രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ, 5.65 ശതമാനമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (FD) പലിശ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന ഓഹരികളുടെ പ്രസക്തിയും വര്‍ധിക്കുന്നു.
കടപ്പത്രങ്ങളിലേയും സ്ഥിര നിക്ഷേപങ്ങളിലേയും പോലെ സ്ഥിരതയാര്‍ന്ന പലിശ വരുമാനം ഉറപ്പുനല്‍കുന്നില്ലെങ്കിലും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന മികച്ച ഓഹരികളെ നിക്ഷേപകര്‍ തെരഞ്ഞെടുത്താല്‍ അധികവരുമാനം നേടാനാകും. അതേസമയം നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയേക്കാള്‍ ഇരട്ടിയിലധികം നിരക്കില്‍ ഡിവിഡന്റ് യീല്‍ഡ് രേഖപ്പെടുത്തുന്ന 5 പൊതുമേഖലാ ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നതെന്ന് സാരം. ഇതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതമാണ് ഓഹരിയുടമകള്‍ക്ക് കമ്പനി നല്‍കുന്നതെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
ഉദാഹരണമായി, 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 20 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയൊന്നിന് 2 രൂപ ആയിരിക്കും ഡിവിഡന്റായി കൈവശമുള്ള ഒരു ഓഹരിയിന്മേല് ലഭിക്കുക. ഇതേ ഓഹരിയുടെ നിലവിലെ വില 20 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10 ശതമാനമായിരിക്കും. അതായത്, ഡിവിഡന്റ് യീല്‍ഡ് = ഡിവിഡന്റ് / നിലവിലെ വില * 100 എന്നിങ്ങനെയാകും ഡിവിഡന്റ് യീല്‍ഡ് കണക്കാക്കുന്നത്.
ഹഡ്കോ
ഭവന നിര്‍മാണത്തിനും നഗര വികസന പദ്ധതികള്‍ക്കും ധനസഹായം നല്കുന്ന പൊതുമേഖല കമ്പനിയാണ് ഹൗസിങ് & അര്‍ബന്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് (BSE: 540530, NSE : HUDCO) അഥവാ ഹഡ്കോ. ഈ സ്മോള്‍ കാപ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 13.9 ശതമാനമാണ്. കഴിഞ്ഞ ദിവസം 36.10 രൂപയിലായിരുന്നു ഹഡ്കോ ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 14 ശതമാനവും 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 10 ശതമാനം വീതവും തിരുത്തല്‍ ഈ ഓഹരിയില്‍ നേരിട്ടു.
ബിപിസിഎല്‍
രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിപണന കമ്പനിയും ശുദ്ധീകരണ ശേഷിയില്‍ മൂന്നാമതും നില്ക്കുന്ന മഹാരത്ന പദവിയുള്ള പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍). ഈ ലാര്‍ജ് കാപ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 13.5 ശതമാനമാണ്.
കഴിഞ്ഞ ദിവസം 311.45 രൂപയിലായിരുന്നു ബിപിസിഎല്‍ (BSE: 500547, NSE : BPCL) ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 4 ശതമാനവും ആറ് മാസക്കാലയളവില്‍ 19 ശതമാനം വീതവും തിരുത്തല്‍ ഈ ഓഹരിയില്‍ നേരിട്ടു.
ആര്‍ഇസി
വൈദ്യുത മേഖലയില്‍ എല്ലാത്തരം പദ്ധതികള്‍ക്കും ധനസഹായം നല്കുന്ന പൊതുമേഖല കമ്പനിയാണ് ആര്‍ഇസി. ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.8 ശതമാനമാണ്. അതേസമയം 93.65 രൂപയിലായിരുന്നു ആര്‍ഇസി (BSE: 532955, NSE : RECLTD) ഓഹരി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 13 ശതമാനവും കഴിഞ്ഞ 6 മാസക്കാലയളവില്‍ 6 ശതമാനം ഇടിവും ഈ ഓഹരിയില്‍ രേഖപ്പെടുത്തി.
എന്‍എംഡിസി
ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എന്‍എംഡിസി (BSE: 526371, NSE : NMDC). ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. അതേസമയം 129.70 രൂപയിലായിരുന്നു എന്‍എംഡിസി ഓഹരി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 7 ശതമാനം നേട്ടം കരസ്ഥമാക്കിയപ്പോള്‍ കഴിഞ്ഞ 6 മാസക്കാലയളവില്‍ 25 ശതമാനം ഇടിവും ഈ ഓഹരിയില്‍ രേഖപ്പെടുത്തി.
ഗെയില്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതി വാതക ഉത്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ). മഹാരത്ന പദവി കരസ്ഥനമാക്കിയിട്ടുണ്ട്. ഈ ലാര്‍ജ് കാപ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്.
കഴിഞ്ഞ ദിവസം 87.25 രൂപയിലായിരുന്നു ഗെയില്‍ (BSE: 532155, NSE : GAIL) ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 6 ശതമാനവും കഴിഞ്ഞ 6 മാസക്കാലയളവില്‍ 19 ശതമാനം വീതവും തിരുത്തല്‍ ഈ ഓഹരിയില്‍ രേഖപ്പെടുത്തി.
എങ്ങനെ വിലയിരുത്തണം ?
ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരിയുടെ വിപണി വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത് എന്നത് പരിശോധിക്കണം.
ഓഹരിയുടെ വിപണി വില ഇടിഞ്ഞതു കൊണ്ടാണ് ഡിവിഡന്റ് യീല്‍ഡ് ഉയര്‍ന്നതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങലുകാരനാവുക. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
നിക്ഷേപതന്ത്രം
ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും. അതേസമയം കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി കാണാനാകും. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications