നിങ്ങൾ ചെറുപ്പമോ പ്രായമുള്ളവരോ ആണെങ്കിലും നിങ്ങളുടെ ചെലവുകൾ നടത്താൻ സ്ഥിരമായ വരുമാനം ആവശ്യമാണ്. ജോലിയുള്ളവർക്ക് അതിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു. എന്നാൽ സ്ഥിരവരുമാനത്തിനായി മുതിർന്ന പൗരന്മാർ അവരുടെ പെൻഷൻ തുകയേയോ നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തെയോ ആശ്രയിക്കുന്നു. ഒരു വ്യക്തിക്ക് അയാളുടെ ചെറിയ പ്രായത്തിലോ വാർദ്ധക്യത്തിലോ നിക്ഷേപിക്കാനും അവയിൽ നിന്ന് സ്ഥിരമായ വരുമാനം നേടാനും കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അത്തരത്തിലുള്ള 7 പദ്ധതികളെ കുറിച്ച് നമുക്ക് നോക്കാം.
1) ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്.ഡി)
ബാങ്കുകളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത കാലയളവുകളും നിക്ഷേപതുകയുമുള്ള എഫ്.ഡി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ നിക്ഷേപകർ ഒറ്റത്തവണ നിക്ഷേപം നടത്തുകയും കാലാവധി പൂർത്തിയാകുമ്പോൾ പലിശ ഉൾപ്പെടെ വരുമാനം നേടുകയും ചെയ്യുന്നു. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 5 വർഷം വരെയുള്ള എഫ്.ഡി നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യമുണ്ട്.

2) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്)
ഈ പോസ്റ്റ് ഓഫീസ് പദ്ധതിക്ക് കീഴിൽ സിംഗിളായും ജോയിന്റായും അക്കൗണ്ട് തുറക്കാൻ സാധിക്കും. പദ്ധതിയിലെ പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്. പദ്ധതി 8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് ത്രൈമാസികമായി നിങ്ങൾക്ക് ലഭിക്കും. അക്കൗണ്ടിന്റെ ലോക്ക്-ഇൻ കാലയളവ് അഞ്ച് വർഷം വരെയാണ്. എന്നാൽ, കാലാവധി പൂർത്തിയായാൽ 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരം നികുതി ആനുകൂല്യങ്ങളുണ്ട്.
3) പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം അക്കൗണ്ട് (എം.ഐ.എസ്)
പദ്ധതിക്ക് കീഴിൽ സിംഗിളായും ജോയിന്റായും അക്കൗണ്ട് തുറക്കാൻ സാധിക്കും. പദ്ധതിയിലെ പരമാവധി നിക്ഷേപം സിംഗിൾ അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടാണെങ്കിൽ 15 ലക്ഷം രൂപയുമാണ്. പദ്ധതി 7.4 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതിയിലൂടെ ഒരാൾക്ക് സിംഗിൾ അക്കൗണ്ടിൽ നിന്ന് 5 വർഷത്തേക്ക് പ്രതിമാസം പരമാവധി 5,550 രൂപ വരെ പെൻഷൻ തുകയായി ലഭിക്കും. ജോയിന്റ് അക്കൗണ്ടിലെ പരമാവധി പെൻഷൻ തുക 5 വർഷത്തേക്ക് പ്രതിമാസം 9,250 രൂപയാണ്.
4) സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ (എസ്.ഡബ്ല്യൂ.പി)
ഒരു മൂച്വൽ ഫണ്ട് എസ്.ഡബ്ല്യൂ.പി പദ്ധതിയിൽ നിങ്ങൾ ഒറ്റത്തവണ നിക്ഷേപം നടത്തുകയും പ്രതിമാസം വരുമാനം നേടുകയും ചെയ്യുന്നു. നിങ്ങൾ ഒരു എസ്.ഡബ്ല്യൂ.പി പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, മൂച്വൽ ഫണ്ട് ഹൗസ് നിങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച പ്രതിമാസ വരുമാനം നൽകുന്നതിന് എല്ലാ മാസവും നിങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) യൂണിറ്റുകൾ വിൽക്കുന്നു. നിങ്ങളുടെ പിൻവലിക്കൽ നിരക്ക് നിങ്ങളുടെ റിട്ടേൺ നിരക്കിനേക്കാൾ കുറവാണെങ്കിൽ, വർഷങ്ങളോളം നിങ്ങൾക്ക് പ്രതിമാസ വരുമാനം ലഭിക്കും.
