നാലാം പാദഫലങ്ങളുടെ സീസണ് ഏറെക്കുറെ അവസാനിച്ചു. മുന്‍നിര കമ്പനികളെല്ലാം തന്നെ ജനുവരി- മാര്‍ച്ച് കാലയളവിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ കുറച്ച് കമ്പനികള്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവെച്ചത്. ഇതോടെ റേറ്റിങ് പുനര്‍ നിശ്ചയിച്ച് നല്കി ബ്രോക്കറേജ് സ്ഥാപനങ്ങളും രംഗത്തെത്തി. ഇത്തരത്തില്‍ അടിസ്ഥാനപരമായ വിശകലനത്തിലൂടെ ഇടക്കാലയളവിലേക്ക് നിക്ഷേപ യോഗ്യമായ 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
സിറ്റി യൂണിയന് ബാങ്ക്
സ്വകാര്യ മേഖലയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ക്ക് ആക്സിസ് സെക്യൂരിറ്റീസ് 'ബൈ' (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 138.60 രൂപയിലാണ് ഈ ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. സമീപ ഭാവിയില്‍ ഓഹരി വില 175 രൂപയിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. ഇതിലൂടെ 27 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
സിറ്റി യൂണിയന് ബാങ്ക് (BSE: 532210, NSE: CUB) നാലാം പാദത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എഴുതിത്തള്ളിയ കടം മികച്ച രീതിയില്‍ തിരികെ പിടിക്കാന്‍ സാധിച്ചു. മികച്ച വായ്പകള്‍ നല്കിയതും ബാങ്കിന്റെ വരുമാന വളര്‍ച്ച ഉറപ്പാക്കുന്നുണ്ട്. ഇതിനോടൊപ്പം സൂക്ഷ്മബുദ്ധിയുള്ള മാനേജ്മെന്റും ചെറിയ നിക്ഷേപ ശാഖകളും ഉയര്‍ന്ന മൂലധന പര്യാപ്തതയും അനുകൂല ഘടകങ്ങളാണ്. കിട്ടാക്കടത്തിന്മേലുള്ള നഷ്ടം ഇതുവരെയുള്ളതിലെ താഴ്ന്ന അനുപാതത്തില്‍ നില്ക്കുന്നതും നിഷ്ക്രിയ ആസ്തികള്‍ മികച്ച രീതിയില്‍ പുനഃസംഘടിപ്പിച്ചതും ബാങ്കിന് നേട്ടമായിട്ടുണ്ട്.
ഓറിയന്റല്‍ കാര്‍ബണ്‍
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ കാപ് കമ്പനിയായ ഓറിയന്റല്‍ കാര്‍ബണ്‍ & കെമിക്കല്‍സ് ഓഹരികള്‍ക്ക് ആക്സിസ് സെക്യൂരിറ്റീസ് 'ബൈ' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച 700 രൂപ നിലവാരത്തിലാണ് ഈ ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. സമീപ കാലയളവില്‍ ഓഹരിയുടെ വില 950 രൂപയിലേക്ക് മുന്നേറാം എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. ഇതിലൂടെ 36 ശതമാനം ലാഭമാണ് നോട്ടമിടുന്നത്.
ഇന്‍സോല്യൂബിള്‍ സള്‍ഫര്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഓറിയന്റല്‍ കാര്‍ബണ്‍ & കെമിക്കല്‍സ് (BSE: 506579, NSE: OCCL). ഈ വിഭാഗത്തില്‍ ആഭ്യന്തര വിപണിയുടെ 60 ശതമാനവും ആഗോള വിപണിയുടെ 10 ശതമാനം വിഹിതവും കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ സമീപ കാലത്ത് ലഘു വാണിജ്യ വാഹനങ്ങളിലും ബസ്, ട്രക്ക് വിഭാങ്ങളിലും റേഡിയല്‍ ടയറിനോട് കാണിക്കുന്ന മമതയും ഇന്‍സോല്യൂബിള്‍ സള്‍ഫറിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു. ഇതിനോടൊപ്പം ടയര്‍ നിര്‍മാതാക്കള്‍ ഉത്പാദന ശേഷി പരമാവധി വിനിയോഗിക്കാന്‍ തുടങ്ങിയതും കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിക്കുന്നു.
പിഎസ്പി പ്രോജക്ട്സ്
മുന്‍നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎസ്പി പ്രോജക്ട്സ് ഈ സ്മോള്‍ കാപ് ഓഹരിക്ക് ആക്സിസ് സെക്യൂരിറ്റീസ് 'ബൈ' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 506 രൂപ നിലവാരത്തിലാണ് പിഎസ്പി പ്രോജക്ട്സ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരി വില 665 രൂപയിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. ഇതിലൂടെ 32 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പൊതു, സ്വകാര്യ മേഖലയില്‍ നിന്നുമായി 4,324 കോടിയുടെ കരാറുകളാണ് കമ്പനിയുടെ കൈവശമുള്ളത്. ഇത് അടുത്ത 2-3 വര്‍ഷത്തേക്കുള്ള പിഎസ്പി പ്രോജക്ട്സിന്റെ (BSE: 540544, NSE: PSPPROJECT) വരുമാനം ഉറപ്പാക്കുന്നു. ഇതിനോടൊപ്പം നിരവധി പദ്ധതികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ടെണ്ടറുകളും അന്തിമ അനുമതിയുടെ വിവിധ ഘട്ടങ്ങളിലുണ്ട്. കൂടാതെ ഉണര്‍വ് പ്രകടിപ്പിക്കുന്ന നിര്‍മാണ മേഖലയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പൂര്‍വകാല ചരിത്രവും കമ്പനിക്ക് അനുകൂല ഘടകമാണ്.
സിസിഎല്‍ പ്രോഡക്ട്സ്
കാപ്പിപ്പൊടിയുടെ നിര്‍മാണത്തിലും വ്യാപരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിസിഎല്‍ പ്രോഡക്ട്സ് ഓഹരികള്‍ക്ക് ആക്സിസ് സെക്യൂരിറ്റീസ് 'ബൈ' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച 358 രൂപ നിലവാരത്തിലാണ് ഈ സ്മോള്‍ കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. സമീപ കാലയളവില്‍ ഓഹരിയുടെ വില 560 രൂപയിലേക്ക് മുന്നേറാം എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. ഇതിലൂടെ 57 ശതമാനം ലാഭമാണ് നോട്ടമിടുന്നത്.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും സിസിഎല്‍ പ്രോഡക്ട്സ് (BSE: 519600, NSE: CCL) ഓഹരിക്ക് അനുകൂല ഘടകമാണ്. ഇതിനോടൊപ്പം വിവിധതരത്തില്‍ സംയോജിപ്പിച്ച് പുതിയ രുചിയിലുള്ള കാപ്പിപ്പൊടി നിര്‍മിക്കാനുള്ള കഴിവ്, ചെലവ് ചുരുങ്ങിയ ബിസിനസ് മോഡല്‍, ഇന്‍സ്റ്റന്റ് കോഫി ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യുന്നവര്‍, ഉയര്‍ന്ന ലാഭ മാര്‍ജിന്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്ന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തതും സിസിഎല്‍ പ്രോഡക്ട്സിന് അനുകൂല ഘടകങ്ങളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
