താമസം മാറിയോ? നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് ഓൺ‌ലൈനായി എങ്ങനെ മറ്റൊരു ശാഖയിലേയ്ക്ക് മാറ്റാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ പുതിയൊരു സ്ഥലത്തേയ്ക്ക് താമസം മാറിയോ? എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും അടുത്തുള്ള ശാഖയിലേയ്ക്ക് മാറ്റാവുന്നതാണ്. എസ്ബിഐ ഉപഭോക്താവാണ് നിങ്ങളെങ്കിൽ നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് മറ്റൊരു ശാഖയിലേയ്ക്ക് മാറ്റുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. എന്തൊക്കെയാണ് നടപടിക്രമങ്ങൾ എന്ന് പരിശോധിക്കാം.

മുമ്പ് ഇങ്ങനെ

മുമ്പ് ഇങ്ങനെ

നേരത്തെ അക്കൗണ്ട് മറ്റൊരു ശാഖയിലേയ്ക്ക് മാറ്റണമെങ്കിൽ നിങ്ങൾ ഒരു അക്കൗണ്ട് ട്രാൻസ്ഫർ ഫോം പൂരിപ്പിച്ച് കൈമാറ്റത്തിന്റെ കാരണം വ്യക്തമാക്കി അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ അക്കൗണ്ട് ഉടമയെ സ്ഥിരീകരിക്കാനായി നിങ്ങളുടെ ഒരു ഐഡി പ്രൂഫും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ പലരും അക്കൗണ്ട് പുതിയ സ്ഥലത്തേയ്ക്ക് മാറ്റാതിരിക്കുകയോ കാലതാമസമെടുക്കുകയോ ചെയ്തിരുന്നു.

ഓൺലൈനായി മാറ്റാം

ഓൺലൈനായി മാറ്റാം

ഇപ്പോൾ നിങ്ങൾക്ക് എസ്‌ബി‌ഐ സേവിംഗ്സ് അക്കൗണ്ട് ഓൺ‌ലൈനായി ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. അക്കൗണ്ട് മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായ നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്.

ബാങ്ക് അക്കൗണ്ടിൽ ഉടമയുടെ അനുമതിയില്ലാതെ പണം നിക്ഷേപിച്ചാൽ?ബാങ്ക് അക്കൗണ്ടിൽ ഉടമയുടെ അനുമതിയില്ലാതെ പണം നിക്ഷേപിച്ചാൽ?

സ്റ്റെപ് 1

സ്റ്റെപ് 1

  • എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ 'www.onlinesbi.com' തുറക്കുക
  • നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് 'പേഴ്സണൽ ബാങ്കിംഗ്' തിരഞ്ഞെടുക്കുക.
  • മുകളിലുള്ള മെനു ബാറിലെ 'e-services' ടാബിൽ ക്ലിക്കു ചെയ്യുക.
  • അതിനുശേഷം 'Transfer of savings account' ക്ലിക്കുചെയ്യുക.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും അറിയാമോ?പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും അറിയാമോ?

സ്റ്റെപ് 2

സ്റ്റെപ് 2

  • നിങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങളുടെ CIF (കസ്റ്റമർ ഇൻഫർമേഷൻ ഫയൽ) പ്രകാരം നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ ഉള്ളൂവെങ്കിൽ, അത് തനിയെ തിരഞ്ഞെടുക്കപ്പെടും.
  • നിങ്ങൾ അക്കൗണ്ട് മാറാൻ ആഗ്രഹിക്കുന്ന ശാഖയുടെ കോഡ് നൽകുക. നിബന്ധനകളും വ്യവസ്ഥകളും വായിച്ചതിന് ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

എസ്ബിഐയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രത്യേക ബാലന്‍സ് നിലനിര്‍ത്താന്‍ നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ ഇതാഎസ്ബിഐയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രത്യേക ബാലന്‍സ് നിലനിര്‍ത്താന്‍ നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ ഇതാ

സ്റ്റെപ് 3

സ്റ്റെപ് 3

  • നിലവിലുള്ള എല്ലാ ശാഖാ കോഡുകളും മറ്റ് അക്കൗണ്ട് ട്രാൻസ്ഫർ വിശദാംശങ്ങളും പരിശോധിക്കുക. തുടർന്ന്, 'Confirm' ബട്ടണിൽ ക്ലിക്കു ചെയ്യുക.
  • വിശദാംശങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും.
  • ഒ‌ടി‌പി നൽകി 'Confirm' ബട്ടണിൽ ക്ലിക്കുചെയ്യുക.
  • തുടർന്ന് 'നിങ്ങളുടെ ബ്രാഞ്ച് ട്രാൻസ്ഫർ അഭ്യർത്ഥന വിജയകരമായി രജിസ്റ്റർ ചെയ്തു' എന്ന സന്ദേശം ലഭിക്കും

malayalam.goodreturns.in

English summary

താമസം മാറിയോ? നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് ഓൺ‌ലൈനായി എങ്ങനെ മറ്റൊരു ശാഖയിലേയ്ക്ക് മാറ്റാം?

If you are a SBI customer, it is now much easier to transfer your SBI account to another branch. Let’s take a look at what the procedures are. Read in malayalam.
Story first published: Tuesday, October 22, 2019, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X