ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ദൈനംദിന ഇടപാടുകൾ നടത്തുന്നതുവഴി ഒരുപാട് തുക ലാഭിക്കാൻ സാധിക്കുമെന്ന് നമുക്കെല്ലാമറിയാം. അതായത്, പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ, യാത്രചെലവുകൾക്ക്, അങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് റിവാർഡുകളായും ക്യാഷ്ബാക്കായുമൊക്കെ പണം ലാഭിക്കാൻ സാധിക്കും. ഇത്തരത്തിൽ ക്യാഷ്ബാക്കുകൾക്കായി അനവാശ്യ ചെലവുകൾ വരുത്തിവെക്കുന്നവരാണോ നിങ്ങൾ?
നിങ്ങളുടെ ബജറ്റിനുള്ളിൽ ചെലവഴിക്കുമ്പോഴും റിവാർഡ് പോയിന്റുകൾ നേടാൻ സാധിക്കും. അമിതമായി ചെലവഴിക്കാതെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ പരമാവധിയാക്കുന്നതിന് നിങ്ങളുടെ കാർഡ് അച്ചടക്കത്തോടെ ഉപയോഗിക്കേണ്ടതുണ്ട്. അതിനുള്ള ചില വഴികൾ നോക്കാം.

ശരിയായ ക്രെഡിറ്റ് കാർഡ്: വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ നിന്നും നിങ്ങളുടെ ഉപയോഗത്തിനനുസരിച്ച് മികച്ച ക്യാഷ്ബാക്കുകളും മറ്റ് റിവാർഡുകളും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടുതൽ ക്യാഷ്ബാക്ക് നേടാം; ചെയ്യേണ്ടത്...
റിവാർഡുകൾ മനസിലാക്കുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ്, അതിന്റെ റിവാർഡ് പ്രോഗ്രാം നന്നായി മനസിലാക്കാൻ സമയമെടുക്കുക. വ്യത്യസ്‌ത തരത്തിലുള്ള ഇടപാടുകൾക്കുള്ള ചെലവ്, ബോണസ്, ലഭ്യമായ വീണ്ടെടുക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും മനസിലാക്കുക.
ബോണസ് പോയിന്റുകൾ ഉപയോഗപ്പെടുത്തുക: പല ക്രെഡിറ്റ് കാർഡുകളും വ്യത്യാസ്തങ്ങളായ ഇടപാടുകൾക്ക് ബോണസ് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു. സാധ്യമാകുമ്പോഴെല്ലാം അത്തരം മേഖലകളിൽ ഇടപാടുകൾ നടത്തി ബോണസ് പ്രയോജനപ്പെടുത്തുക. ബോണസ് പോയിന്റുകൾക്കായി മാത്രം അമിതമായി ചെലവഴിക്കുകയോ അനാവശ്യമായ വാങ്ങലുകൾ നടത്തുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
മുഴുവൻ ബിൽ തുകയും അടയ്ക്കുക: പലിശ ചാർജുകളും കടബാധ്യതകളും ഒഴിവാക്കുന്നതിന്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് മുഴുവൻ മാസവും അടയ്ക്കുന്നത് ശീലമാക്കുക. ബാലൻസ് എടുക്കുന്നത് പലിശ നിരക്കുകൾ മാത്രമല്ല, റിവാർഡ് പോയിൻ്റുകൾ നേടുന്നതിലൂടെ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുന്നു.
പ്രത്യേക ഡീലുകൾ: സമാനരീതിയിൽ പ്രത്യേക വിഭാഗങ്ങളിലോ നിയുക്ത വ്യാപാരികളിലോ ഉള്ള ചെലവുകൾക്ക് അധിക ക്യാഷ്ബാക്ക് നൽകുന്ന പ്രത്യേക പ്രമോഷനുകൾ ക്രെഡിറ്റ് കാർഡ് കമ്പനികൾ പതിവായി പുറത്തിറക്കുന്നു. ഇലക്ട്രോണിക്സ് അല്ലെങ്കിൽ വീട്ടുപകരണങ്ങൾ പോലുള്ള കാര്യമായ വാങ്ങലുകൾക്കായി തിരഞ്ഞെടുക്കുന്നത് ഗണ്യമായ ക്യാഷ്ബാക്ക് നേടുന്നതിനുള്ള ഒരു മാർഗമായി വർത്തിക്കും, പ്രത്യേകിച്ച് പ്രത്യേക ഓഫറുകളോ കിഴിവുകളോ നൽകുന്നതും പ്രയോജനപ്പെടുത്താം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications