നിങ്ങളുടെ ഫോണിൽ ഈ എസ്എംഎസ് ലഭിച്ചിട്ടുണ്ടോ? സൂക്ഷിക്കുക, നികുതി വകുപ്പിന്റെ മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയലിംഗ് സീസൺ അവസാനിച്ചതോടെ നികുതിദായകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നികുതി റീഫണ്ട് ലഭിക്കാൻ തുടങ്ങി. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്നവരും രം​ഗത്തെത്തിയിട്ടുണ്ട്. ഫിഷിംഗ് ലിങ്കുകൾ ഉപയോഗിച്ച് വ്യാജ എസ്എംഎസുകൾ അയച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. നിങ്ങളുടെ ഇത്തരത്തിലുള്ള വ്യാജ എസ്എംഎസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.

 

വ്യാജ എസ്എംഎസ്

വ്യാജ എസ്എംഎസ്

താഴെ പറയുന്ന രീതിയിലാണ് വ്യാജ എസ്എംസുകൾ ലഭിക്കുക. നിരവധിയാളുകൾ നികുതി റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ആദായനികുതി വകുപ്പ് അയച്ച ആധികാരിക എസ്എംഎസാണ് ഇതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
"Important Alert! Dear xxxxxxxx, the lncometax_Department requires you to click the link below to submit a formal request for the payment of your unclaimed and overdue tax-refund of xx,xxx INR. http://151.80.90.62/ITRefund."

വ്യാജന്മാരെ സൂക്ഷിക്കുക

വ്യാജന്മാരെ സൂക്ഷിക്കുക

ഐടിആർ ഫയൽ ചെയ്യുന്നതിനോ റീഫണ്ട് ലഭിക്കുന്നതിനോ ഇത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യരുതെന്ന് ആദായ നികുതി വകുപ്പ് ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഇ-മെയിൽ വഴി ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയില്ലെന്നും അറിയിച്ചു. അതായത് ക്രെഡിറ്റ് കാർഡുകൾ, ​​ബാങ്ക് അക്കൗണ്ടുകൾ, പിൻ നമ്പറുകൾ, പാസ്‌വേഡുകൾ തുടങ്ങിയവ ആവശ്യപ്പെട്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾക്ക് ഒരിയ്ക്കലും മറുപടി നൽകരുത്.

വായ്പ എടുക്കാൻ പ്ലാനുണ്ടോ? ആവശ്യക്കാർക്ക് കൂടുതൽ വായ്പ നൽകണമെന്ന് ധനമന്ത്രിവായ്പ എടുക്കാൻ പ്ലാനുണ്ടോ? ആവശ്യക്കാർക്ക് കൂടുതൽ വായ്പ നൽകണമെന്ന് ധനമന്ത്രി

വ്യാജ എസ്എംഎസ് ലഭിച്ചാൽ ചെയ്യേണ്ടതെന്ത്?

വ്യാജ എസ്എംഎസ് ലഭിച്ചാൽ ചെയ്യേണ്ടതെന്ത്?

ആദായനികുതി വകുപ്പ് അയച്ചതായി അവകാശപ്പെടുന്ന ഇ-മെയിൽ അല്ലെങ്കിൽ എസ്എംഎസ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, നിങ്ങൾ ഒരിക്കലും അതിന് നേരിട്ട് മറുപടി നൽകരുത്. നിങ്ങളുടെ കമ്പ്യൂട്ടറിനെയോ മൊബൈൽ ഫോണിനെയോ ദോഷകരമായി ബാധിക്കുന്ന കോഡ് അടങ്ങിയിരിക്കാമെന്നതിനാൽ ഏതെങ്കിലും അറ്റാച്ചുമെന്റുകൾ തുറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?

ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ

ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ

ഇമെയിലിലോ എസ്എംഎസി‌ലോ അയച്ച ഏതെങ്കിലും ലിങ്കിൽ ക്ലിക്കു ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ലിങ്കിൽ ക്ലിക്കു ചെയ്യുകയാണെങ്കിൽപ്പോലും, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പോലുള്ള രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തരുത്. നിങ്ങളുടെ നികുതി റീഫണ്ട് നില പരിശോധിക്കുന്നതിന്, ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ.

English summary

നിങ്ങളുടെ ഫോണിൽ ഈ എസ്എംഎസ് ലഭിച്ചിട്ടുണ്ടോ? സൂക്ഷിക്കുക, നികുതി വകുപ്പിന്റെ മുന്നറിയിപ്പ് | income tax department warning against fake sms

income tax department warning against fake sms
Story first published: Friday, September 20, 2019, 9:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X