നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടോ? എങ്കിൽ വിഷമിക്കേണ്ട നഷ്ട്ടപ്പെട്ട ആധാർ കാർഡിന് പകരം അതേ കാർഡിന്റെ പുതിയ പകർപ്പ് എടുക്കാൻ നിങ്ങൾക്ക് സാധിക്കും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ പുന:പ്രസിദ്ധീകരണത്തിനുള്ള ഉത്തരവ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആധാർ കാർഡ് നിർബന്ധമാണ്.
ചെയ്യേണ്ടത് എന്ത്?
യുഐഡിഐഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഒരു വ്യക്തിക്ക് ആധാർ കാർഡിന്റെ മറ്റൊരു പകർപ്പ് എടുക്കാനാകും. ഇതിനായി ആധാർ കാർഡിനായി എൻറോൾ ചെയ്യുന്ന സമയത്ത് നൽകിയ അക്നോളജ്മെന്റ് സ്ലിപ്പിൽ നൽകിയിട്ടുള്ള എൻറോൾമെന്റ് നമ്പർ നൽകണം.
നടപടിക്രമങ്ങൾ
- UIDAIയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
- 'ഓർഡർ ആധാർ റീപ്രിന്റ്' ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
- നിങ്ങളുടെ ആധാർ നമ്പർ (യുഐഡി) അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (ഇഐഡി) നൽകുക.
- സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ സുരക്ഷാ കോഡ് ടൈപ്പുചെയ്ത് 'ഒടിപി നേടുക'
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ / ഇ-മെയിൽ വിലാസത്തിൽ ലഭിക്കുന്ന ഒടിപി നൽകി 'വെരിഫൈ ഒടിപി' ബട്ടൺ ക്ലിക്കുചെയ്യുക.
പേയ്മെന്റ്
- ഒടിപി നൽകിയതിന് ശേഷം നിങ്ങൾ ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പേജ് റീഡയറക്‌ടുചെയ്യും
- അവിടെ നിങ്ങൾ ₹ 50 പേയ്‌മെന്റ് നടത്തണം (ജിഎസ്ടിയും സ്പീഡ് പോസ്റ്റ് ചാർജുകളും ഉൾപ്പെടെ).
- പണമടച്ചതിന് ശേഷം, നിങ്ങളുടെ ആധാർ കാർഡ് 15 ദിവസത്തിനുള്ളിൽ പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി നിങ്ങൾക്ക് അയയ്ക്കും.
അഡ്രസ് തിരുത്താം
നിങ്ങളുടെ ആധാർ കാർഡിലെ വിലാസം ഓൺലൈനിലോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ചോ മാറ്റാം. ആധാർ കാർഡിൽ നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന് യുഐഡിഎഐ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന 44 രേഖകളിൽ ഏതെങ്കിലും ഉപയോഗിക്കാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications