ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുമ്പോഴും ആഭ്യന്തര വിപണികള്‍ താരതമ്യേന ശക്തമായ നിലയിലാണ്. ദീപാവലിയോട് അനുബന്ധിച്ച് പ്രധാന സൂചികകളില്‍ മുന്നേറ്റവും പ്രകടമാകുന്നു. ഇതോടെ ഒരിടവേളയ്ക്കു ശേഷം പ്രാഥമിക ഓഹരി വിപണിയും സജീവമാകുകയാണ്. മുഖ്യധാര ഐപിഒകള്‍ പോലെ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് എസ്എംഇ ഐപിഒയും. വരുന്നയാഴ്ച വിപണിയെ സമീപിക്കുന്ന 5 എസ്എംഇ ഐപിഒകളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എസ്എംഇ ഐപിഒ
ചെറുകിട/ ഇടത്തരം കമ്പനികള്‍ ആദ്യമായി ഓഹരികള്‍ വിറ്റഴിച്ച് പൊതുജനങ്ങളില്‍ നിന്നും മൂലധന സമാഹരണം നടത്തുന്നതിനെയാണ് എസ്എംഇ ഐപിഒ എന്നു വിശേഷിപ്പിക്കുന്നത്. ബിഎസ്ഇ എസ്എംഇ, എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്ഫോം എന്നിവ ചെറുകിട കമ്പനികളെ മൂലധന സമാഹരണത്തിന് സഹായിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വേദിയാണ്. ഇഷ്യൂവിന് ശേഷം അടച്ചുതീര്‍ത്ത ഓഹരി മൂലധനം ചുരുങ്ങിയത് 1 കോടിയും പരമാവധി 25 കോടിയും വരെയുള്ള കമ്പനികള്‍ക്കാവും എസ്എംഇ ഐപിഒ നടത്താനുള്ള അര്‍ഹത.
ഡിഎപിഎസ് അഡ്വര്‍റ്റൈസിങ്
ഇലക്ട്രോണിക്സ് കണ്‍സ്യൂമര്‍, മീഡിയ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡിഎപിഎസ് അഡ്വര്‍റ്റൈസിങ് ലിമിറ്റഡ്. 1999-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാത്തരം മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിനുള്ള ഏജന്‍സി സേവനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. പ്രധാനപ്പെട്ട കോര്‍പറേറ്റ് കമ്പനികള്‍ ഉപഭോക്താക്കളാണ്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട്.
- ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ
- അപേക്ഷ: 30 രൂപയുടെ 4,000 ഓഹരികള്‍
- സ്റ്റോക്ക് എക്സ്ചേഞ്ച്: ബിഎസ്ഇ
- സമാഹരിക്കുന്ന തുക: 4.822 കോടി
ഇന്റഗ്രേറ്റഡ് പേര്‍സണല്‍ സര്‍വീസസ്
ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയാണ് ഇന്റഗ്രേറ്റഡ് പേര്‍സണല്‍ സര്‍വീസസ് ലിമിറ്റഡ്. 2004-ലാണ് തുടക്കം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടപടികള്‍, അനുയോജ്യരായ തൊഴിലാളികളെ സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുക, ശമ്പള വിതരണം കൈകാര്യം ചെയ്യുക എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവര്‍ത്തനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
- ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ
- അപേക്ഷ: 59 രൂപയുടെ 2,000 ഓഹരികള്‍
- സ്റ്റോക്ക് എക്സ്ചേഞ്ച്: എന്‍എസ്ഇ
- സമാഹരിക്കുന്ന തുക: 12.09 കോടി
റൈറ്റ് സോണ്‍ കെംകോണ്‍
നിര്‍മാണ രംഗത്ത് ആവശ്യമായ രാസപദാര്‍ത്ഥങ്ങളും കോണ്‍ക്രീറ്റ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് റൈറ്റ് സോണ്‍ കെംകോണ്‍ ലിമിറ്റഡ്. 2015-ലാണ് ആരംഭം. സിവില്‍ കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ നിര്‍മാണത്തിനുവേണ്ട എല്ലാവിധ കെമിക്കല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
- ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ
- അപേക്ഷ: 75 രൂപയുടെ 1,600 ഓഹരികള്‍
- സ്റ്റോക്ക് എക്സ്ചേഞ്ച്: എന്‍എസ്ഇ
- സമാഹരിക്കുന്ന തുക: 8.50 കോടി
ടെക്നോപാര്‍ക്ക് പോളിമര്‍
'ടെക്നോപെറ്റ്' എന്ന ബ്രാന്‍ഡിന് കീഴില്‍ വിവിധ പ്ലാസ്റ്റിക്സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടെക്നോപാര്‍ക്ക് പോളിമര്‍ ലിമിറ്റഡ്. 2018-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ശീതളപാനീയങ്ങളുടെ പാക്കിങ്ങിനും കുടിവെള്ള കുപ്പികളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്ന ഘടകങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഗുജറാത്തിലെ രാജ്കോട്ടില്‍ സമ്പൂര്‍ണ യന്ത്രവത്കൃത നിര്‍മാണ ശാലയുണ്ട്.
- ഐപിഒ: നവംബര്‍ 2 മുതല്‍ 7 വരെ
- അപേക്ഷ: 55 രൂപയുടെ 2,000 ഓഹരികള്‍
- സ്റ്റോക്ക് എക്സ്ചേഞ്ച്: ബിഎസ്ഇ
- സമാഹരിക്കുന്ന തുക: 7.47 കോടി
വൈറ്റല്‍ കെംടെക്
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വൈറ്റല്‍ കെംടെക് ലിമിറ്റഡ്. 2013-ലാണ് തുടക്കം. ഫോസ്ഫറസ് അധിഷ്ഠിത കെമിക്കല്‍ ഉത്പന്നങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലെ മൂന്ന് ഇടങ്ങളില്‍ കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ലൈഫ്സയന്‍സസ്, കാര്‍ഷികവിള സംരംക്ഷണം, ഛായം, പശ, ടെക്സ്റ്റൈല്‍സ് മേഖലയിലേക്കാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
- ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ
- അപേക്ഷ: 95-101 രൂപയുടെ 1,200 ഓഹരികള്‍
- സ്റ്റോക്ക് എക്സ്ചേഞ്ച്: എന്‍എസ്ഇ
- സമാഹരിക്കുന്ന തുക: 64.64 കോടി
സുരക്ഷിത നിക്ഷേപമാണോ ?
റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓണ്‍ലൈന്‍ മുഖേന എസ്എംഇ ഐപിഒയില്‍ പങ്കെടുക്കാം. ചുരുങ്ങിയത് 1 ലക്ഷം രൂപയുടെ മൂല്യം വരുന്ന ഓഹരിയുടെ ഗുണിതങ്ങളായാവും ഐപിഒയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതേസമയം പുതിയതും ചെറുകിട കമ്പനികളുമായതിനാല് വിപണിയുമായി ബന്ധപ്പെട്ട റിസ്കുകളും വെല്ലുവിളികളും താരതമ്യേന കൂടുതലായിരിക്കാം.
കൂടാതെ മുഖ്യധാര ഐപിഒയില്‍ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) നേരിട്ടാണ് ഐപിഒ അപേക്ഷകളെ പരിശോധിക്കുന്നത് എങ്കില്‍, എസ്എംഇ ഐപിഒയില്‍ കമ്പനികളുടെ അപേക്ഷ വിലയിരുത്തുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ് എന്നതും ശ്രദ്ധിക്കണം. അതിനാല്‍ ഉയര്‍ന്ന റിസ്ക് എടുക്കാന്‍ ശേഷിയുള്ള നിക്ഷേപകര്‍ക്കാകും എസ്എംഇ ഐപിഒ കൂടുതല്‍ അനുയോജ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications