കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് 2022-ന്റെ ആദ്യ പകുതിയിലെ ദൂരം വിപണി പൂര്‍ത്തിയാക്കിയത്. ആഭ്യന്തര കാരണങ്ങളേക്കാള്‍ ഏറെ ആഗോള ഘടകങ്ങള്‍ ചരടുവലിച്ച ഒന്നാം പകുതിയില്‍ പ്രധാന സൂചികകള്‍ 9 ശതമാനം നഷ്ടമാണ് നേരിട്ടത്. മുന്‍നിര ഓഹരികള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷവും 20 ശതമാനത്തിലേറെ നഷ്ടം ഇക്കാലയളവില്‍ രേഖപ്പെടുത്തി.
സമാനമായി, 2022-ലെ ആദ്യ പകുതിയില്‍ നിഫ്റ്റി മിഡ് കാപ് സൂചികയാവട്ടെ 13 ശതമാനത്തോളം തിരിച്ചടി നേരിട്ടു. ഇതേകാലയളവില്‍ നിഫ്റ്റി സ്മോള്‍ കാപ് സൂചിക 25 ശതമാനത്തോളം ഇടിവും കുറിച്ചിട്ടു. ഇതോടെ മിക്ക ഓഹരികളും വരുമാന വളര്‍ച്ചാ അനുമാനവും താഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 'കരടി'യുടെ ആക്രമണത്തിലും പതറാതെ നിന്ന ഒരുകൂട്ടം ഓഹരികളും ഇവിടെയുണ്ട്. പ്രമുഖ കമ്പനികളുടെ ഈ ഓഹരികള്‍ ജനുവരി- ജൂണ്‍ കാലയളവില്‍ 15% മുതല്‍ 80% വരെ നേട്ടമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഇതിനോടകം 2022-ല്‍ മികച്ച നേട്ടം നല്കിയ രണ്ട് ഡസണിലേറെ ഓഹരികള്‍ ഉണ്ടെങ്കിലും അവയില്‍ 15 ഓഹരികളിലാണ് തുടര്‍ന്നും നേട്ടം പ്രതീക്ഷിക്കാവുന്നത്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് വിവിധ വിപണി വിദഗ്ധര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം 15 ഓഹരികള്‍ക്ക് ഇനിയും 15 ശതമാനം മുതല്‍ 30 ശതമാനം നേട്ടം വരെ സമീപ ഭാവിയിലും കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തി. ഇത്തരത്തില്‍ കുറഞ്ഞത് 5 വിപണി വിദഗ്ധരെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയ 15 ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.
ഓഹരി 1-3
- ശാരദ ക്രോപ്കെം- ഈ വര്‍ഷം 75 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കി. ഇനിയും 32 ശതമാനം ഓഹരി വില ഉയരാമെന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച 619 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- ഭാരത് ഡൈനാമിക്സ്- 2022-ന്റെ ആദ്യ പകുതയില്‍ 71 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 20 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാം. വെള്ളിയാഴ്ച 667 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- വിആര്‍എല്‍ ലോജിസ്റ്റിക്സ്- ഈ വര്‍ഷം 45 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇനിയും 19 ശതമാനം ഓഹരി വില ഉയരാമെന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച 620 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഓഹരി 4-6
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്- 2022-ന്റെ ആദ്യ പകുതയില്‍ 44 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 25 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാം. വെള്ളിയാഴ്ച 1,736 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്- ഈ വര്‍ഷം 23 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇനിയും 18 ശതമാനത്തോളം ഓഹരി വില ഉയരാമെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച 640 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- രത്നമണി മെറ്റല്‍സ്- 2022-ന്റെ ഒന്നാം പകുതയില്‍ 21 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 25 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാം. വെള്ളിയാഴ്ച 1,573 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി 7-9
- വെല്‍സ്പണ്‍ കോര്‍പ്- ഈ വര്‍ഷം 20 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇനിയും 29 ശതമാനം കൂടി ഓഹരി വില ഉയരാമെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച 215 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- മിന്‍ഡ കോര്‍പ്- 2022-ന്റെ ഒന്നാം പകുതയില്‍ 20 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 17 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച 202 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- ബാങ്ക് ഓഫ് ബറോഡ- ഈ വര്‍ഷം 18 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇനിയും 32 ശതമാനം കൂടി ഓഹരി വില ഉയരാമെന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച 97 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഓഹരി 10-12
- ഹെല്‍ത്ത്കെയര്‍ ഗ്ലോബല്‍- 2022-ന്റെ ആദ്യ പകുതയില്‍ 16 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 22 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച 277 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- എംഎം ഫോര്‍ജിങ്സ്- ഈ വര്‍ഷം 16 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കി. ഇനിയും 32 ശതമാനം കൂടി ഓഹരി വില ഉയരാമെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച 840 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- പിഎസ്പി പ്രോജക്ട്സ്- 2022-ന്റെ ഒന്നാം പകുതയില്‍ 15 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 20 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാമെന്നാണ് കണക്കുക്കൂട്ടല്‍. വെള്ളിയാഴ്ച 559 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി 13-15
- വിഐപി ഇന്‍ഡസ്ട്രീസ്- ഈ വര്‍ഷം 15 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കി. ഇനിയും 19 ശതമാനം കൂടി ഓഹരി വില ഉയരാമെന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച 618 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
- ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്- 2022 അര്‍ധ വര്‍ഷത്തില്‍ ഓഹരി 14 ശതമാനം നേട്ടം കരസ്ഥമാക്കി. തുടര്‍ന്നും 25 ശതമാനം നേട്ടം ഓഹരിയില്‍ നിന്നും ലഭിക്കാമെന്നാണ് നിഗമനം. വെള്ളിയാഴ്ച 2,762 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
- എന്‍ടിപിസി- ഈ വര്‍ഷം 13 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്കി. ഇനിയും 32 ശതമാനം കൂടി ഓഹരി വില ഉയരാമെന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച 141 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
