രേഖകളൊന്നും സമർപ്പിക്കാതെ തന്നെ ഇനി നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോ മാത്രമല്ല, ബയോമെട്രിക്സ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങളും ഒരു രേഖകളും സമർപ്പിക്കാതെ തന്നെ അപ്ഡേറ്റ് ചെയ്യാനാകും. നിങ്ങളുടെ ആധാർ കാർഡുമായി ഒരു ആധാർ കേന്ദ്രത്തിലെത്തിയാൽ മാത്രം മതി.
യുഐഡിഎഐയുടെ നോട്ടീസ്
ആധാർ കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകളൊന്നും ആവശ്യമില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ നോട്ടീസിലാണ് അറിയിച്ചിരിക്കുന്നത്. ഫോട്ടോ, ബയോമെട്രിക്സ്, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി പോലുള്ള വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആധാർ കാർഡ് ഉപഭോക്താക്കൾ ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതിയെന്നും അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു രേഖയും ആവശ്യമില്ലെന്നും യുഐഡിഎഐ ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു. ഇതിന് മുമ്പത്തെ ട്വീറ്റിൽ, പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകളുടെ ഒരു പട്ടിക യുഐഡിഎഐ പങ്കുവച്ചിരുന്നു.
ആധാർ സേവാ കേന്ദ്രങ്ങൾ
താഴെ പറയുന്ന നഗരങ്ങളിൽ യുഐഡിഎഐ നടത്തുന്ന ആധാർ സേവാ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാണ്.
- ഡൽഹി
- ഭോപ്പാൽ
- ആഗ്ര
- ചെന്നൈ
- വിജയവാഡ
- ഹിസാർ
- ചണ്ഡിഗഡ്
സേവനങ്ങൾ
താഴെ പറയുന്ന സേവനങ്ങൾ ആധാർ സേവാ കേന്ദ്രങ്ങളിൽ ലഭ്യമാണ്
- പുതിയ ആധാർ എൻറോൾമെന്റ്
- പേര് അപ്‌ഡേറ്റ്
- വിലാസം അപ്‌ഡേറ്റ്
- മൊബൈൽ നമ്പർ അപ്‌ഡേറ്റ്
- ഇ-മെയിൽ ഐഡി അപ്‌ഡേറ്റ്
- ജനനത്തീയതി (DOB) അപ്‌ഡേറ്റ്
- ലിംഗ അപ്‌ഡേറ്റ്
- ബയോമെട്രിക് (ഫോട്ടോ + ഫിംഗർപ്രിൻറുകൾ + ഐറിസ്) അപ്‌ഡേറ്റ്
അപ്‌ഡേറ്റ് പരിധി
ചില സേവനങ്ങളുടെ അപ്‌ഡേറ്റ് പരിധി വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു
- ജനനത്തീയതി തിരുത്തൽ - ഒരു തവണ
- പേര് തിരുത്തൽ - രണ്ട് തവണ
- ലിംഗഭേദം തിരുത്തൽ - ഒരു തവണ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
