ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. ഇതിനെ 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും ഭാവി സാധ്യതകളുമൊക്കെ നോക്കി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുക എന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് രാകേഷ് ജുന്‍ജുന്‍വാല, ഡോളി ഖന്ന, ആശിഷ് കഛോലിയ, അനില്‍ കുമാര്‍ ഗോയല്‍, മുകുല്‍ അഗ്രവാള്‍ തുടങ്ങിയവര്‍. ഏപ്രില്‍- ജൂണ്‍ മാസക്കാലയളവില്‍ പ്രധാന സൂചികയായ നിഫ്റ്റി 9 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. ഇത്തരം ചാഞ്ചാട്ട വിപണിയില്‍ മിക്കവരും തിരുത്തല്‍ നേരിട്ട ഓഹരികളില്‍ പുതിയ നിക്ഷേപം നടത്തിയപ്പോള്‍ കൈവശമുള്ള ചില ഓഹരികളില്‍ നിന്നും ഭാഗികമായി ലാഭമെടുക്കുകയും ചെയ്തു.
ജൂണ്‍ പാദത്തില്‍ പ്രമുഖ നിക്ഷേപരുടെ പോര്‍ട്ട്ഫോളിയോയില്‍ മാറ്റം വരുത്തിയ ഓഹരികളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ജുന്‍ജുന്‍വാല
ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ ഓഹരി നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാല ഒന്നാം പാദത്തില്‍ പുതിയതായി വാങ്ങിയത് ട്രാക്ടര്‍ നിര്‍മാതാക്കളായ എസ്കോര്‍ട്ട്സ് കുബോട്ടയുടെ ഓഹരികളാണ്. എസ്കോര്‍ട്ട്സ് കുബോട്ടയില്‍ 1.40 ശതമാനം ഓഹരി വിഹിതമാണ് അദ്ദേഹം സ്വന്തമാക്കിയത്. അതേസമയം എന്‍സിസി ലിമിറ്റഡ് (-0.22 %), ഡിബി റിയാല്‍റ്റി (-0.13 %), ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് (-0.12 %), ഇന്ത്യാബുള്‍സ് ഹൗസിങ്, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ ഓഹരികളിലെ വിഹിതം ഭാഗികമായും കുറച്ചു.
ഡോളി ഖന്ന
അത്രയധികം അറിയപ്പെടാത്തതും എന്നാല്‍ മികച്ച നേട്ടം സമ്മാനിക്കാന്‍ ശേഷിയുള്ളതുമായ സ്മോള്‍ കാപ് ഓഹരികള്‍ 'തപ്പിയെടുക്കുന്നതില്‍' അഗ്രഗണ്യയാണ് ഡോളി ഖന്ന. ജൂണ്‍ പാദത്തില്‍ ചെന്നൈ പെട്രോളിയം കോര്പറേഷന് (3.27 %), മോണ്ടെ കാര്‍ലോ ഫാഷന്‍സ് (1.78 %), സുവാരി ഇന്‍ഡസ്ട്രീസ് (1.17 %) തുടങ്ങിയ ഓഹരികളില്‍ ഡോളി ഖന്ന പുതിയതായി നിക്ഷേപം നടത്തി.
അതേസമയം രമ ഫോസ്ഫേറ്റ്സ് (-0.33 %), കെസിപി ലിമിറ്റഡ് (-0.31 %), ഗോവ കാര്‍ബണ്‍സ് (-0.30 %) തുടങ്ങിയ ഓഹരികള്‍ ഭാഗികമായും വിറ്റൊഴിഞ്ഞു.
അനില്‍ ഗോയല്‍
മൈക്രോ/ സ്മോള്‍ കാപ് കമ്പനികളുടെ ഓഹരിയെ ഇഷ്ടപ്പെടുന്ന പ്രമുഖ നിക്ഷേപകനാണ് അനില്‍ കുമാര്‍ ഗോയല്‍. ജൂണ്‍ പാദത്തില്‍ ഇന്‍ഡിസില്‍ ഹൈഡ്രോ പവര്‍ & മാംഗനീസില് 0.20 ശതമാനം ഓഹരി വിഹിതം വര്‍ധിപ്പിച്ച് 2.50 ശതമാനത്തിലേക്ക് ഉയര്‍ത്തി. അതേസമയം സാലസര്‍ ടെക്നോ എന്‍ജിനീയറിങ് (-0.35 %), സാംടെക്സ് ഫാഷന്‍സ് (-0.34 %) തുടങ്ങിയ ഓഹരികളില്‍ നിന്നും ഭാഗികമായും ഗോയല്‍ പിന്മാറിയിട്ടുണ്ട്.
ആശിഷ് കഛോലിയ
മള്‍ട്ടിബാഗറുകള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ 'വലിയ തിമിഗലം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആശിഷ് കഛോലിയ. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അദ്ദേഹം മൂന്ന് കമ്പനികളുടെ ഓഹരികളാണ് പുതിയതായി വാങ്ങിയത്. ഇന്ഫ്ലേം അപ്ലയന്‍സസില്‍ 4.21 ശതമാനവും റിപ്രോ ഇന്ത്യയില്‍ 3.60 ശതമാനവും ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിയില്‍ 1.05 ശതമാനം വീതവുമാണ് കഛോലിയ പുതിയ നിക്ഷേപം നടത്തിയത്.
അതേസമയം മോള്‍ഡ്-ടെക് പാക്കേജിങ് (-1.20 %), വിഷ്ണു കെമിക്കല്‍സ് (-0.81 %), മാസ്റ്റെക് (-0.17 %) തുടങ്ങിയ ഓഹരികളില്‍ നിന്നും ഭാഗികമായും പിന്മാറി.
മുകുല്‍ അഗര്‍വാള്‍
ഇന്ത്യന്‍ ഓഹരി വിപണിയിലെ സമീപകാല താരോദയമാണ് മുകുല്‍ മഹാവീര്‍ അഗ്രവാള്‍. വിപണി ഏറെ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഏപ്രില്‍- ജൂണ്‍ കാലയളവില്‍ അദ്ദേഹം മൂന്ന് ഓഹരികളിലാണ് ആദ്യമായി നിക്ഷേപം നടത്തിയത്. എഥോസ് (4.00 %), പിക്സ് ട്രാന്സ്മിഷന്സ് (2.70 %), ജഗ്സോന്‍പാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (1.80 %) എന്നീ സ്മോള്‍ കാപ് ഓഹരികളിലാണ് പുതിയ നിക്ഷേപം അഗ്രവാള്‍ നടത്തിയത്.
അതേസമയം ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്സ് (-0.41 %), ഓണ്‍മൊബൈല്‍ ഗ്ലോബല്‍ (-0.38 %), സഹ്യാദ്രി ഇന്‍ഡസ്ട്രീസ് (-0.32 %) തുടങ്ങിയ ഓഹരികളില്‍ നിന്നും ഒന്നാം പാദത്തിനിടെ അഗര്‍വാള്‍ ഭാഗികമായും പിന്മാറി.
എങ്ങനെ മനസിലാക്കാം ?
മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരസ്യപ്പെടുത്തണം. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications