എസ്‌ബിഐ ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത! ഇനി കടയിൽ പോകുമ്പോൾ കൈയിൽ കാശോ കാർഡോ ഇല്ലെങ്കിലും നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാം. എന്നാൽ മൊബൈൽ ഫോൺ എടുക്കാൻ മറക്കരുതെന്ന് മാത്രം. കാരണം പോയിന്റ് ഓഫ് സെയിൽ മെഷീനുകളിൽ (സ്വൈപിംഗ് മെഷീൻ) നിങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കോൺടാക്റ്റ്ലെസ് പേയ്മെന്റ് അനുവദിക്കുന്ന എസ്‌ബിഐ കാർഡ് പേ സംവിധാനം ബാങ്ക് അവതരിപ്പിച്ചു കഴിഞ്ഞു.
ഇടപാട് നടത്തേണ്ടത് എങ്ങനെ?
എസ്‌ബിഐ കാർഡ് പേ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫിസിക്കൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ അല്ലെങ്കിൽ പിൻ നമ്പർ നൽകാതെ തന്നെ മൊബൈലിൽ ഒന്ന് വിരലമർത്തി നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്‌സി) പ്രാപ്‌തമാക്കിയ സ്വൈപ്പിംഗ് മെഷീനുകളിൽ കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്താനാകും.
മൊബൈൽ ഫോൺ വഴി
മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വേഗതയേറിയതും സൗകര്യപ്രദവും കൂടുതൽ സുരക്ഷിതവുമായ കാർഡ് പേയ്‌മെന്റുകൾ നടത്താൻ സാധിക്കുന്ന ഹോസ്റ്റ് കാർഡ് എമുലേഷൻ (എച്ച്സിഇ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു പേയ്‌മെന്റ് സംവിധാനം കൂടിയാണിതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പേയ്മെന്റ് രീതിയായതിനാൽ എസ്‌ബിഐ കാർഡ് പേ മൊബൈൽ അപ്ലിക്കേഷന്റെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് മാനേജുചെയ്യുന്നതിനും കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ നടത്തുന്നതിനും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതി.
സ്വൈപ്പ് ചെയ്യേണ്ട
വിസ കോണ്ടാക്റ്റ്ലെസ് / മാസ്റ്റർകാർഡ് കോൺടാക്റ്റ്ലെസ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ വളരെ വേഗത്തിലും സൗകര്യപ്രദവുമായ രീതിയിൽ നടത്താം. ഇതിനായി പിഒഎസ് മെഷീനിൽ നിങ്ങളുടെ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ടാപ്പു ചെയ്താൽ മാത്രം മതി. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്വൈപ്പു ചെയ്യുകയോ പിൻ നമ്പർ നൽകുകയോ വേണ്ട.
ഇടപാട് പരിധി
നിലവിൽ ഓരോ തവണയും 2000 രൂപയുടെ ഇടപാടാണ് നടത്താൻ സാധിക്കുക. പ്രതിദിന ഇടപാട് പരിധി 10,000 രൂപ വരെയും അനുവദിച്ചിട്ടുണ്ട്. എസ്‌ബിഐ കാർഡ് പേ ഉപയോഗിക്കുന്നതിന്, കാർഡ് ഉടമകൾക്ക് എസ്‌ബിഐ കാർഡ് മൊബൈൽ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ അവരുടെ കാർഡിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടി വരും. കാർഡ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഫോൺ സ്‌ക്രീൻ അൺലോക്കുചെയ്‌ത് പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ കഴിയും.
നിങ്ങളുടെ മൊബൈൽ ഏതാണ്?
വിസ പ്ലാറ്റ്‌ഫോമിലാണ് നിലവിൽ ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഒ.എസ് കിറ്റ്കാറ്റ് പതിപ്പ് 4.4-ഉം അതിനു മുകളിലുള്ളതുമായ ഏതൊരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലും ഇത് പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
