ഉപഭോക്താക്കളോട് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും വലിയ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബാധകമായ ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) നിയമങ്ങളെ കുറിച്ചും, പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഈടാക്കുന്ന പിഴ എന്നിവയെക്കുറിച്ച് എസ്ബിഐ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
എസ്ബിഐ അതിന്റെ ശാഖകളെ മെട്രോ, അര്‍ദ്ധ നഗര, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കള്‍ നിലനിര്‍ത്തേണ്ട ശരാശരി പ്രതിമാസ ബാലന്‍സ് 1,000-3,000 രൂപയാണ്. ഇല്ലെങ്കില്‍ പിഴയടയ്ക്കേണ്ടി വരും. ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ശരാശരി പ്രതിമാസ ബാലന്‍സും ബ്രാഞ്ചുകളിലൂടെ പ്രതിമാസം അനുവദിക്കുന്ന സൗജന്യ പണം പിന്‍വലിക്കലുകളുടെ എണ്ണവും

25,000 രൂപവരെ എഎംബി ഉള്ളവര്‍ക്ക് - 2 തവണ സൗജന്യ പിന്‍വലിക്കല്‍
25,000 മുതല്‍ 50,000 രൂപവരെ ഉള്ളവര്‍ക്ക് - 10 തവണ
50,000 മുതല്‍ 1,00,000 രൂപവരെ ഉള്ളവര്‍ക്ക് - 15 തവണ
1,00,000 മുകളില്‍ എഎംബി ഉള്ളവര്‍ക്ക് - പരിധിയില്ല
സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകള്‍ക്കുള്ള നിരക്ക് (ഓരോ ഇടപാടിനും) 50 രൂപയും ജിഎസ്ടിയുമാണ്. എസ്ബിഐ ഇതര ബ്രാഞ്ചുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് 50,000 രൂപവരെ സ്വയം പിന്‍വലിക്കാം. ഈ നിരക്കുകള്‍ ചെറിയ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്ക് ബാധകമല്ലെന്ന് എസ്ബിഐ വെബ്സൈറ്റില്‍ വ്യക്തമാക്കി. അതേസമയം, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി മാസത്തില്‍ പരിധിയില്ലാതെ ഇടപാടുകള്‍ നടത്താന്‍ കഴിയും. ഒരു ലക്ഷം രൂപവരെ സേവിംഗ്സ് അക്കൗണ്ട് ബാലന്‍സ് ഉള്ള ഉപഭോക്താക്കള്‍ക്ക് 3.50 ശതമാനമാണ് പലിശനിരക്ക് ഈടാക്കുമ്പോള്‍, ഒരു ലക്ഷത്തിന് മുകളില്‍ സേവിംഗ്സ് ബാലന്‍സ് ഉള്ളവര്‍ക്ക് 3 ശതമാനമാണ് എസ്ബിഐ ചുമത്തുന്ന പലിശനിരക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
