സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മുതൽ പുതിയ ഓൺ അറൈവൽ വിസ സംവിധാനം പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച 49 രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഘട്ടം മുതൽ മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളൂ. എങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓണ്‍ലൈന്‍ വിസ കരസ്ഥമാക്കാം. ഇതിനായുള്ള നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഇ-വിസ ലഭിക്കാൻ ചെയ്യേണ്ടതെന്ത്?
ഏറ്റവുമടുത്തുള്ള സൗദി എംബസിയുമായി ബന്ധപ്പെടുക എന്നുള്ളതാണ് ആദ്യത്ത നടപടി. 300 റിയാലാണ് ഇ-വിസാ ഫീസ്. ഇതിന് പുറമെ സൗദിയിലെ അംഗീകൃത ട്രാവല്‍ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. 140 റിയാൽ ട്രാവല്‍ ഇന്‍ഷുറന്‍സിനായി നല്‍കണം. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വിസ ലഭ്യമാകും എന്നതാണ് പ്രത്യേകത. സൗദി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, റെന്റ് എ കാര്‍ തുടങ്ങിയവയ്ക്കും സൗകര്യമുണ്ടായിരിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വിസ ഫോറം വഴി അപേക്ഷ നല്‍കാം. 18 വയസിന് താഴെയുള്ളവരെ മുതിര്‍ന്ന ഒരാള്‍ക്കൊപ്പമേ സന്ദര്‍ക വിസയില്‍ രാജ്യത്തെത്താന്‍ അനുവദിക്കൂ. പാസ്പോര്‍ട്ടിന് ആറ് മാസമെങ്കിലും കാലാവധിയുണ്ടായിരിക്കുകയും വേണം.
ആവശ്യമായ രേഖകൾ
താഴെ പറയുന്നവയ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
- റിട്ടേണ്‍ ടിക്കറ്റ്
- ഹോട്ടല്‍ ബുക്കിങ് രേഖ
- ബാങ്ക് സ്റ്റേറ്റ്മെന്റ്
- തിരിച്ചറിയല്‍ രേഖ
- തൊഴില്‍ രേഖ
- നാട്ടിലെ വിലാസം
രണ്ട് തരം വിസകൾ
സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിങ്ങനെ രണ്ടുതരം വിസകളാണ് അനുവദിക്കുന്നത്. സിംഗിള്‍ എന്‍ട്രി വിസയില്‍ പരമാവധി 30 ദിവസം രാജ്യത്ത് തങ്ങാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 12 മാസമാണ് കാലാവധി. എന്നാല്‍ തുടര്‍ച്ചയായി രാജ്യത്ത് 90 ദിവസം വരെയേ തങ്ങാനാവൂ. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ശേഷം ഒരിക്കല്‍ കൂടി അതേ വിസയില്‍ തിരികെ വരാം. അപ്പോഴും 90 ദിവസമായിരിക്കും കാലാവധി.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
