പുതുവര്‍ഷത്തില്‍ അധിക വരുമാനം വേണോ? അടിസ്ഥാനപരമായി മികച്ച 3 ഡിവിഡന്റ് സ്റ്റോക്കുകള്‍ ഇതാ

ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. ഏകപക്ഷീയമായി കുതിച്ച് പാഞ്ഞിരുന്ന വിപണികളില്‍ അടുത്തിടെയുണ്ടായ തിരുത്തലിലോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. ഇന്‍ഡക്‌സ് സ്‌റ്റോക്കുകള്‍ അടക്കമുള്ള ഓഹരികളില്‍ 15 മുതല്‍ 50 ശതമാനത്തോളം വില ഇറങ്ങിയിട്ടുണ്ട്. ഇതോടെ മികച്ച സാമ്പത്തികാടിത്തറയും ബിസിനസ് മോഡലുമുള്ള കമ്പിനകളെ നിക്ഷേപത്തിന് പരിഗണിക്കാം. അതിനോടൊപ്പം മികച്ച തോതില്‍ ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ കൂടിയാണെങ്കില്‍ ഒരു അധിക വരുമാനവും ലഭിക്കും. ഇത്തരത്തില്‍ മികച്ച 3 കമ്പനികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

ഡിവിഡന്റ്

ഡിവിഡന്റ്

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് കമ്പനികള്‍ സാധാരണ ലാഭവിഹിതം നല്‍കാറുളളത്. അതേസമയം, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം.

രണ്ടു രീതിയില്‍ നേട്ടം

രണ്ടു രീതിയില്‍ നേട്ടം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കുന്നത്. രണ്ടാമതായി, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

1) ബജാജ് ഓട്ടോ

1) ബജാജ് ഓട്ടോ

ഇന്ത്യയിലെ പ്രശസ്തരായ ഇരു ചക്ര, മുചക്ര വാഹന നിര്‍മാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണ് കമ്പനി. വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരു ചക്ര വാഹന നിര്‍മാണ കമ്പനിയുമായി ബജാജ് ഓട്ടോ മാറി.

ലാഭവിഹിതം 140 രൂപ

ലാഭവിഹിതം 140 രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി ബജാജ് ഓട്ടോ (BSE : 532977, NSE : BAJAJ-AUTO) ഓഹരിയുടമകള്‍ക്ക് ലഭിച്ചത്. നിലവിലെ ഓഹരി വിലയിലുള്ള ഡിവിഡന്റ് യീല്‍ഡ് 4.41 ശതമാനമാണ്. ബുധനാഴ്ച രാവിലെ 3,155 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമാണ്.

2) ഐടിസി

2) ഐടിസി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ് (BSE : 500875, NSE : ITC). എഫ്എംസിജി ഹോട്ടല്‍സ്, പേപ്പര്‍ ബോര്‍ഡ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ് ഐടിസി. 100 രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ 60 ലക്ഷത്തിലേറെ ചെറുകിട വ്യാപാരികളുടെ വിറ്റഴിക്കപ്പെടുന്നു.

ലാഭവിഹിതം 10.75 രൂപ

ലാഭ വിഹിതം 10.75 രൂപ

അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്ന കമ്പനിയാണ് ഐടിസി ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് 10.75 രൂപയാണ് ഡിവിഡന്റ് നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 4.89 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. ബുധനാഴ്ച രാവിലെ 218 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്.

3) എസ്‌ജെവിഎന്‍

3) എസ്‌ജെവിഎന്‍

കേന്ദ്ര സര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത ജല വൈദ്യുത ഉത്പാദന കമ്പനിയാണ് എസ്‌ജെവിഎന്‍ ലിമിറ്റഡ് ( BSE : 533206, NSE : SJVN ). മിനിരത്‌ന പദവി ലഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ മൂന്നും റാംപുരില്‍ ഒന്നും പുതിയ പദ്ധതികള്‍ക്കും വേണ്ട കരാരറുകള്‍ എസ്‌ജെവിഎന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഡിവിഡന്റ് യീല്‍ഡ് 7.53 %

ഡിവിഡന്റ് യീല്‍ഡ് 7.53 %

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.2 രൂപയാണ് എസ്‌ജെവിഎന്‍ ലിമിറ്റഡ് പ്രതിയോഹരി ലാഭവിഹതം നല്‍കിയത്. നിലവിലെ ഓഹരിയുടെ വില അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ഡിവിഡന്റ് യീല്‍ഡ് 7.53 ശതമാനമാണ്. ഇത് വളരെ ഉയര്‍ന്ന നിലവാരമാണ്. ബുധനാഴ്ച രാവിലെ 29.50 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 33.75 രൂപയും കുറഞ്ഞ വില 24.50 രൂപയുമാണ്.

കമ്പനിയെ വിലയിരുത്താം

കമ്പനിയെ വിലയിരുത്താം

ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. അതേസമയം, പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X