പണം ചെലവഴിച്ചുകൊണ്ട് പണം ലാഭിക്കാനും നേടാനുമുള്ള ഏറ്റവും എളുപ്പവഴിയാണ് ക്രെഡിറ്റ് കാർഡുകളെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരിക്കില്ല. ഒരു നിശ്ചിത തുക ചെലവഴിക്കുമ്പോൾ അല്ലെങ്കിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റിവാർഡ് സംവിധാനമാണ് ക്യാഷ്ബാക്കുകൾ. അത് തന്നെയും രണ്ട് തരത്തിലായിരിക്കും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഒന്നെങ്കിൽ ക്യാഷായി തന്നെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യപ്പെടുന്നു. രണ്ടാമത്തേത് ചെലവാക്കുമ്പോൾ കിഴിവായും ലഭിക്കുന്നു. നിരവധിയാളുകളാണ് ക്രെഡിറ്റ് കാർഡിന്റെ ഈ സൗകര്യം ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നത്. അതുവഴി വലിയൊരു തുക ലാഭിക്കാനും അവർക്ക് സാധിക്കുന്നു. ക്യാഷ്ബാക്ക് റിവാർഡുകൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിന് തന്ത്രപരമായ സമീപനം ആവശ്യമാണ്. നിങ്ങൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ കൂടുതൽ ക്യാഷ്ബാക്ക് നേടാൻ സാധിക്കും. അതിനുള്ള ചില വഴികളാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക: മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയൊരുന്നും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഇതിൽ നിന്നും നിങ്ങളുടെ ജീവിതശൈലിക്കും ചെലവാക്കൽ സ്വഭാവത്തോടും ചേർന്നുനിൽക്കുന്ന ശരിയായ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതിലൂടെ കൂടുതൽ ക്യാഷ്ബാക്ക് നേടാം. എന്താവശ്യത്തിന് എങ്ങനെയാണ് നിങ്ങൾ കൂടുതൽ പണം ചെലവഴിക്കുന്നത് എന്നനുസരിച്ചായിരിക്കണം ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ.

ദൈനംദിന ചെലവുകൾ: നേരത്തെ സൂചിപ്പിച്ചതുപോലെ ക്രെഡിറ്റ് കാർഡുകളിൽ പലതും ചില പ്രത്യേക ഇടപാടുകൾക്ക് കൂടുതൽ റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഉദ്ദാഹരണത്തിന് സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ, ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ, മാളുകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ. ഇത്തരത്തിൽ നിങ്ങൾ കൂടുതലായി പണം ചെലവഴിക്കുന്നടുത്തുനിന്ന് കൂടുതൽ ക്യാഷ്ബാക്ക് ലഭിക്കുന്ന കാർഡ് തിരഞ്ഞെടുക്കുക.
10000 രൂപയുടെ എസ്ഐപി നൽകിയത് 19 ലക്ഷം; നേട്ടം മാത്രം നൽകിയ 10 മ്യൂച്വൽ ഫണ്ടുകൾ, കൂടെ കൂട്ടുന്നോ?
റൊട്ടേഷണൽ ക്യാഷ്ബാക്ക്: ചില ക്രെഡിറ്റ് കാർഡുകൾ, സാധാരണയായി ഓരോ പാദത്തിലും വ്യത്യാസ്ത മേഖലകളിൽ ക്യാഷ്ബാക്ക് പ്രഖ്യാപിക്കുന്നു. ഒരു പാദത്തിൽ സാധനങ്ങൾ വാങ്ങുന്നതിനാണെങ്കിൽ അടുത്തതിൽ യാത്ര ചെലവുകൾക്കായിരിക്കും. ഇത് കൃത്യമായി മനസിലാക്കി അതിനനുസരിച്ച് നിങ്ങളുടെ ചെലവുകളും ആസൂത്രണം ചെയ്യുന്നത് ക്യാഷ്ബാക്കും ഒപ്പം തന്നെ സാമ്പത്തിക ലാഭവുമുണ്ടാക്കുന്നു.
പ്രത്യേക ഡീലുകൾ: സമാനരീതിയിൽ പ്രത്യേക വിഭാഗങ്ങളിലോ നിയുക്ത വ്യാപാരികളിലോ ഉള്ള ചെലവുകൾക്ക് അധിക ക്യാഷ്ബാക്ക് നൽകുന്ന പ്രത്യേക പ്രമോഷനുകൾ ക്രെഡിറ്റ് കാർഡ് കമ്പനികൾ പതിവായി പുറത്തിറക്കുന്നു. ഇലക്ട്രോണിക്സ് അല്ലെങ്കിൽ വീട്ടുപകരണങ്ങൾ പോലുള്ള കാര്യമായ വാങ്ങലുകൾക്കായി തിരഞ്ഞെടുക്കുന്നത് ഗണ്യമായ ക്യാഷ്ബാക്ക് നേടുന്നതിനുള്ള ഒരു മാർഗമായി വർത്തിക്കും, പ്രത്യേകിച്ച് പ്രത്യേക ഓഫറുകളോ കിഴിവുകളോ നൽകുന്നതും പ്രയോജനപ്പെടുത്താം.
ഒന്നിലധികം ഓഫറുകൾ: ക്യാഷ്ബാക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനായി വിദഗ്ദരായ ഉപയോക്താക്കൾ വൈവിധ്യമാർന്ന ഓഫറുകളും റിവാർഡ് പ്രോഗ്രാമുകളും ഇടയ്ക്കിടെ സംയോജിപ്പിക്കുന്നു. റിവാർഡുകൾ നേടുന്നതിനുള്ള സമഗ്രമായ സമീപനത്തിനായി ക്രെഡിറ്റ് കാർഡ് റിവാർഡുകൾക്കൊപ്പം ക്യാഷ്ബാക്ക് പോർട്ടലുകളോ ആപ്പുകളോ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
