ബജറ്റിനോട് അനുബന്ധിച്ച് വിപണിയില്‍ കുതിപ്പുണ്ടായെങ്കിലും അവസാന രണ്ട് വ്യാപാര ദിനങ്ങളില്‍ തിരുത്തല്‍ നേരിടുന്നതിനും സാക്ഷ്യം വഹിച്ചു. ബജറ്റിനെ പോസീറ്റാവായിട്ടാണ് ഉള്‍ക്കൊണ്ടതെങ്കിലും ആവേശം നിലനിര്‍ത്താന്‍ സാധിച്ചില്ല. ദുര്‍ബല ആഗോള സൂചനകളും ലാഭമെടുപ്പുമാണ് ആഭ്യന്തര വിപണികളെ തളര്‍ത്തിയത്. കൂടാതെ വിദേശ നിക്ഷേപകര്‍ സജീവമാകാത്തതും തിരിച്ചടിയാണ്. ഇതിനിടെ ചില ഓഹരികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലാവരത്തിന് സമീപത്തേക്ക് എത്തിയിട്ടുണ്ട്. അത്തരത്തിലുള്ള 10 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം അടിസ്ഥാനപരമായി മികച്ച ഓഹരികളാണ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതില്‍ ഏതൊക്കെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് പരിശോധിക്കുകയാണിവിടെ.
താഴ്ന്ന നിലവാരത്തില്‍
ഓഹരികളുടെ നിലവിലെ ക്ലോസിങ് വിലയും ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് 52 ആഴ്ചയിലെ താഴ്ന്ന നിലവാരവുമാണ്.
>> എച്ച്ഡിഎഫ്സി- 2,503 (2,394)
>> കോള്‍ഗേറ്റ് പാമോലീവ്- 1,455 (1,375)
>> ഐജിഎല്‍-396 (386)
>> എംആര്‍എഫ്- 70,000 (68,700)
>> ഐസിഐസിഐ ലൊംബാര്‍ഡ്- 1,364 (1,305)
>> മഹാനഗര്‍ ഗ്യാസ്- 842 (793)
>>എല്‍ & ടി ഫിനാന്‍സ്- 75 (70)
>> എച്ച്ഡിഎഫ്സി ലൈഫ്- 624 (615)
>> കന്‍സായ് നെറോലാക്- 541 (521)
വിലക്കുറവ് പരിഗണിക്കണോ ?
മുകളില്‍ സൂചിപ്പിച്ചവയെല്ലാം അടിസ്ഥാനപരമായി മികച്ച ഓഹരികളാണ്. എന്നാല്‍ ഓരോ ഓഹരിയും നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്തമാണ്. ആഭ്യന്തര വിപണിയിലെ ഏറ്റവും മികച്ച ബ്ലൂചിപ് ഓഹരികളിലൊന്നായ എച്ച്ഡിഎഫ്സിയില് വിദേശ നിക്ഷേപകരുടെ പ്രാതിനിധ്യം ഉയര്‍ന്ന അളവിലാണ്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധന ആസന്നമായതിനാലും ട്രഷറി ബോണ്ടുകളിലെ ആദായം വര്‍ധിച്ചതിനാലും വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നിന്നും പിന്മാറുന്നുണ്ട്. ഇത്തരത്തിലുളള വിദേശ നിക്ഷേപകരുടെ വില്‍പ്പന എച്ച്ഡിഎഫ്സി സ്റ്റോക്കിനെ അലട്ടുന്നുണ്ട്. അതേസമയം കോള്‍ഗേറ്റ് പാമോലീവിനെ പ്രതികൂലമായി ബാധിക്കുന്നത് അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റമാണ്. ഇത് ഉത്പാദന ചെലവ് വര്‍ധിപ്പിക്കുന്നു. കൂടാതെ വിപണിയില്‍ നേരിടുന്ന കടുത്ത മത്സരവും മറ്റൊരു ആശങ്കയാണ്.
എച്ച്ഡിഎഫ്സി ലൈഫ്, എല്‍&ടി
ഇന്‍ഷുറന്‍സ് വിപണിയിലെ കടുത്ത മത്സരമാണ് എച്ച്ഡിഎഫ്സി ലൈഫിനെ അലട്ടുന്ന വിഷയം. അതേസമയം, എല്‍ & ടി ഫിനാന്‍സ് ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ച വച്ചത്. എ്ന്നാലും കിട്ടാക്കടത്തിന്റെ തോത് ഉയരുന്നതാണ് ആശങ്ക. നിലവില്‍ ആസ്തികളിലെ 5.91 ശതമാനമാണ് കിട്ടാക്കടം. കന്‍സായ് നേറെലോക്കിനേ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റമാണ്. മഹാനഗര്‍ ഗ്യാസും അടുത്തിടെയായി തിരുത്തല്‍ നേരിടുകയാണ്. പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാന്‍ വിഷയങ്ങളില്ല.
ഐജിഎല്‍, എംആര്‍എഫ്
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാതക വിതരണ കമ്പനിയായ ഐജിഎല്ലിന് തിരിച്ചടിയായിരിക്കുന്നത് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളാണ്. ഭക്ഷ്യവിതരണ, കൊറിയര്‍ കമ്പനികള്‍ പുതിയതായി വാഹനങ്ങള്‍ വാങ്ങുന്നത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവ ആയരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഐജിഎല്ലിന് തിരിച്ചടിയായത്. അടുത്ത 3 മാസത്തിനകം ഇവരുടെ ആകെ ഇകുചക്ര വാഹനങ്ങളില്‍ 10 ശതമാനവും വലിയ വാഹനങ്ങളില്‍ 5 ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കണം എന്നാണ് നിര്‍ദേശം. ഇത് സിഎന്‍ജി വിതരണക്കാരായ ഐജിഎല്ലിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, എംആര്‍എഫിനെ ബാധിച്ചിരിക്കുന്നത് വരുമാനത്തിലെ വളര്‍ച്ച നിലനിര്‍ത്താനാകാത്തതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
