കഴിഞ്ഞ 5 ആഴ്ചകളായി പ്രധാന സൂചികയായ നിഫ്റ്റി-50യുടെ ചാര്‍ട്ടില്‍ ലോവര്‍ ടോപ് ലോവര്‍ ബോട്ടം പാറ്റേണ്‍ ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ 3 ആഴ്ചയായി സൂചിക, ഇതിന്റെ 20 ആഴ്ച മൂവിങ് ആവറേജ് (17,260) നിലവാരത്തിന് താഴെയാണ് തുടരുന്നത് എന്നത് ദുര്‍ബലാവസ്ഥയെ കാണിക്കുന്നു. അതേസമയം ദിവസ ചാര്‍ട്ടില്‍, 200 ദിവസ മൂവിങ് ആവറേജ് നിലവാരത്തില്‍ (17,242) നിന്നും നിഫ്റ്റി കഴിഞ്ഞ 8 വ്യാപാര ദിനങ്ങളായി ശക്തമായ പ്രതിരോധം നേരിടുന്നു.
പ്രധാനപ്പെട്ട ടെക്നിക്കല്‍ സൂചകങ്ങളിലൊന്നായ റിലേറ്റീവ് സ്ട്രെങ്ത്ത് (ആര്‍എസ്ഐ), ഇതിന്റെ ആഴ്ച കാലയളവില്‍ 50 നിലവാരത്തിന് താഴെയാണ് നില്‍ക്കുന്നത്. ഇതും സൂചികയുടെ ദുര്‍ബലാവസ്ഥയെയാണ് കാണിക്കുന്നത്. അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധം 17,260 & 17,440 നിലവാരങ്ങളിലും സപ്പോര്‍ട്ട് 16,555- 16,000 നിലവാരങ്ങളിലും പ്രതീക്ഷിക്കാം. 16,555 നിലവാരത്തിന് താഴെയാണ് ക്ലോസ് ചെയ്യുന്നതെങ്കില്‍ 16,000 നിലവാരത്തിലേക്ക് വീഴാം.
സൂചികയ്ക്ക് 17,260 നിലവാരം മറികടക്കാനായാല്‍ നിലവിലെ ബെയറിഷ് ട്രെന്‍ഡ് മാറി കുതിപ്പിന്റെ പാതയിലേക്ക് വീണ്ടും മാറും. ടെക്നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
എന്‍എല്‍സി ഇന്ത്യ
ലിഗ്നൈറ്റ് ഖനനവും ഇത് ഉപയോഗപ്പെടുത്തി വൈദ്യുത ഉത്പാദനത്തിലുമാണ് എന്‍എല്‍സി ഇന്ത്യ (BSE: 513683, NSE: NLCINDIA) ശ്രദ്ധയൂന്നിയരിക്കുന്നത്. കഴിഞ്ഞ ദിവസം 87.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 120 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 37 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 78 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: ഒക്ടോബര്‍ 2018-നു ശേഷമുള്ള കാലയളവില്‍ രൂപപ്പെട്ട സോസര്‍ പാറ്റേണില്‍ നിന്നും ഉയര്‍ന്ന വോളയിത്തോടെ ശക്തമായ ബ്രേക്കൗട്ട്. ഓഹരി ഇപ്പോള്‍ 20-ആഴ്ച എസ്എംഎ നിലവാരത്തിന് മുകളിലാണ്. കൂടാതെ ആഴ്ച കാലയളവിലെ ആര്‍എസ്ഐ സൂചകം 65 നിലവാരം ഭേദിച്ച് മുന്നേറുന്നതും ശുഭസൂചനയാണ്.
പവര്‍ ഗ്രിഡ്
രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി പ്രസരണ പൊതുമേഖല കമ്പനിയാണ് പവര്‍ ഗ്രിഡ് കോര്പറേഷന് (BSE: 532898, NSE: POWERGRID). വ്യാഴാഴ്ച 233.75 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 269 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാം. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 220 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ജിഇപിഎല്‍ കാപിറ്റല്‍ വ്യക്തമാക്കി.
കാരണം: ഓഹരിയില്‍ പുതിയ ഉയര്‍ന്ന സര്‍വകാല റെക്കോഡ് നിലവാരം കുറിച്ചു. 20 ആഴ്ച എസ്എംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് 2020 നവംബറിനു ശേഷമുള്ള കുതിപ്പ് തുടരുന്നു. ആര്‍എസ്ഐ സൂചകവും ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 65 നിലവാരത്തിന് മുകളിലേക്കെത്തി.
ടാറ്റ കെമിക്കല്‍സ്
നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇനോര്‍ഗാനിക് കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കെമിക്കല്‍സ് (BSE: 500770, NSE: TATACHEM). കഴിഞ്ഞ ദിവസം 1,046.30 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,223 രൂപയിലേക്ക് ഓഹരി ഉയരാം. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കകം 17 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 970 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
കാരണം: ഓഹരി 7 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണ്‍ ദൃശ്യമാണ്. ഓരോ കുതിപ്പിലും വോളിയം കൂടുന്നതും അനുകൂലമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?



Click it and Unblock the Notifications