5) അടൽ പെൻഷൻ യോജന (എ.പി.വൈ)
എ.പി.വൈ പ്രകാരം, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസ് മുതൽ 1,000 രൂപ, 2,000 രൂപ, 3000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെ ഗവണ്മെന്റ് പ്രതിമാസ പെൻഷൻ നൽകുന്നു. നിക്ഷേപകരുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ ലഭിക്കുക. 18 മുതൽ 40 വയസ് വരെയുള്ളവർക്കാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. മാത്രമല്ല, പോസ്റ്റ് ഓഫീസിലോ സേവിംഗ്സ് ബാങ്കിലോ അക്കൗണ്ട് ഉണ്ടായിരിക്കണം.
മൾട്ടിബാഗർ പൊതുമേഖലാ ഓഹരി വാങ്ങാം, ടാർഗെറ്റ് വില നിശ്ചയിച്ച് ബ്രോക്കറേജ്, നോക്കുന്നോ..?
6) ആന്വിറ്റി പ്ലാൻസ്
പ്രതിമാസ വരുമാനം നേടുന്നതിനുള്ള ഒരു ജനപ്രിയ പദ്ധതിയാണ് ആന്വിറ്റി പ്ലാനുകൾ. ഒരു ആന്വിറ്റി പ്ലാനിൽ ഒരു വ്യക്തി ഒറ്റത്തവണ നിക്ഷേപം നടത്തുകയും പ്രതിമാസമായി പെൻഷൻ നേടുകയും ചെയ്യുന്നു. ആന്വിറ്റി പ്ലാനുകൾക്ക് കീഴിൽ രണ്ട് ഓപ്ഷനുകളുണ്ട്. ഇമ്മീഡിയേറ്റ് ആന്വിറ്റിയും ഡിഫെർഡ് ആന്വിറ്റിയും. നിക്ഷേപകൻ ഇമ്മീഡിയേറ്റ് ആന്വിറ്റി പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അയാൾക്ക് പെട്ടന്ന് തന്നെ പ്രതിമാസ വരുമാനം ലഭിച്ചു തുടങ്ങും. എന്നാൽ ഡിഫെർഡ് ആന്വിറ്റി പ്ലാൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഒരു നിശ്ചിത കാലയളവിന് ശേഷമായിരിക്കും അയാൾക്ക് വരുമാനം ലഭിച്ചു തുടങ്ങുന്നത്.
7) ഇൻകം ഡിസ്ട്രിബ്യൂഷൻ കം ക്യാപിറ്റൽ വിത്‌ഡ്രോവൽ (ഐ.ഡി.സി.ഡബ്ല്യൂ)
ഒരു നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ, ഐ.ഡി.സി.ഡബ്ല്യൂ പദ്ധതിയിൽ നിന്ന് സ്ഥിരമായ പ്രതിമാസം ലഭിക്കും. ഒരു ഐ.ഡി.സി.ഡബ്ല്യൂ പദ്ധതിയിൽ ഒരാൾക്ക് ലഭിക്കുന്ന തുക എൻ.എ.വി വിലയെയും സ്കീമിലെ നിക്ഷേപകന്റെ കാലയളവിനെയും ആശ്രയിച്ചാണ്. ഐ.ഡി.സി.ഡബ്ല്യൂ പേയ്‌മെന്റുകൾ വരുമാനവും മൂലധന പിൻവലിക്കലുകളും ഉൾപ്പെട്ടതാണ്. ഇത് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ സ്ഥിരമായ വരുമാനം ലഭിക്കാൻ സഹായിക്കുന്നു.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications