ഒരു സമയത്ത് പുതുതലമുറ ബാങ്കിംഗ് സ്ഥാപനമെന്ന വിശേഷണവുമായി അതിവേഗ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. പൊതുമേഖലാ ബാങ്കുകള്‍ കിട്ടാക്കട പ്രതിസന്ധിയില്‍ കുരുങ്ങിയതോടെ വളര്‍ച്ചയുടെ ഗതിവേഗം ഇരട്ടിയായി. തുടര്‍ന്ന് 2018-ല്‍ സര്‍വകാല റെക്കോഡ് നിലവാരമായ 393 രൂപയിലേക്ക് വരെ ഈ ബാങ്ക് ഓഹരി ഉയര്‍ന്നു. ആ ഘട്ടത്തില്‍ ബാങ്കിന്റെ വിപണി മൂല്യം 90,000 കോടിയും കവിഞ്ഞു.
കഥയും വിശേഷങ്ങളുമൊക്കെ ഇങ്ങനെ മനോഹരമായി മുന്നോട്ട് പോകവെയാണ് 2020-ഓടെ ആന്റി ക്ലൈമാക്സ് സംഭവിക്കുന്നത്. സ്ഥാപനത്തിന്റെ മേധാവികള്‍ തന്നെ വായ്പാ തട്ടിപ്പിന് കുട ചൂടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നു. അവിടെ തുടങ്ങിയതായിരുന്നു യെസ് ബാങ്ക് ഓഹരിയുടെ ദുര്യോഗം. പിന്നീട് ബാങ്ക് ഓഹരിയുടെ വില മൂന്നക്കത്തില്‍ നിന്നും ഒറ്റയക്കത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് 15 രൂപ നിലവാരത്തിലാണ് യെസ് ബാങ്ക് (BSE: 532648, NSE : YESBANK) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
ആരംഭകാലത്ത് മിന്നുന്ന പ്രകടനം പുറത്തെടുത്തതിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ യെസ് ബാങ്ക് ഓഹരിക്ക് സാധിച്ചിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ ബാങ്ക് മേധാവിയായിരുന്ന റാണ കപൂര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നതും ബാങ്ക് പ്രതിസന്ധിയുടെ പടുകുഴിലേക്ക് വീണതും. തകര്‍ച്ചയുടെ വക്കിലെത്തിയ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വരൂപിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു.
എന്നാല്‍ സമീപകാലത്തായി താരതമ്യേന മികച്ച പാദഫലങ്ങളാണ് യെസ് ബാങ്ക് പുറത്തുവിടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാര്‍ശകളാണ് ചുവടെ ചേര്‍ക്കുന്നത്.
കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്
യെസ് ബാങ്ക് ഓഹരിയില്‍ ഒഴിവാക്കണമെന്ന നിര്‍ദേശമായ 'സെല്‍ റേറ്റിങ്' നിലനിര്‍ത്തി. സമീപ കാലയളവിലേക്ക് 14 രൂപയാണ് ബാങ്ക് ഓഹരിക്ക് ഈ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം ശുപാര്‍ശ ചെയ്തത്. ഓഹരിയില്‍ നിക്ഷേപിക്കാനുള്ള മികച്ച സമയത്തിനായി കാത്തിരിക്കുന്നു. നിലവില്‍ വാല്യൂവേഷന്‍ ആകര്‍ഷകമല്ലെന്നും കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടി. അതേസമയം യെസ് ബാങ്കില്‍ ഇപ്പോള്‍ സംഭവിക്കുന്ന പുരോഗതി പ്രതീക്ഷയുളവാക്കുന്നതാണെന്നും ഇത്രയും വേഗം തിരിച്ചുവരവിനുള്ള ലക്ഷണം കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ജെഎം ഫിനാന്‍ഷ്യല്‍
സെപ്റ്റംബര്‍ പാദഫലത്തെ മികച്ചതെന്നാണ് വിശേഷിപ്പിച്ചത്. യെസ് ബാങ്ക് ശരിയായ പാതയിലൂടെയാണ് മുന്നേറുന്നതെന്നും ജെഎം ഫിനാന്‍ഷ്യലിന്റെ റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നു. അതേസമയം നിലവിലെ വാല്യൂവേഷന്‍ ഓഹരിയുടെ വില പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനാല്‍ നിലനിര്‍ത്താമെന്ന 'ഹോള്‍ഡ്' റേറ്റിങ്ങാണ് യെസ് ബാങ്ക് ഓഹരിക്ക് ശുപാര്‍ശ ചെയ്തത്. അതുപോലെ യെസ് ബാങ്ക് ഓഹരിയുടെ സമീപകാല ലക്ഷ്യവിലയായി 16 രൂപയും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
ഐസിഐസിഐ സെക്യൂരിറ്റീസ്
വരുമാനത്തില്‍ യെസ് ബാങ്കിന് പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ സാധിക്കാതിരുന്നത് വായ്പ ചെലവ് അപ്രതീക്ഷിതമായി വര്‍ധിച്ചതിനാലാണ്. പ്രൊവിഷനിങ്ങിനുള്ള നീക്കിയിരുപ്പും പ്രതിബന്ധമായി. എന്നിരുന്നാലും മുഖ്യ പ്രവര്‍ത്തന മേഖലയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. നിഷ്ക്രിയ ആസ്തികളുടെ പുനര്‍വിന്യാസത്തിനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലെ വേഗതക്കുറവാണ് റിസ്ക് ഘടകം. എന്നിരുന്നാലും നിലനിര്‍ത്താമെന്ന 'ഹോള്‍ഡ്' റേറ്റിങ്ങാണ് യെസ് ബാങ്ക് ഓഹരിക്ക് ശുപാര്‍ശ ചെയ്തത്. സമീപകാല ലക്ഷ്യവിലയായി 15.70 രൂപയും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
