ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് പ്രചോദനമേകുന്നതാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്. നിലവില്‍ 1 ശതമാനത്തിലധികം വിഹിതമുള്ള 34 ഓഹരികള്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാണ്.
ടൈറ്റന് കമ്പനി
പ്രമുഖ ലൈഫ്സ്റ്റൈല്‍ കമ്പനിയും ടാറ്റ ഗ്രൂപ്പിന്റെ ഭാഗവുമാണ് ടൈറ്റന് കമ്പനി. പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയിലെ മുഖ്യ ഘടകവുമാണ് ഈ ഓഹരി. മാര്‍ച്ച് പാദത്തില്‍ പ്രഖ്യാപിച്ച പ്രവര്‍ത്തന ഫലത്തില്‍ കമ്പനിയുടെ അറ്റാദായം ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണ വിലയിലെ ചാഞ്ചാട്ടവുമാണ് പ്രകടനത്തെ ബാധിച്ചതെന്ന് കമ്പനി സൂചിപ്പിച്ചു. അതേസമയം ഭൂരിഭാഗം വിപണി വിദഗ്ധരും ടൈറ്റന് ഓഹരി വാങ്ങാമെന്ന അഭിപ്രായക്കാരാണ്. ട്രെന്‍ഡിലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം 29 അനലിസ്റ്റുകളില്‍ 20 പേരും വാങ്ങുന്നതിനെ പിന്തുണച്ചു. ബാക്കി 5 പേര് ഹോല്ഡും 4 പേര് സെല്‍ എന്ന റേറ്റിങ്ങുമാണ് നല്‍കിയത്.
സ്റ്റാര്‍ ഹെല്‍ത്ത്
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയാണ്. ജുന്‍ജുന്‍വാലയുടെ നിക്ഷേപത്തില്‍ രണ്ടാമത് നില്ക്കുന്ന ഓഹരിയാണിത്. മാര്‍ച്ച് പാദത്തില്‍ വീണ്ടും അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. ക്ലെയിം കൂടിയതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നഷ്ടം കുറവുണ്ട്. ഭൂരിഭാഗം വിപണി വിദഗ്ധരും കമ്പനിയില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നു. 10 അനലിസ്റ്റുകളില്‍ 7 പേരും ഓഹരിയെ ശക്തമായി പിന്തുണച്ചു. ബാക്കിയുള്ള 3 പേരില്‍ ഓരോരുത്തരും ബൈ, ഹോള്‍ഡ്, സെല്‍ എന്നീ റേറ്റിങ്ങുകള്‍ രേഖപ്പെടുത്തി.
ക്രിസില്‍
രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയാണ് ക്രിസില്‍. രാകേഷ് ജുന്‍ജുന്‍വാലയുടെ അഞ്ചാമത്തെ വലിയ നിക്ഷേപം ഈ ഓഹരിയിലാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 1,300 കോടിയുടെ ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്നത്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 20.1 ശതമാനം അറ്റാദായം 45.6 ശതമാനം വീതവും വര്‍ധിച്ചു. ഇതോടെ വിപണി വിദഗ്ധരും ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. ഓഹരിയെ പിന്തുടരുന്ന 2 അനലിസ്റ്റുകളും ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
കാനറാ ബാങ്ക്
മുന്‍നിര പൊതുമേഖല ധനകാര്യ സ്ഥാപനമാണ് കാനറാ ബാങ്ക്. ജുന്‍ജുന്‍വാല 700 കോടിയുടെ മൂല്യമുള്ള ഓഹരി കൈവശം വെച്ചിരിക്കുന്നു. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 50 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതിനോടൊപ്പം പ്രതിയോഹരി 6.50 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഹരി പിന്തുടരുന്ന 11 മാര്‍ക്കറ്റ് അനലിസ്റ്റുകളില്‍ 7 പേരും ശക്തമായി പിന്തുണയ്ക്കുന്നു. ബാക്കിയുള്ളവരില്‍ 2 പേര് ബൈയും രണ്ടു പേര് സ്ട്രോങ് സെല്‍ എന്ന റേറ്റിങ്ങും നല്കി.
ഇന്ത്യന്‍ ഹോട്ടല്‍സ്
വിനോദ സഞ്ചാര മേഖലയിലെ ആഡംബര ഹോട്ടല്‍ ശൃംഖലയും ടാറ്റ ഗ്രൂപ്പ് കമ്പനിയുമാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയിലും ഈ ഓഹരി ഇടം നേടിയിട്ടുണ്ട്. കോവിഡ് സംബന്ധമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് ഹോട്ടല്‍ വ്യവസായ മേഖലയ്ക്കും ഉണര്‍വേകുന്ന ഘടകമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഭൂരിഭാഗം വിപണി വിദഗ്ധരും ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. 11 അനലിസ്റ്റുകളില്‍ 8 പേരും ബൈ/ സ്ട്രോങ് ബൈ റേറ്റിങ് നല്‍കിയിട്ടുണ്ട്. ബാക്കി 2 പേര് ഹോള്‍ഡും ഒരാള്‍ സെല്‍ റേറ്റിങ്ങുമാണ് നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?



Click it and Unblock the Notifications