അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ യഥാസമയം കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം. വളരെക്കാലം ഉയര്‍ന്ന വിലയില്‍ തുടര്‍ന്ന ഇത്തരം ചില കമ്പനികളൊക്കെ, തിരുത്തല്‍ നേരിട്ട് ആകര്‍ഷമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം, പലിശ നിരക്കുകള്‍ താമസിയാതെ ഉയര്‍ന്നു തുടങ്ങുമെന്നിരിക്കെ, കടബാധ്യതകള്‍ കുറവുള്ളതോ ഇല്ലാത്തതുമായ കമ്പനികള്‍ക്ക് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കും. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും പറയത്തക്ക കടബാധ്യകളില്ലാത്തും അവയുടെ സര്‍വകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും വളരെയധികം താഴെ നില്ക്കുന്നതുമായ 3 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
കാസ്ട്രോള്‍
ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബിപി) ഉപകമ്പനിയാണ് കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500870, NSE: CASTROLIND). വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയിലെ ആധിപത്യം കാസ്ട്രോളിനാണ്. കോവിഡ് പ്രതിസന്ധിക്കിടെയിലും മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.78 ശതമാനമാണ്.
ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന കമ്പനിക്ക്, കോവിഡ് തുടങ്ങിയതിനു ശേഷം വരുമാനത്തില്‍ ചോര്‍ച്ച സംഭവിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞു വരുന്നതും കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതും ശുഭസൂചനയാണ്. അതേസമയം, വെള്ളിയാഴ്ച 115.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 272 രൂപയാണ്. ഇവിടെ നിന്നും 58 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.
വേള്‍പൂള്‍ ഇന്ത്യ
എണ്‍പതുകളുടെ അവസാനത്തോടെയാണ് അമേരിക്കന്‍ ഗാര്‍ഹികോപകരണ കമ്പനിയായ വേള്‍പൂള്‍ കോര്പ്പറേഷന് (BSE: 500238, NSE: WHIRLPOOL) ഇന്ത്യന്‍ വിപണിയിലേക്കും രംഗപ്രവേശം ചെയ്തത്. വാഷിങ് മെഷീന്, മൈക്രോവേവ് അവന്, എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍ വിഭാഗങ്ങളില്‍ മുന്‍നിരയിലാണ്. ഫരീദാബാദ്, പുതുച്ചേരി, പൂനെ എന്നിവിടങ്ങളില്‍ സ്വന്തം പ്ലാന്റുകളുണ്ട്. കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ ശരാശി പിഇ റേഷ്യോ 89.65 ആയിരിക്കുമ്പോള്‍ വേള്‍പൂളിന്റേത് 35.30 ആണെന്നതും ശ്രദ്ധേയം.
മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ യീല്‍ഡ് 0.27 മാത്രമാണ്. പ്രമോട്ടര്‍ ഗ്രൂപ്പ് 75 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നതും ശ്രദ്ധേയം. വെള്ളിയാഴ്ച 1,704.50 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 2,787 രൂപയാണ്. ഇവിടെ നിന്നും 39 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.
സണ്‍ ടിവി
രാജ്യത്തെ രണ്ടാമത്തെ വലിയ ചാനല്‍ ശൃംഖലയാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക് (BSE: 532733, NSE: SUNTV). 1993-ലാണ് തുടക്കം. വിവിധ ഭാഷകളിലായി 20 ചാനലുകളും 48 എഫ്എം സ്റ്റേഷനുകളും ഡിടിഎച്ച് സേവനങ്ങളും കമ്പനിക്കുണ്ട്. കൂടാതെ 6 പ്രസിദ്ധീകരണങ്ങളും ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റിലെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരബാദും കമ്പനിയുടെ സ്വന്തമാണ്. 75 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ സണ്‍ ഗ്രൂപ്പിന്റെ കൈവശമാണ്.
വര്‍ഷത്തില്‍ മൂന്ന് തവണ വരെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.01 ശതമാനമാണ്. കമ്പനിക്ക് യാതൊരുവിധ കടബാധ്യത ഇല്ലെന്നതും ശ്രദ്ധേയം. വെള്ളിയാഴ്ച 485.45 നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 1,097.80 രൂപയാണ്. ഇവിടെ നിന്നും 56 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
