ‘Requests' --> ‘Aadhaar' --> ‘Aadhaar linking' എന്നിവ തിരഞ്ഞെടുക്കുക. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് CIF തിരഞ്ഞെടുത്ത് നിങ്ങളുടെ ആധാർ നമ്പർ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എസ്‌ബിഐ എടിഎം
ഒരു എസ്‌ബിഐ എടിഎമ്മിൽ കയറി എസ്‌ബിഐ എടിഎം-കം-ഡെബിറ്റ് കാർഡ് സ്വൈപ്പുചെയ്‌ത് PIN നൽകുക. തുടർന്ന് ‘Service -- Registrations'ൽ നിന്ന് Aadhaar Registration തിരഞ്ഞെടുക്കുക. അക്കൗണ്ട് തരം തിരഞ്ഞെടുക്കുക. ആധാർ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക.
എസ്‌ബിഐ ബ്രാഞ്ച്
മേൽപ്പറഞ്ഞ ഏതെങ്കിലും രീതികളിലൂടെ എസ്‌ബിഐ അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്കുചെയ്യാൻ കഴിയാത്ത ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ചെയ്യാൻ കഴിയും. എസ്‌ബിഐ അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്കുചെയ്യുന്നതിനുള്ള ‘അഭ്യർത്ഥന കത്ത്' പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പിനൊപ്പം ഫോം സമർപ്പിക്കുക. ബ്രാഞ്ച് ഇത് പരിശോധിച്ചതിന് ശേഷം എസ്‌ബിഐ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കും. ബാങ്ക് രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മൊബൈൽ നമ്പറിൽ ഉപയോക്താക്കളെ SMS വഴി അറിയിക്കുകയും ചെയ്യും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
