കോവിഡ് പ്രതിസന്ധിയില്‍ ശക്തമായ തിരിച്ചടി നേരിട്ടവയാണ് വാഹന നിര്‍മാണവും അനുബന്ധ വ്യവസായങ്ങളും. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടെങ്കിലും സമ്പദ് ഘടനയിലെ ഉണര്‍വും ചിപ് ക്ഷാമം ഏറെക്കുറെ പരിഹരിച്ചതും അനുകൂല ഘടകങ്ങളാകുന്നു. വൈദ്യുത വാഹനങ്ങള്‍ വന്നാലും വെല്ലുവിളി നേരിടേണ്ടാത്തവരുടെ കൂട്ടത്തിലുള്ള വാഹനാനുബന്ധ മേഖലയാണ് ടയര്‍ നിര്‍മാണം. ഇതിനിടെ ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഹ്രസ്വകാലത്തേക്ക് പരിഗണിക്കാവുന്ന 3 ടയര്‍ നിര്‍മാതാക്കളുടെ ഓഹരികള്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ രംഗത്തെത്തി.
അപ്പോളൊ ടയേര്‍സ്
കഴിഞ്ഞ ദിവസം 192 രൂപയിലാണ് അപ്പോളോ ടയേര്‍സ് (BSE: 500877, NSE: APOLLOTYRE) ഓഹരി ക്ലോസ് ചെയ്തിരുന്നത്. ഈ നിലവാരത്തില്‍ നിന്നും 230 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ചത്. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 20 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 187 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം- ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഇതിനോടൊപ്പം ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയും ശക്തമായ തിരിച്ചുവരവിനുള്ള സൂചന നല്കുന്നു.
എംആര്‍എഫ്
കഴിഞ്ഞ ദിവസം 69,230 രൂപയിലാണ് എംആര്‍എഫ് (BSE: 500290, NSE: MRF) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 76,000 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ചു. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 10 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 65,000 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കാരണം- ഓഹരിയുടെ ചാര്‍ട്ടില്‍ ഹയര്‍ ടോപ് ഹയര്‍ ബോട്ടം പാറ്റേണിലൂടെയുള്ള മുന്നേറ്റം പ്രകടമാണ്. ഇതിനോടൊപ്പം ആര്‍എസ്ഐ സൂചകവും ഉയര്‍ന്നു വരുന്നതും അനുകൂല ഘടകമാണ്.
ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്
തിങ്കളാഴ്ച 2,031 രൂപയിലാണ് ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (BSE: 502355, NSE: BALKRISIND) വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 2,450 രൂപയിലേക്ക് ഓഹരി ഉയരാമെന്നാണ് പ്രഭുദാസ് ലീലാധര്‍ സൂചിപ്പിച്ചത്. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 21 ശതമാനം ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,000 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം- 2,050 നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് ഏറെ നാളുകളായി ഓഹരി സ്ഥിരതയാര്‍ജിക്കുകയായിരുന്നു. അടുത്തിടെ ഇടപാടുകളുടെ എണ്ണം കൂടുന്നുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
