പണം പിൻവലിക്കാൻ നിങ്ങളെല്ലാവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എടിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ പുതിയ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിഡ്രോവൽ മെഷീനുമായി (എഡിഡബ്ല്യുഎം) രംഗത്തെത്തിയിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിൽ നിന്ന് നിങ്ങൾ പണം പിൻവലിക്കുന്നത് പോലെ തന്നെയാണ് എഡിഡബ്ല്യുഎമ്മിൽ നിന്നുള്ള പണം പിൻവലിക്കലും. പണം പിൻവലിക്കുന്നതിനായി കാർഡ് മെഷീനിലേക്ക് സ്വൈപ്പുചെയ്‌ത് പിൻ നൽകുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതുവഴി അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു.
എസ്ബിഐ എഡിഡബ്ല്യുഎം
ട്വീറ്റിനൊപ്പം, എഡിഡബ്ല്യുഎമ്മിനെക്കുറിച്ച് വിശദീകരിക്കുന്ന 22 സെക്കൻഡ് ചെറിയ വീഡിയോ ക്ലിപ്പ് എസ്‌ബിഐ പങ്കിട്ടു. പണം നിക്ഷേപിക്കാൻ നാമെല്ലാവരും ഈ യന്ത്രം ഉപയോഗിക്കാറുണ്ടെങ്കിലും ഈ മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാനും കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് ബ്രാഞ്ചോ എടിഎമ്മോ പോലും സന്ദർശിക്കാതെ എസ്‌ബിഐ ക്യാഷ് ഡെപ്പോസിറ്റും പിൻവലിക്കൽ സേവനവും എഡിഡബ്ല്യുഎം വാഗ്ദാനം ചെയ്യുന്നു.
എഡിഡബ്ല്യുഎമ്മുകൾ
അതുകൊണ്ട് തന്നെ നിങ്ങൾ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി വലിയ ക്യൂവിൽ നിൽക്കേണ്ട കാര്യമില്ല. എസ്‌ബിഐയുടെ എഡിഡബ്ല്യുഎമ്മും പണം പിൻവലിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാം. 13,000 ലധികം എഡിഡബ്ല്യുഎമ്മുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്‌ബിഐ വ്യക്തമാക്കി.
എസ്‌ബിഐ എഡിഡബ്ല്യുഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?
- നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും എസ്‌ബിഐ എഡിഡബ്ല്യുഎമ്മിൽ പോകുക
- നിങ്ങളുടെ ഡെബിറ്റ് കാർഡ് ADWMൽ സ്വൈപ്പ് ചെയ്യുക. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ബാങ്കിംഗ് തിരഞ്ഞെടുക്കുക.
- ഭാഷ തിരഞ്ഞെടുത്ത് അടുത്ത ബട്ടൺ അമർത്തുക.
- നിങ്ങളുടെ എടിഎം പിൻ നമ്പർ നൽകുക.
- ഓപ്ഷനുകളിൽ നിന്ന് ക്യാഷ് പിൻവലിക്കൽ തിരഞ്ഞെടുത്ത് ക്ലിക്കുചെയ്യുക.
- പിൻവലിക്കേണ്ട തുക ടൈപ്പുചെയ്യുക.
- എസ്‌ബിഐയുടെ ഓട്ടോമേറ്റഡ് ഡെപ്പോസിറ്റിന്റെയും പിൻവലിക്കൽ മെഷീന്റെയും ഷട്ടർ തുറക്കും. തുടർന്ന് നിങ്ങൾക്ക് പണം ശേഖരിക്കാൻ കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
