ആകാംക്ഷയോടെ കാത്തിരുന്ന പൊതുബജറ്റും കഴിഞ്ഞതോടെ വിപണി വീണ്ടും നിര്‍ണയാക വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ആഗോള സൂചനകള്‍ ദുര്‍ബലമായി തുടരുന്നതും വിദേശ നിക്ഷേപകരുടെ വില്‍പ്പന ശമിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മികച്ച മൂന്നാം പാദഫലങ്ങളും വളര്‍ച്ച സാധ്യതകളും നിലനില്‍ക്കുന്ന തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലവും തുടര്‍ന്നും മികച്ച പ്രകടനം പ്രതീക്ഷിക്കപ്പെടുന്ന ലാര്‍ജ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗെയില്‍
പൊതുമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന- വിതരണ കമ്പനിയാണ് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ 1984-ലാണ് തുടക്കം. പ്രകൃതി വാതക പര്യവേക്ഷണം, ഉത്പാദനം, വിതരണം, ദ്രവീകൃത പെട്രോളിയം, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് പദ്ധതി, വൈദ്യുതി ഉത്പാദനം തുടങ്ങിയ മേഖലകളില്‍ വിവിധ സേവനങ്ങളൊരുക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ആറാം സ്ഥാനത്ത് നില്ക്കുന്ന കമ്പനിക്ക്, 2013-ല്‍ മഹാരത്ന പദവി ലഭിച്ചു.
അനുകൂല ഘടകങ്ങള്‍
പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ ഉപയോഗവും ഭാവിയിലെ സാധ്യതകളും കണക്കിലെടുത്ത് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ഇടങ്ങളില്‍ പ്ലാന്റ് ആരംഭിക്കുവാന്‍ സ്ഥലം കണ്ടെത്തി. ഇതിനു മുന്നോടിയായി ഇലക്ട്രോലൈസര്‍ പ്ലാന്റിനു വേണ്ടിയുള്ള ടെന്‍ഡറും ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ 10 മെഗാവാട്ട് ഉത്പാദനശേഷിയാണ് പൂര്‍ത്തിയാക്കുന്നത്. അടുത്തിടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 81 സിഎന്‍ജി സ്റ്റേഷനുകള്‍ ആരംഭിച്ചു.
സര്‍പ്രൈസ്
ആറ് മാസത്തെ പ്രകൃതി വാതകത്തിന്റെ രാജ്യാന്തര വിലയുടെ അടിസ്ഥാനത്തിലാണ് വര്‍ഷം രണ്ടു തവണ ആഭ്യന്തര വിപണിയിലെ വാതക വിലയും നിശ്ചയിക്കപ്പെടുന്നത്. ഇനി വരുന്ന ഏപ്രിലില്‍ ചേരുന്ന വില നിര്‍ണയ സമിതിയില്‍ പ്രകൃതി വാതകത്തിന്റെ വില 60 ശതമാനം വരെ വര്ധപ്പിക്കാമെന്നാണ് കണക്കുക്കൂട്ടുന്നത്. അങ്ങനെയെങ്കില്‍ ആ്ഭ്യന്തര വിപണിയില്‍ വര്‍ധിക്കുന്ന ആവശ്യത കൂടി പരിഗണിക്കുമ്പോള്‍ സമീപ ഭാവിയില്‍ കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വര്‍ധന പ്രതീക്ഷിക്കാം.
മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഗെയിലിന്റെ (BSE: 532155, NSE: GAIL)സംയോജിത വരുമാനം പാദാനുപാദത്തില്‍ 20.45 ശതമാനം ഉയര്‍ന്ന് 26,566.52 കോടി രൂപയിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 67 ശതമാനത്തിലധികമാണ വര്‍ധന രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 3,374.35 കോടി രൂപയുമാണ്.
ലക്ഷ്യവില 215
വെളളിയാഴ്ച 146.55 രൂപയിലാണ് ഗെയില്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 215 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 43 ശതമനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 171.30 രൂപയും കുറഞ്ഞ വില 125.20 രൂപയുമാണ്. ഒരു മാസത്തിനിടെ ഓഹരി വില 10 ശതമാനത്തിലധികം മുന്നേറിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications