കുതിച്ചുച്ചാട്ടത്തോടെയായിരുന്നു നിഫ്റ്റി സൂചികയുടെ ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനും ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപം ക്ലോസ് ചെയ്യാനും സാധിച്ചത് ശ്രദ്ധേയമായി. ദിവസ ചാര്‍ട്ടില്‍ ടെക്നിക്കല്‍ സൂചകമായ എംഎസിഡി, കുതിപ്പിനുള്ള ചില സൂചനകള്‍ നല്‍കുന്നുണ്ട്. ആര്‍എസ്ഐ സൂചകം 50 നിലവാരം പിന്നിട്ടതും പോസിറ്റീവ് നീക്കത്തിനുള്ള ലക്ഷണങ്ങളാണ്. അതേസമയം ചൊവ്വാഴ്ച വ്യാപാരത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
മഹീന്ദ്ര & മഹീന്ദ്ര
മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുടെ (BSE: 500520, NSE: M&M) ഓഹരികള്‍ 998 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഓഹരിയുടെ വില 1,000- 990 രൂപയ്ക്കും ഇടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വില 1,050/ 1,080 രൂപയിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 950 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: നിരവധി പ്രതിരോധ മേഖലകള്‍ ഭേദിച്ചുകൊണ്ടുള്ള ബ്രേക്കൗട്ട് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ദൃശ്യമാണ്. കഴിഞ്ഞ 10 ദിവസത്തെ ശരാശരി എണ്ണത്തേക്കാള്‍ കൂടുതലാണ് അടുത്തിടെയുള്ള ഓഹരി ഇടപാടുകളുടെ എണ്ണം രേഖപ്പെടുത്തുന്നത്. ഇത് ഓഹരിയിലെ ബ്രേക്കൗട്ടിന്റെ ശക്തിയെ സൂചിപ്പിക്കുന്നതാണ്.
എല്‍ & ടി
എന്‍ജിനീയറിംഗ് മേഖലയിലെ അതികായനായ എല്‍ & ടിയുടെ (BSE: 500510, NSE: LT) ഓഹരികള്‍ 1,661 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഓഹരികള്‍ 1,660- 1,650 രൂപ നിലവാരത്തില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇവിടെ നിന്നും 1,700/ 1,720 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,600 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കാരണം: അടുത്തിടെ നേരിട്ട ശക്തമായ തിരുത്തലോടെ ഓഹരി 'ഓവര്‍സോള്‍ഡ്' മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ദിവസ ചാര്‍ട്ടില്‍ 'പോസിറ്റീവ് ഡൈവേര്‍ജന്‍സ്' ദൃശ്യമായി. ഇതിനോടൊപ്പം 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണും കുതിപ്പിനുള്ള സൂചന നല്കുന്നു.
ഇന്‍ഫോസിസ്
വമ്പന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ (BSE: 500209, NSE: INFY) ഓഹരികള്‍ 1,527 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി സൂചിപ്പിച്ചു. ഇവിടെ നിന്നും 1,560 രൂപ നിലവാരത്തിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,508 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
എസ്ബിഐ
പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയുടെ (BSE: 500112, NSE: SBIN) ഓഹരികള്‍ 475 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വില 500 രൂപയിലേക്ക് മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 462 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കാരണം: നിരവധി തവണ പിന്തുണയാര്ജിച്ചിട്ടുള്ള 440 നിലവാരത്തില്‍ നിന്നും ഓഹരിക്ക് ഇത്തവണയും സപ്പോര്‍ട്ട് ലഭിച്ചതും തുടര്‍ന്ന് കുതിപ്പിന് ശ്രമിക്കുന്നതും അനുകൂല ഘടകങ്ങളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസും ആനന്ദ് രാത്തിയും പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications