സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ ചുവടുകൾ അടയാളപ്പെടുത്തുന്ന കാലത്ത് സ്വന്തം നിലയിൽ എന്തെങ്കിലും ഒരും സംരംഭമോ ബിസിനസോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്കിടയിലുണ്ടാകും. അതിവേഗം കുതിക്കുന്ന സാമ്പത്തിക വ്യവസ്ഥയും വിശാലമായ വിപണി സാധ്യതകളും ഇത്തരം ആഗ്രഹങ്ങൾക്ക് സാക്ഷാത്കരിക്കുന്നതിനുള്ള അവസരമൊരുക്കുന്നു.
ഓൺലൈനായും ഓഫ്ലൈനായും ഏത് സ്കെയിലിലുമുള്ള ബിസിനസുകൾ നടത്തി വിജയിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിച്ച നിരവധി സ്ത്രീകൾ നമുക്ക് മുന്നിലുണ്ട്. അത്തരത്തിൽ ചെറിയ ബിസിനസ് ആശയങ്ങൾ തിരയുന്നവർക്കുള്ളതാണ് ഈ ലേഖനം. വീട്ടിലിരുന്നും ചെറിയ മുതൽമുടക്കിലും സ്ത്രീകൾക്ക് ആരംഭിക്കാൻ സാധിക്കുന്ന ചില ബിസിനസ് ആശയങ്ങൾ പരിചയപ്പെടാം.
ഫൊട്ടോഗ്രഫി: ഫെട്ടോഗ്രഫി താൽപര്യമുള്ളവർക്ക് അനായാസം അവരുടെ ആ കഴിവ് ലാഭകരമായ ബിസിനസായി പരിവർത്തനം ചെയ്യാൻ സാധിക്കും. നിരവധി സ്ത്രീകളാണ് ഇന്ന് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. വളർന്നുകൊണ്ടിരിക്കുന്ന ഈ രംഗത്തെ വിപണി സാധ്യത ഒരുപാട് അവസരങ്ങൾ തുറന്നിടുന്നു. ക്യാമറയ്ക്ക് പുറമെ ലൈറ്റ്, ട്രൈപ്പോഡ് അടക്കമുള്ള മറ്റ് കാര്യങ്ങളുമാണ് ഇതിന് ആവശ്യമായി വരുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളുടെയോ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ പകർത്തിക്കൊണ്ട് തുടങ്ങി അതിൽ നിന്നും വലിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. അതല്ലെങ്കിൽ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് പോലെയുള്ള രീതികളിൽ മാത്രം ഫോക്കസ് ചെയ്യുകയും ചെയ്യാം.

ജ്വല്ലറി ഡിസൈൻ: ആഭരണങ്ങൾ രൂപകൽപ്പന ചെയ്യാൻ താൽപര്യമുള്ളവരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ ജ്വല്ലറി ഡിസൈൻ ബിസിനസ് ആരംഭിക്കാം. റ്റൽ വർക്ക്, ബീഡ് വർക്ക് അല്ലെങ്കിൽ സങ്കീർണ്ണമായ ഡിസൈനുകൾ പോലെയുള്ള ആഭരണങ്ങളിലെ താൽപര്യം ലാഭകരമായ ബിസിനസാക്കി പരിവർത്തനപ്പെടുത്തുക. ഇതിനാവശ്യമായ സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങി മനോഹരമായ ആഭരണങ്ങളായി വിപണിയിലേക്ക് തന്നെ തിരിച്ചെത്തിക്കാം. ഓൺലൈനായും കടകളിലും ഇത്തരത്തിൽ നിർമ്മിക്കുന്ന ആഭരണങ്ങൾ വിൽക്കാനാകും.
ഡേ കെയർ: കുട്ടികളെ നോക്കാനും അവരൊടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടമുള്ളവർക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഡേ കെയർ. നിങ്ങളുടെ സമീപത്തുള്ള കുട്ടികൾക്ക് വീട്ടിൽ തന്നെ പ്രത്യേക സൗകര്യമൊരുക്കാം. ഇതിനാവശ്യമായ ലൈസൻസും മറ്റ് സർട്ടിഫിക്കറ്റുകളും നേടുകയാണ് ആദ്യ കടമ്പ. നിങ്ങളുടെ അയൽവാസികളുടെ കുട്ടികളെ വീട്ടിൽ പരിപാലിച്ച് തുടങ്ങാം.
റിട്ടയർമെന്റിന് ശേഷവും പ്രതിമാസം 20,000 രൂപ വരുമാനം; ചെയ്യേണ്ടത്...
ബേക്കിംഗ്: ഇതിനോടകം തന്നെ പലരും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന ചെറിയ ബിസിനസ് ആശയമാണ് ഹോം ബേക്കിംഗ്. ഭക്ഷണ പ്രേമികൾക്കിടയിൽ ഹോം ബേക്കിംഗ് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയുമാണ്. സർട്ടിഫിക്കേഷൻ ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ ബേക്കിംഗ് ഉൽപ്പന്നങ്ങളിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇത് സഹായിക്കും. ഓൺലൈനിൽ നിങ്ങളുടെ വർക്ക്ഷോപ്പുകൾ വഴി നിങ്ങൾക്ക് ബേക്കിംഗ് കഴിവുകൾ വാഗ്ദാനം ചെയ്യാനും കഴിയും.
ഓൺലൈൻ ട്യൂഷൻ: ഓൺലൈൻ ട്യൂഷനും സ്ത്രീകൾക്ക് തുടങ്ങാൻ സാധിക്കുന്ന മികച്ച ഒരു വരുമാന മാർഗമാണ്. ഈ രംഗത്ത് പല ഭീമൻ കമ്പനികളുമുണ്ടെങ്കിലും നിങ്ങൾക്കും ചെറിയ രീതിയിൽ തുടങ്ങാനും മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിപണിയാണത്. ഇതിനായി നിങ്ങൾ ഒരു കമ്പ്യൂട്ടർ സംവിധാനവും ശക്തമായ ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications