നിഫ്റ്റി സൂചികയില്‍ തുടരുന്ന പോസിറ്റീവ് ട്രെന്‍ഡ് ഈയാഴ്ചയും തുടര്‍ന്നേക്കും. ആദ്യ പകുതിയില്‍ സൂചിക സ്ഥിരതയാര്‍ജിക്കലിന്റെ പാത പിന്തുടര്ന്നാലും ക്രമേണ ഉയര്‍ന്ന നിലവാരത്തിലേക്കുള്ള കുതിപ്പിനുള്ള ശ്രമം നടത്തും. 17,450 നിലവാരം ശക്തിയോടെ ഭേദിക്കാനായാല്‍ 18,000/ 18,100 നിലവാരത്തിലേക്ക് നിഫ്റ്റി കുതിക്കും. അതേസമയം 17,200 നിലവാരത്തിലാണ് സൂചികയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല. വരുന്നയാഴ്ച നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
സൈഡസ് വെല്‍നെസ്
രാജ്യത്തെ 'ഷുഗര്‍ ഫ്രീ' ഉത്പന്ന വിപണിയുടെ 90 ശതമാനവും കൈയടിക്കിയിരിക്കുന്ന ആരോഗ്യ പരിരക്ഷാ മേഖലയില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന കണ്‍സ്യൂമര്‍ കമ്പനിയാണ് സൈഡസ് വെല്‍നെസ്. പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ 94 ശതമാനം വിപണി വിഹിതവും കരസ്ഥമാക്കി. കോംപ്ലാന്‍, എവര്‍യൂത്ത്, നൈസില്, ഗ്ലൂക്കോണ്‍-ഡി, ഷുഗര്ലൈറ്റ്, ന്യൂട്രലൈറ്റ് എന്നിവ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡുകളാണ്. ഇതിനോടൊപ്പം മാതൃസ്ഥാപനവുമായ കാഡില ഹെല്‍ത്ത്കെയറിന്റെ കീഴിലുള്ള ഗവേഷണ വിഭാഗത്തിന്റെ പിന്തുണയാണ് സൈഡസ് വെല്‍നെസിന്റെ യഥാര്‍ത്ഥ മൂലധനം.
അതേസമയം വെള്ളിയാഴ്ച 1,741 രൂപയിലായിരുന്നു സൈഡസ് വെല്‍നെസ് (BSE: 531335, NSE : ZYDUSWELL) ഓഹരിയുടെ ക്ലോസിങ്. ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശുഭസൂചനയാണ്. കൂടാതെ ഓഹരിയുടെ 200-ദിവസ മൂവിങ് ആവറേജ് നിലവാരം ഭേദിച്ചതും അടുത്തഘട്ടം കുതിപ്പിനു അടിവരയിടുന്നു.
- വാങ്ങാം: 1,720 രൂപ
- ലക്ഷ്യവില: 1,860 രൂപ
- സ്റ്റോപ് ലോസ്: 1,650 രൂപ
- ബ്രോക്കറേജ്: ആനന്ദ് രാത്തി
മഹീന്ദ്ര സിഐഇ
സ്പെയിനിലെ സിഐഇ ഓട്ടോമോട്ടീവിന്റെ ഉപകമ്പനിയും മഹീന്ദ്ര വെഹിക്കിള്‍ മാനുഫാക്ചറിങ്ങിന് നിര്‍ണായക പങ്കാളിത്തമുള്ള സ്ഥാപനമാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്. വാഹനാനുബന്ധ ഘടകങ്ങളും ഉപകരങ്ങളും നിര്‍മിക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച 6 ശതമാനം കുതിച്ചുയര്‍ന്ന് 317 രൂപയിലായിരുന്നു മഹീന്ദ്ര സിഐഇ ഓഹരിയുടെ ക്ലോസിങ്.
2015 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് ഓഹരി 310 രൂപ നിലവാരം ഭേദിച്ച് മുന്നേറുന്നത്. ഈ ഘട്ടത്തില്‍ ഓഹരി ഇടപാടുകളുടെ എണ്ണവും വര്‍ധിച്ചത് ശുഭലക്ഷണമാണ്. അതിനാല്‍ 310 രൂപ നിലവാരത്തില്‍ നിന്നും ഈ മിഡ് കാപ് ഓഹരി ഹ്രസ്വകാലയളവിലേക്ക് വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു.
നിലവിലെ കുതിപ്പില്‍ 400 രൂപയിലേക്ക് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ് (BSE: 532756, NSE : MAHINDCIE) ഓഹരിയുടെ വില എത്തിച്ചേരുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 260 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സീമെന്‍സ്
വ്യാവസായിക, ആരോഗ്യ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ കണ്ടുപിടിക്കുകയും നിര്‍മിക്കുകയും ഇതിനോടൊപ്പം വിവിധതല സേവനങ്ങളും എത്തിക്കുന്ന ജര്‍മ്മന്‍ ബഹുരാഷ്ട്ര കമ്പനിയാണ് സീമെന്‍സ് ലിമിറ്റഡ്. അതേസമയം കഴിഞ്ഞയാഴ്ച 2,820 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്. സീമെന്‍സ് (BSE: 500550, NSE : SIEMENS) ഓഹരിയുടെ ഡെറിവേറ്റീവ് വിഭാഗത്തിലെ കണക്കുകള്‍ അടുത്തഘട്ടം കുതിപ്പിനുള്ള സൂചന നല്കുന്നു.
- വാങ്ങാം: 2,810- 2,830 രൂപ
- ലക്ഷ്യവില: 3,000 രൂപ
- സ്റ്റോപ് ലോസ്: 2,714 രൂപ
- ബ്രോക്കറേജ്: ഐസിഐസിഐ ഡയറക്ട്
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications