ഓഹരി നിക്ഷേപകരിൽ പലർക്കും അറിയാവുന്നതും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതുമായ ദിനമാണ് ദീപാവലി മുഹൂർത്ത വ്യാപാര ദിനം. ഈ വർഷത്തെ മുഹൂർത്ത വ്യാപാരത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. എന്താണ് മുഹൂത്ത വ്യാപാരം എന്നും, എന്ന്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും നിങ്ങൾക്കും അറിയേണ്ടേ?
മുഹൂർത്ത വ്യാപാരം
ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തും. വിക്രം സംവത് എന്ന പരമ്പരാഗത ഹിന്ദു വർഷത്തിന്റെ തുടക്കമായും ഇതിനെ കാണാറുണ്ട്. മുഹൂർത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളിൽ നടത്തുന്ന വ്യാപാരം നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പരമ്പരാഗത വിശ്വസം
ആൽഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് തുടങ്ങി എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിട്ടും ഇന്ത്യൻ ഓഹരി വിപണിയിൽ അരനൂറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നു. മുഹൂർത്ത വ്യാപാര സമയത്തുള്ള ട്രേഡിംഗ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നൽകുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.
ബിഎസ്ഇ
ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്‌ഇ 60 വർഷത്തിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നു. ഇലക്ട്രോണിക് ട്രേഡിംഗ് ഇല്ലാതിരുന്ന കാലത്ത് വ്യാപാരികൾ നേരിട്ട് ബിഎസ്‌ഇയിൽ എത്തി വ്യാപാരം നടത്താറുണ്ടായിരുന്നു.
തീയതി, സമയം
ഈ വർഷം ഒക്ടോബർ 27 നാണ് ദീപാവലി മുഹൂർത്ത വ്യാപാരം നടത്തുന്നത്. വൈകുന്നേരം 6.15 നും 7.15 നും ഇടയിൽ ഒരു മണിക്കൂറാണ് മുഹൂർത്ത വ്യാപാരം. ജ്യോതിഷപരമായ ശുഭ സമയമാണിത്. മുഹൂർത്ത ട്രേഡിംഗിനിടെ നടപ്പിലാക്കിയ ട്രേഡുകളുടെ സെറ്റിൽമെന്റ് പ്രത്യേകമായി നടത്തുന്നില്ല. ഇത് അടുത്ത ട്രേഡിംഗ് സെഷന്റെ സെറ്റിൽമെന്റിലാകും നടത്തുക.
ഒക്ടോബർ 28ന് അവധി
ഒക്ടോബർ 28 ന് ഓഹരി വിപണിയ്ക്ക് അവധിയായതിനാൽ ഒക്ടോബർ 29 ന് നടന്ന ട്രേഡുകൾക്കൊപ്പം മുഹുറത്ത് ട്രേഡിംഗിൽ നടപ്പിലാക്കുന്ന ട്രേഡുകളുടെ സെറ്റിൽമെന്റും നടക്കും. ഇതിനർത്ഥം അടുത്ത ട്രേഡിംഗ് സെഷനായ ഒക്ടോബർ 29 ന് മുഹൂർത്ത ട്രേഡിംഗിനിടെ വാങ്ങിയ ഓഹരികൾ വിൽക്കാൻ കഴിയില്ല.
ചരിത്രം ഇങ്ങനെ
കഴിഞ്ഞ 14 മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ, ബിഎസ്‌ഇ സെൻസെക്സ് 11 തവണ ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ മുഹൂർത്ത വ്യാപാരത്തിൽ ബിഎസ്‌ഇ സെൻസെക്സ് 0.7 ശതമാനം ഉയർന്ന് 35,237 എന്ന നിലയിലെത്തി. നിഫ്റ്റി 0.65 ശതമാനം ഉയർന്ന് 10,598ലാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in
More From GoodReturns

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications